Tuesday, March 13, 2012

സത്യവാനും അവനും അവളും പിന്നെ സാവിത്രിയും !

ഒരേ പശ്ചാത്തലത്തിലുള്ള മൂന്നു കഥകളെ അല്പം ഹാസ്യത്തിന്റെ മേമ്പോടിയോടെയും എച്മു തന്റെ എച്ച്മുവോട് ഉലകം എന്നാ ബ്ലോഗില്‍ പരിചയപ്പെടുത്തുന്നു ..' അവനു' ചുറ്റും ഉപഗ്രഹമായി കറങ്ങുന്ന 'അവളെ' കുറിച്ചും ഒരു ഡോസ് എച്മു കൊടുക്കുന്ന്ടുണ്ട് ..അവിടെ വാസു എഴുതിയ കമന്റു സ്പാം വിഴുങ്ങിയതിനാല്‍ ഇവിടെ അത് ചേര്‍ക്കുന്നു .. !

കാരയടൈ , ആട്ടാ ചൽനി , അട് ല തഡ്ഡി, …… എല്ലാം അവനായി

======================================================================

ആകെപ്പാടെ രസം പിടിച്ചു വായിച്ചു ... മറന്നു പോയ സത്യവാന്‍ സാവിത്രി കഥ ഓര്‍മ്മിപ്പിച്ചതിനും .. ഓര്‍മ്മയെക്കാള്‍ ഭംഗിയോടെ അവതരിപ്പിച്ചതിനും നന്ദി ! അല്ലെങ്കിലും മിസ്ടര്‍ കാലമാടന്‍ ആളൊരു പാവമാ.. ആ മീശയും കൊമ്പും ഒക്കെ ഉണ്ടെന്നെ ഉള്ളൂ ...മൃദുല ഹൃദയനാ ... ഇഷ്ടന്‍ സുഖിപ്പിക്കളില്‍ പെട്ടെന്ന് വീണു പോകുന്ന ടയിപ്പാ ... എന്തായാലും ഈ പെണ്ണുങ്ങള്‍ക്ക്‌ ഒടുക്കത്തെ ബുദ്ധിയാന്നെ.. അങ്ങേരു പെട്ട് പോയി - പാവം - ട്രാപ് ഡ ! ഹ ഹ !

കര്‍വ ചൌതിനെ പറ്റി ഉള്ള കഥയും ഏറെ ഇഷ്ടപ്പെട്ടു -- സത്യം പറഞ്ഞാല്‍ വാസുവിന് ഈ ആഖോഷവുമായി അരല്പം ബന്ധം ഉണ്ട് കേട്ടോ..പക്ഷെ ഇതിനു പിന്നിലെ കഥ അറിയില്ലായിരുന്നു ..ബൈ ദ ബൈ, മെഹന്തിയില്ലാതെ വടക്കത്തി പെണ്ണുങ്ങള്‍ക്കെന്താഘോഷം !! ചന്ദ്രന്‍ ഉദിക്കാന്‍ വൈകിപ്പോയാല്‍ തൊണ്ട ഉണങ്ങി വറ്റി ഇവര്‍ക്കൊക്കെ എന്തെങ്കിലും സംഭവിക്കുമോ എന്ന് വാസു ഭയപ്പെട്ടിട്ടുണ്ട് .. മേഘങ്ങള്‍ ഉള്ള വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ചും ... ഹ ഹ !!

കഥകള്‍ എപ്പോഴും നമ്മളെ വല്ലാതെ ആകര്‍ഷിക്കും ...സ്വപ്നം കാണാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്‌ ... കഥകള്‍ സ്വപ്നം പോലെ സങ്കല്‍പം . .അത് കൊണ്ട് തന്നെ അവ വശ്യ മനോഹരം...! ഈ കഥകൊക്കെ പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടില്‍ ആന്നു നമുക്ക് ഒക്കെ അറിയാം... പെണ്ണിന്റെ പണി അവനെ സഹിക്കുകയും സംരക്ഷിക്കുകയും ..അവന്റെ കുട്ടിയെ പ്രസവിക്കുകയും അവവനില്‍ നിന്നും അവന്റെ ജീവന്റെ അംശം അവന്റെ അടുത്ത തലമുറയിലേക്കു അവനെ സംക്രമിപ്പിക്കുകയും ഒക്കെ ആണ് എന്നാണല്ലോ പൊതുവില്‍ -ആര്ഷവും ഭാരത ശാസ്ത്രവും - എന്നല്ല -ലോകത്തെവിടെയും പറഞ്ഞു വക്കുന്നത് - പറയുന്നത് .. അതിന്റെ പൂര്‍ണതയിലാണ് സ്ത്രീയുടെ പൂര്‍ണതയെന്നോ ആത്മ നിര്‍വൃതി എന്നോ ഒക്കെ വ്യാഖ്യാനമുണ്ട് -- സത്യത്തിനും ഭാവനക്കും ഇടയ്ക്കു എവിടെയോ അതിന്റെ നേര്‍വരകള്‍ സ്ത്രീ പുരുഷ ജനിതകതിലും -ഇണകള്‍ അടിസ്ഥാന കണ്ണികള്‍ ആയുള്ള സാമൂഹ ശാസ്ത്രത്തിലും - അതിന്റെ സമൂഹ മനശാസ്ത്രത്തിലും ഉണ്ട് .. അതിന്റെ സൈക്കോളജി തത്കാലം അവിടെ നില്‍ക്കട്ടെ ..അല്ല പിന്നെ !.. പകരം ഈ കഥകളെ ഓര്‍ത്തു ഒന്ന് ആസ്വദിചോട്ടെ ഒപ്പം സമൂഹങ്ങളും സംസ്കാരങ്ങളും സ്ത്രീയും പുരുഷനും പ്രകൃതിയും പരസ്പരം ഇഴപാകുന്ന സാങ്കല്പിക ഭാവനകളെ കുറിച്ചോര്‍ത്തു അവയെ ശ്രുഷ്ടിക്കുന്ന മനസ്സിനെ കുറിച്ചോര്‍ത്തു അല്പം വിസ്മയം കൊണ്ട് കൊള്ളട്ടെ ..

വനിതാ ദിനാനന്തരം എഴുതാന്‍ തിരഞ്ഞെടുത്ത പോസ്റ്റു ഒരു പക്ഷെ ആകസ്മികമായാല്‍ ക്കൂടി ,പതിവ് പോലെ ഉചിതമായി - ആശംസകള്‍ !
വളരെ നന്ദി HMu !

1 comment:

Echmukutty said...

ഈ വിശേഷം എനിയ്ക്ക് അപ്പോൾ മനസ്സിലായില്ല. ഞാൻ ആ കമന്റ് എന്റെ പോസ്റ്റിൽ ഒരു കുറിപ്പോടെ ചേർത്തു.

ങാ പോട്ടെ. ഇപ്പോൾ അറിഞ്ഞല്ലോ.

കഥകൾ നമ്മെ ആകർഷിയ്ക്കും എന്ന്ത് നൂറു വട്ടം സത്യം, അതുകൊണ്ടല്ലേ സകലമാന കാര്യങ്ങളും കഥാരൂപത്തിൽ കേൾപ്പിച്ച് മനസ്സിൽ അടിച്ചു കയറ്റുന്നത്. ഈ വലിയ വലിയ എടുത്താൽ പൊങ്ങാത്ത ആശയങ്ങൾ ഒക്കെ കഥാരൂപത്തിൽ ആയിരുന്നെങ്കിൽ മനുഷ്യർക്ക് വേഗം മനസ്സിലാകുമായിരുന്നോ ആവോ?

Post a Comment