Monday, March 26, 2012

മാനവീയത എന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ !


A social commentary typical of Kala.c, peppered with personal memories and observations:ഒരു പൊണ്ണുണ്ടോടീ വക്കീല്? ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടീ………………….

Following comment was left by Vasu for the post.

-----------------------------------------------------------------------------------------

നന്നായിരിക്കുന്നു യെച്മു ... ഒരു മുദ്രാവാക്യത്തിന്റെ കുറവുണ്ട് ..ലച്ചം ലച്ചം പിന്നാലെ ..!
തന്റെ കഴിവുകളെ പ്രകാശിതമാക്കാന്‍ അവസരം ലഭിക്കണം എന്നും , അതിനു സമൂഹത്തില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്നതും ആത്മ വിശ്വാസത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും അടിസ്ഥാനമായ തിരിച്ചറിവാണ് . സ്വയം തിരിച്ചറിയുന്ന ഒരാള്‍ക്ക്‌ തന്നെ ക്കുറിച്ചുള്ള അപരന്റെ നിര്‍വ്വചനങ്ങള്‍ അസ്വീകാര്യവും എതിര്‍ക്കപ്പെട്ണ്ടതും ആയിരിക്കും .. എന്നെ നിര്‍വ്വചിക്കാന്‍ ..പിന്നെ എന്നെ നിയന്ത്രിക്കാന്‍ താനാരാടോ ..എന്നാ സ്റ്റയിലില്‍ ..ഹ ഹ ! ഇതോലെ അടിസ്ഥാന വ്യക്തി സ്വാതന്ത്യ്ര്യത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ ആണ് .. അതിനു സ്വാതന്ത്ര്യം എന്താണ് എന്ന് ആര്ക്കെങ്ങിലും തിര്ഞ്ഞെങ്കില്‍ അല്ലെ.. പണ്ട് വെള്ളക്കാര്‍ പോയപ്പോള്‍ ഇവിടെ ഇട്ടേച്ചു പോയ എന്തോ മറ്റോ.... വ്യതി സ്വാതന്ത്ര്യം ഇല്ലാതെ നിര്‍ജീവവും കൃത്രിമവും ആയ വെറും ഭൂമിശാസ്ത്രത്തിന്റെ സ്വാതന്ത്ര്യമോ സ്വാതന്ത്ര്യം !! ഹ ഹ! പക്ഷെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് പറയും അമ്പതു വര്‍ഷമായി നാം മനസ്സിലാക്കി വരുന്നത് അതാണ്‌ ... ഇന്ത്യക്ക് സ്വാതത്ര്യം കിട്ടി ഒരു പക്ഷെ ഇന്ത്യക്കാര്‍ക്ക് ഇനിയും ആ സംഭവം കിട്ടിയിട്ടില്ല എന്നര്‍ത്ഥം.. അതില്‍ ആര്‍ക്കും വലിയ പരാതിയും കാണുന്നില്ല !! ഹ ഹ ! ഇങ്ങനെ ഒക്കെ ആണ് നമമുടെ മാനവികതയും സംസ്കാര സമ്പന്നതയും ഒക്കെ ഇപ്പൊ വളര്‍ന്നു പുഷ്ടിപ്പെട്ട് നില്‍ക്കുന്നത് .. വിദ്യാഭ്യാസം നേടിയത് കൊണ്ടോ നെടാത്തത് കൊണ്ടോ ആ ചിന്താഗതിയില്‍ ഒരു മാറ്റവും വന്നിട്ടില്ല ..ആക്ച്വലി ഈ സ്വാതന്ത്ര്യം എന്നാല്‍ എന്തുവാ സംഭവം .. കാന്‍ യു പ്ലീസ് ദിഫയിന്‍ ... ഉദാഹരണത്തിനു ഡോഗ് നു കിട്ടിയ പൊടിയാ കോകൊനട്ട് ..? ഓര്‍ എല്‍സ് , മങ്കിക്ക് കിട്ടിയ ഗാര്‍ ലാന്‍ഡ്‌..?? അതാണ്‌ ഇന്ത്യക്കാര്‍ക്ക് കിട്ടിയ .... ??

അങ്ങനെ വ്യക്തി സ്വാതന്ത്ര്യവും അതിന്റെ റൂട്ട് ബില്ടിംഗ് ബ്ലോക്ക് ആയ .. കൊണ്സപ്റ്റ് ഓഫ് ഇക്വാളിട്ടി - അതായത് ..താന്‍ വലിയ സംഭവം എന്ന് കരുതി വച്ചിരിക്കുന്ന പല കാര്യങ്ങളും ലവനും 'ലവള്‍ക്കും' അത്ര തന്നെ നന്നായി ചെയ്യാന്‍ കഴിയും എന്ന "നിരാശാ ജനകം" എങ്കിലും (ഹ ഹ ) "അവിശ്വസനീയമായ " തിരിച്ചറിവ് .. ആ അവിസ്വനീയത ശ്രിഷ്ടിച്ചത് തന്റെ തന്നെ വിവരക്കേടാണ് എന്ന തിരിച്ചറിവ് .. ഇങ്ങനെ ഒക്കെ പല സ്റ്റെജിലൂടെ സമൂഹം ഡെവലപ് ചെയ്തു എത്തിയെങ്കില്‍ മാത്രമേ ഈ വക കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ ...

ബട്ട്, പക്ഷേങ്കില്‍ , ഒരു ചെറിയ ഫണ്ടമെന്റല്‍ പ്രോബ്ലം ഇവിടെ ഉണ്ട് ..അതിനെ കാണാതിരുന്നിട്ടും കാര്യമില്ല ..

എന്താണ് എന്ന് വച്ചാല്‍. നമ്മുടെ ശരീരം ഇപ്പോഴും പണ്ടുള്ള ആ കാട്ട് നായടിയായ വേട്ടക്കാരന്‍ ചങ്ങാതിയുടെ അതെ ഉരുപ്പടിയാണ് ... ഉയര്‍ന്ന , സംസ്കൃതമായ മാനവീയ ബോധം ഒക്കെ പിറന്നു വീഴുന്നതിനു ശേഷം ലോഡ് ചെയ്യപ്പെടുന്ന സോഫ്ട്വെയര്‍ ആണ് .. എന്നാല്‍ അതിനു താഴെയായി ഫണ്ടമെന്റല്‍ ആയിട്ട് ..ആണ്‍ പെണ്‍ സ്വാഭാവ വിശേഷങ്ങള്‍ വ്യത്യസ്തമായി ലക്ഷങ്ങള്‍ വര്‍ഷങ്ങള്‍ ആയിട്ടും അതെ പടി നില നില്‍ക്കുന്നു .. കാട്ടില്‍ കിഴങ്ങ് പറിക്കാനോ ( വെജിട്ടെരിയന്‍ ആയ ഇന്നത്തെ ആളുകള്ടെ കുലത്തിന്റെ പൂര്‍വ്വികന്‍ ! ഹ ഹ !) അല്ലെങ്കില്‍ മാനെയോ മുയലിനെയോ മറ്റോ വേട്ടയാടാനോ (ഇന്നത്തെ നോണ്‍ വെജ് അലമ്പ് ടീംസിന്റെ പഴയ പൂര്‍വ്വികന്‍ ! ഹ ഹ ഹ !! - തങ്ങളുടെ പൂര്‍വ്വികന്‍ നോണ്‍ വെജ് കഴിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് വിഷമം ആകും എന്നത് കൊണ്ടാണ് വാസു ഇങ്ങനെ പറഞ്ഞത്..വാസുവിനെ ആരെയും വിഷമിപ്പിക്കുന്നത് ഇഷ്ടമല്ല .. ;-) - അങ്ങനെ അവന്‍ ദൂരെ കാട്ടില്‍ അലഞ്ഞു തിരിയുകയും ഉപകരണങ്ങള്‍ ( ടൂള്‍ ) ഉണ്ടാക്കാന്‍ ശ്രമിക്കുകയും കായിക ശക്തി ഉപയോഗിച്ച് കൂടുതല്‍ പ്രയത്നം നടത്തുകയും ഒക്കെ ചെയ്തു .. അവള്‍ ആകട്ടെ താടിക്കാരന്‍ പുറത്തു പാഞ്ഞു പോയ സമയത്ത് കുഞ്ഞിനെ സംരക്ഷിക്കാനും വളര്‍ത്താനും , മുലയൂട്ടാനും , ഭക്ഷണം കൊടുക്കാനും ഒക്കെ വേണ്ടി കൂടുതല്‍ സമയം മാറ്റി വെക്ക്നടതുണ്ടായിരുന്നു - ആ വിഷ കാര്യങ്ങളില്‍ അവൈക്ക് ബ്രെയില്‍ ടെവപ്മെന്റ്റ് ഉണ്ടാകേണ്ടതും ഉണ്ടായിരുന്നു .. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ , സംമൂഹ്യ സുരക്ഷ ഒട്ടും ഇല്ലാത്ത ആ കാലത്ത് , വംശം നില നിക്കണം എങ്കില്‍ ,പുറം ജോലി ചെയ്യാനും (കിഴങ്ങ് !, കിഴങ്ങ് !!!) , അക്രമികളെ നേരിടാനും സമര്‍ത്ഥനായ പുരുഷനും കുട്ടികളെ വളര്‍ത്താനും , കുട്ടികളെ സംരക്ഷിക്കാനും ( ജീവന്‍ കൊടുത്തും ) ഉള്ള സാമര്ധ്യവും ഉള്ള സ്ത്രീയുടെയും ജോടിക്കാണ് - അനഗനെ ഉള്ള കുടുംബങ്ങള്‍ക്കാണ് പ്രകൃതിയുടെയും , മൃഗങ്ങളുടെയും , മനുഷ്യ രൂപമുള്ള അക്രമികളുടെയും . രോഗകാരികാളായ കീടങ്ങളുടെയും ഭീഷണികളെ അതി ജീവിക്കാന്‍ കഴിയുക.. അല്ലാത്തവരുടെ വംശം പതുകെ കുറ്റി അറ്റ് പോകും .. അങ്ങനെ നില നിന്നവരുടെ പിന്തുടര്ച്ചക്കാരാന് ഇന്ന് നമ്മള്‍ എല്ലാം..അത് കൊണ്ട് ആ പ്രാകൃത ചോദനകള്‍ ഇന്നും അന്നത്തെ പോലെ തന്നെ നമ്മളെ സ്വാധീനിക്കുന്നുണ്ട് ..

പക്ഷെ കാലം മാറിയപ്പോള്‍ , സമൂഹം കൂടുതല്‍ സുരക്ഷിതം ആകുകയും , ഉപകരണങ്ങള്‍ മനുഷ്യനെ ചെറുതാക്കുകയും ചെയ്തു .. വലിയ കോടാലി ഏറ്റവും ഗ്ലാമര്‍ ആയ ഉപകരണം ആയിരുന്ന കാലത്ത് അതുപയോഗിക്കാന്‍ അമ്മാതിരി സൈസ് ഉള്ള 'ആണ് ' തന്നെ വേണ്ടിയിരുന്നു ..ഇന്ന് യന്തിരന്‍ കംപ്യുട്ടര്‍ വന്നപ്പോള്‍ ഒരു മൌസ് പിടിക്കാന്‍ കഴിവുള്ള ആര്‍ക്കും ഉപയോഗിക്കാം. ഇന്നോവ കാര്‍ ഓടിക്കണമെങ്കില്‍ ചെറുവിരല്‍ കൊണ്ട് സ്ടിയരിംഗ് ത്രിച്ചാല്‍ മതി.. വിമാനം പരത്താന്‍ , ചില ബട്ടന്‍ അമര്‍ത്തിയാല്‍ മതി ..അപ്പൊ പിന്നെ ആരാണ് ജോലി ചെയ്യാന്‍ മിടുക്കന്‍ എന്നതില്‍ കാട്ടിലെ യുക്തിയും ആധുനിക ലോകത്തെ യുക്തിയും വ്യത്യസ്തമാണ് ..പക്ഷെ നമ്മുടെ ഹാര്‍ഡ് വെയര്‍ ഇപ്പോഴും പഴയത് തന്നെ .. ഇതാണ് ഇപ്പറഞ്ഞ മുന്‍ വിധികള്‍ നമ്മെ വിട്ടു പോകാത്തതിന്റെ കാരണം ..പക്ഷെ മനുഷ്യന്റെ പുരോഗമനം തുടര്‍ച്ചയായി പരിഷ്കരിക്കപ്പെടുന്ന ആ സോഫ്റ്റ്‌ വെയര്‍ തന്നെയാണ് - ചിന്തകള്‍ ആയാലും .ആശയങ്ങള്‍ , ഇസങ്ങള്‍ ,പ്രസ്ഥാനങ്ങള്‍ , നിയമങ്ങള്‍ , ബോധം , ആത്മീയം , ബൌദ്ധികം എന്ന വിവിധ രീതിയില്‍ നമ്മള്‍ വളര്‍ത്തി ക്കൊണ്ട് വരുന്ന ആ മാനവീയത എന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ ! ഹ ഹ ! പ്രകൃത് നല്‍കിയ ജീനുകളില്‍ ചിലവ ഇപ്പോള്‍ ആവശ്യം ഇല്ല എന്ന് വരികില്‍ അവയെ ഓവര്‍റയിഡ് ചെയ്തു കൊണ്ട് , മൃഗീയതയില്‍ നിന്നും മനുഷ്യത്വതിലേക്ക് കൈ പിടിച്ചു നടത്തുന്നതു അവന്‍ തന്നെ !! ഈ പോസ്റ്റ്‌ യെച്ച്മുവിനെ കൊട് എഴുതിക്കുന്നതും ഇത് കുറെ പേര്‍ വായിക്കുന്നതിനും ചിലര്‍ ഇങ്ങനെ കാള മൂത്രം പോലെ കമന്റു ഇടുന്നതിനും കാരണക്കാരന്‍ അവന്‍ തന്നെ - മാനവീയമായ ഉയര്‍ന്ന സമൂഹത്തിനു വേണ്ടിയുള്ള ആ ആഗ്രഹം !! :))

Tuesday, March 13, 2012

സത്യവാനും അവനും അവളും പിന്നെ സാവിത്രിയും !

ഒരേ പശ്ചാത്തലത്തിലുള്ള മൂന്നു കഥകളെ അല്പം ഹാസ്യത്തിന്റെ മേമ്പോടിയോടെയും എച്മു തന്റെ എച്ച്മുവോട് ഉലകം എന്നാ ബ്ലോഗില്‍ പരിചയപ്പെടുത്തുന്നു ..' അവനു' ചുറ്റും ഉപഗ്രഹമായി കറങ്ങുന്ന 'അവളെ' കുറിച്ചും ഒരു ഡോസ് എച്മു കൊടുക്കുന്ന്ടുണ്ട് ..അവിടെ വാസു എഴുതിയ കമന്റു സ്പാം വിഴുങ്ങിയതിനാല്‍ ഇവിടെ അത് ചേര്‍ക്കുന്നു .. !

കാരയടൈ , ആട്ടാ ചൽനി , അട് ല തഡ്ഡി, …… എല്ലാം അവനായി

======================================================================

ആകെപ്പാടെ രസം പിടിച്ചു വായിച്ചു ... മറന്നു പോയ സത്യവാന്‍ സാവിത്രി കഥ ഓര്‍മ്മിപ്പിച്ചതിനും .. ഓര്‍മ്മയെക്കാള്‍ ഭംഗിയോടെ അവതരിപ്പിച്ചതിനും നന്ദി ! അല്ലെങ്കിലും മിസ്ടര്‍ കാലമാടന്‍ ആളൊരു പാവമാ.. ആ മീശയും കൊമ്പും ഒക്കെ ഉണ്ടെന്നെ ഉള്ളൂ ...മൃദുല ഹൃദയനാ ... ഇഷ്ടന്‍ സുഖിപ്പിക്കളില്‍ പെട്ടെന്ന് വീണു പോകുന്ന ടയിപ്പാ ... എന്തായാലും ഈ പെണ്ണുങ്ങള്‍ക്ക്‌ ഒടുക്കത്തെ ബുദ്ധിയാന്നെ.. അങ്ങേരു പെട്ട് പോയി - പാവം - ട്രാപ് ഡ ! ഹ ഹ !

കര്‍വ ചൌതിനെ പറ്റി ഉള്ള കഥയും ഏറെ ഇഷ്ടപ്പെട്ടു -- സത്യം പറഞ്ഞാല്‍ വാസുവിന് ഈ ആഖോഷവുമായി അരല്പം ബന്ധം ഉണ്ട് കേട്ടോ..പക്ഷെ ഇതിനു പിന്നിലെ കഥ അറിയില്ലായിരുന്നു ..ബൈ ദ ബൈ, മെഹന്തിയില്ലാതെ വടക്കത്തി പെണ്ണുങ്ങള്‍ക്കെന്താഘോഷം !! ചന്ദ്രന്‍ ഉദിക്കാന്‍ വൈകിപ്പോയാല്‍ തൊണ്ട ഉണങ്ങി വറ്റി ഇവര്‍ക്കൊക്കെ എന്തെങ്കിലും സംഭവിക്കുമോ എന്ന് വാസു ഭയപ്പെട്ടിട്ടുണ്ട് .. മേഘങ്ങള്‍ ഉള്ള വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ചും ... ഹ ഹ !!

കഥകള്‍ എപ്പോഴും നമ്മളെ വല്ലാതെ ആകര്‍ഷിക്കും ...സ്വപ്നം കാണാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്‌ ... കഥകള്‍ സ്വപ്നം പോലെ സങ്കല്‍പം . .അത് കൊണ്ട് തന്നെ അവ വശ്യ മനോഹരം...! ഈ കഥകൊക്കെ പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടില്‍ ആന്നു നമുക്ക് ഒക്കെ അറിയാം... പെണ്ണിന്റെ പണി അവനെ സഹിക്കുകയും സംരക്ഷിക്കുകയും ..അവന്റെ കുട്ടിയെ പ്രസവിക്കുകയും അവവനില്‍ നിന്നും അവന്റെ ജീവന്റെ അംശം അവന്റെ അടുത്ത തലമുറയിലേക്കു അവനെ സംക്രമിപ്പിക്കുകയും ഒക്കെ ആണ് എന്നാണല്ലോ പൊതുവില്‍ -ആര്ഷവും ഭാരത ശാസ്ത്രവും - എന്നല്ല -ലോകത്തെവിടെയും പറഞ്ഞു വക്കുന്നത് - പറയുന്നത് .. അതിന്റെ പൂര്‍ണതയിലാണ് സ്ത്രീയുടെ പൂര്‍ണതയെന്നോ ആത്മ നിര്‍വൃതി എന്നോ ഒക്കെ വ്യാഖ്യാനമുണ്ട് -- സത്യത്തിനും ഭാവനക്കും ഇടയ്ക്കു എവിടെയോ അതിന്റെ നേര്‍വരകള്‍ സ്ത്രീ പുരുഷ ജനിതകതിലും -ഇണകള്‍ അടിസ്ഥാന കണ്ണികള്‍ ആയുള്ള സാമൂഹ ശാസ്ത്രത്തിലും - അതിന്റെ സമൂഹ മനശാസ്ത്രത്തിലും ഉണ്ട് .. അതിന്റെ സൈക്കോളജി തത്കാലം അവിടെ നില്‍ക്കട്ടെ ..അല്ല പിന്നെ !.. പകരം ഈ കഥകളെ ഓര്‍ത്തു ഒന്ന് ആസ്വദിചോട്ടെ ഒപ്പം സമൂഹങ്ങളും സംസ്കാരങ്ങളും സ്ത്രീയും പുരുഷനും പ്രകൃതിയും പരസ്പരം ഇഴപാകുന്ന സാങ്കല്പിക ഭാവനകളെ കുറിച്ചോര്‍ത്തു അവയെ ശ്രുഷ്ടിക്കുന്ന മനസ്സിനെ കുറിച്ചോര്‍ത്തു അല്പം വിസ്മയം കൊണ്ട് കൊള്ളട്ടെ ..

വനിതാ ദിനാനന്തരം എഴുതാന്‍ തിരഞ്ഞെടുത്ത പോസ്റ്റു ഒരു പക്ഷെ ആകസ്മികമായാല്‍ ക്കൂടി ,പതിവ് പോലെ ഉചിതമായി - ആശംസകള്‍ !
വളരെ നന്ദി HMu !

Thursday, March 8, 2012

Wemen's day Special :ആ ശബ്ദം ശ്രവിക്കുക

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയും ലേഖികയുമായ ശ്രീമതി ഷീബ രാമചന്ദ്രന്‍ , "വെള്ളരിപ്രാവ്‌ "എന്ന തന്റെ ബ്ലോഗില്‍ വനിതാ ദിനത്തില്‍ നല്ല ഒരു പോസ്ടിട്ടിരുന്നു - ഇവിടെ .അവിടെ വാസു രേഖപ്പെടുത്തിയ അഭിപ്രായം താഴെ :

-----------------------------------------------------------------------------------------

വനിതാ ദിനാശംസകള്‍ .. ഈ പ്രത്യേക ദിനങ്ങള്‍ എന്തിനാണ് എന്ന് നമ്മള്‍ പലപ്പോഴും ചോദിക്കാറുണ്ട് -- എല്ലാ ദിനവും വനിതാ ദിനസും അമ്മ ദ്ടിവസവും ഒക്കെ അല്ലെ ശിശു ദിനവും ..പിന്നെ എന്തിനാ പ്രത്യേക ദിവസങ്ങള്‍ എന്ന് ... ശരിയാ, തത്വം പറഞ്ഞാല്‍ എല്ലാ ദിവസവും ഒരു പോലെ തന്നെ..എല്ലാ ദിവസവുമ ചാനും അമ്മയും ഭാര്യും മകനുമൊക്കെ ഉണ്ടല്ലോ.ഒരു ദിവസമായി അവര്‍ പ്രത്യക്ഷ പ്പെടുന്നതല്ല എന്നാലും .. .. നമ്മള്‍ ഒക്കെ സാദാ മനുഷ്യര്‍ അല്ലെ .. നമുക്ക് ഒക്കെ തിരക്കല്ലേ.. തലയില്‍ എന്തൊക്കെ സംഭവങ്ങള്‍ ആണ് .. ജീവിത പ്രശ്നങ്ങള്‍.. ഉദ്യോഗം ..രാഷ്രീയം .. അതര്‍ ദേശീയ പ്രശ്നനഗല്‍ എങ്ങനെ നമ്മള്‍ അല്ലം അത്ര പ്രശ്നങ്ങള്‍ തലയില്‍ കൊണ്ട് നടക്കുന്നു .. അപ്പൊ എല്ലാ ദിവസവും നമ്മളെ കുറിച്ച് / ഇവരെക്കുറിച്ച് ഓര്‍ക്കാന്‍ നമുക്ക് എവിടെ സമയം ..!! ല്ലേ .. ഹ ഹ !

അത് കൊണ്ട് തന്നെ വിശേഷ ദിവസങ്ങള്‍ കൂടിയേ തീരൂ നമ്മളെ ചിലതൊക്കെ ഓര്‍മിപ്പിക്കാന്‍ ..! അന്നെങ്കിലും നമ്മള്‍ നമ്മുടെ അമ്മയെ കുറിച്ച് ഓര്‍ക്കുമല്ലോ .. ഭാര്യ ഒരു സ്ത്രീ ആണ് അന്നും മക്കള്‍ ബാല്യം വാത്സല്യം എന്നിവ അവകാശപ്പെട്ടവര്‍ ആണ് എന്നും നമ്മള്‍ ഓര്‍ക്കുമല്ലേ .. നല്ലത് തന്നെ .. ! ബുദ്ധി ജീവി ചമഞ്ഞു എല്ലാത്തിനെയും കുറ്റം പറയാന്‍ വാസുവില്ല !! :)

ഈ വനിതാ ദിനത്തില്‍ , ഓര്‍ക്കപ്പെടെണ്ട വനിതകള്‍ ആരെല്ലാം ആണ് എന്ന് പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകും.. വാസുവിന് അതില്‍ സംശയം ഒട്ടുമില്ല.. വനിതകായി ജനിച്ചത്‌ കൊണ്ട് മാത്രം പാര്‍ശ്വ വല്ക്കരിക്കപ്പെട്ടു പോയ , സമൂഹത്തിന്റെ പൊതു ധാരയില്‍ എങ്ങുമെത്താത്ത ശബ്ദങ്ങള്‍ക്ക്‌ തന്നെ . സ്ത്രീ തന്റെ ജീവിതം എന്നത് കൊണ്ട് മാത്രം ഈ മനുഷ്യസംകാരത്തെ ലക്ഷങ്ങളോളം വര്‍ഷങ്ങളായി അവള്‍ മുലയൂട്ടി വളര്‍ത്തി , ചോറ് കൊടുത്തു , പോന്നു പോലെ കാത്തു രക്ഷിച്ചു ..നിശബ്ദമായി ..! സ്ത്രീ ഇല്ലെങ്കില്‍ ജീവനില്ല .. ..ജീവനില്ലെങ്കില്‍ എന്ത് സംസ്കാരം ..!! ആ സത്യം തിരിച്ചറിയുക ഈ വനിതാ ദിനത്തില്‍ ... ആ ശബ്ദം ശ്രവിക്കുക .. ഇപ്പോഴും ബാല്യമായ മനുഷ്യ സംസ്കാരെത്തെ ഇനിയും ഊട്ടി വളര്‍ത്താനുള്ള വഴി അത് മാത്രമാണ് .. അവര്‍ക്ക് മാത്രമേ അത് സാധിക്കൂ ..!

നന്ദി ! നന്ദി ! നന്ദി !

ഈ സന്ദര്‍ഭത്തില്‍ - അല്പം വിഷയത്തില്‍ നിന്നും മാറിയാനെങ്കിലും വാസുവിന്റെ പോസ്റ്റ്‌
ഇവിടെ :)