Wednesday, September 28, 2011

സാംസ്കാരിക കേരളം പോലും !!!

ആരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്ന ഈ പോസ്റ്റില്‍ ശ്രി ശങ്കരനാരായണന്‍ മലപ്പുറം സമൂഹത്തിന്റെ ക്രൂരമായ നിസ്സങ്ങതയെ ചൂണ്ടിക്കാണിക്കുന്നു അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും വയിക്കെണ്ടുന്നതായ ഒന്ന് . അവിടെ വാസു എഴുതിയ കമന്റു ഇവിടെ കൊടുക്കുന്നു :


ഞെട്ടിപ്പിക്കുന്നതും ഏറെ ദുഖിപ്പിക്കുന്നതുമാണ് ഈ വാര്‍ത്ത‍ ..തല പെരുക്കുന്നു ...! മനുഷ്യരാണോ നമ്മളൊക്കെ !! മനുഷ്യ ജീവന് പട്ടിയുടെ വില പോലും കൊടുക്കാത്ത നാറികളുടെ സമൂഹം ..ഫു ..!! എന്തെങ്കിലും പെട്ടെന്ന് ചെയ്യേണ്ടിയിരിക്കുന്നു ..! ഇങ്ങനെ പോയാല്‍ ശരിയാവില്ല !

Mathematics of belief..!

Comment left in Prof Ravichandran's blog: A reply to dear friend Mr കല്‍ക്കി.

പ്രിയ കല്‍ക്കി ,

കല്‍ക്കി ഒരു വിശ്വാസിയാണ് എന്ന് കല്‍ക്കി വിശ്വസിക്കുന്നു എന്നാണ് കല്‍ക്കിയെ മനസ്സിലാക്കുമ്പോള്‍ ഞാന്‍ കാണുന്നത് ..അതില്‍ കൂടുതല്‍ ഒരാളെ മനസ്സിലാകാന്‍ സാധിക്കില്ല , അയാള്‍ പറയുന്നത് മുഖ വിലക്കെടുക്കുകയെ നിവൃത്തിയുള്ളൂ .. പൊതുവില്‍ മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ വാക്കുകളെ മുഖവിലക്കെടുക്കാനും ധാര്‍മികമായി നമ്മള്‍ ബാദ്ധ്യസ്തര്‍ ആണല്ലോ ... വിശ്വാസം ഇല്ലാത്ത ഒരാള്‍ക്കും താന്‍ വിശ്വാസിയാണ് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ് .എന്നാലും പൊതുവില്‍ ഒരാളെ വിശ്വസിക്കുന്ന കൂട്ടത്തില്‍ ആണ് ഞാന്‍ .അത് കൊണ്ട് താന്‍ വിശ്വാസിയാണ് എന്ന് ഒരാള്‍ പറയുമ്പോള്‍ അത് അതമാര്തമായ അദ്ദേഹത്തിന്റെ അഭിപായം ആണ് എന്നാണു ഞാന്‍ അതിനെ കാണുന്നത്.‌ അതിനെ അത് കൊണ്ട് തന്നെ കല്‍ക്കി ,താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട് എന്നത് വിശാലമായ അര്‍ത്ഥത്തില്‍ ശരിയുമാണ് ..എന്നാല്‍ എത്ര കണ്ടു ( അതിന്റെ അളവ് ) എന്നതും . മറ്റു വിശ്വാസികളുടെ അതെ അളവില്‍ (താരതമ്യം )ആണോ എന്നതും അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഇതെല്ലാം സമയങ്ങളില്‍ എന്നതും ഒരു കൊസ്ടന്റ്റ് ആയി കാണാന്‍ സാധിക്കില്ല , വിശ്വാസികള്‍ക്കിടയില്‍ തന്നെ ഏറ്റക്കുരചിലുകള്‍ ഇക്കാര്യത്തില്‍ ഉണ്ട് .. ഒരു വിശാസിയില്‍ തന്നെ പല സന്ദര്‍ഭങ്ങളും അത് കൂടിയോ കുറഞ്ഞോ ഇരിക്കുന്നുണ്ട്‌ .. വേലിയേറ്റ ഇറക്കങ്ങലെപോലെ എന്നതാണ് എന്റെ കാഴ്ചപ്പാട് ..അല്പം പോലും ദൈവ വിശാസത്തെ കുറിച്ച് ബോധാവനലാത്ത ഒരു പാട് സമയങ്ങള്‍ ഒരു വിശാസി ചിലവഴിക്കുന്നുണ്ട് ..ആ സമയങ്ങളില്‍ എല്ലാം അയാള്‍ പൂര്‍ണമായ അവിശാസിയാണ് ..വളരെ ചുരുക്കും സമയങ്ങളില്‍ മാത്രമേ അയാള്‍ വിശ്വാസിയാകുന്നുള്ളൂ .. :) .അതായത് മറ്റേതൊരു മാനസികാവസ്ഥയും പോലെ വിശ്വാസവും ബ്രെയിന്റെ ഓര്‍ ടൈം ഫങ്ങ്ഷന്‍ ആണ് .

Mathematically ,
വിശ്വസം ( D ) = f (t , Xn ) , where t = time and Xn = nth individual .
Initial condition : , when t = 0 (zero ). D = 0 ( t = 0 എന്നത് ജനന സമയം, ജനിച്ചു വീഴുന്ന കുട്ടി താന്‍ ഏതു മതമാണ്‌ എന്ന് അറിയുന്നില്ല എന്നര്‍ത്ഥം )

ബ്രെയിന്റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ഇതേ പോലെ സമയത്തിന്റെ ഒരു ഫങ്ങ്ഷന്‍ ആണല്ലോ ..( a brain function with time ),

അങ്ങനെ വരുമ്പോള്‍ ഈ ഫാന്ക്ഷന്റെ തത്സമയ മാനം ( instantaneous value ) എത്രായവുമെന്നു പ്രവചിക്കാന്‍ സാധ്യമല്ല . എനിക്ക് തോന്നുന്നത് ഒരാളുടെ വിശ്വാസത്തിന്റെ ശുദ്ധിയും തീവ്രതയും ഒരേ സമയം അളക്കാന്‍ സാധ്യമല്ല എന്നതാണ് .ഒരു തരത്തില്‍ ഒരു "uncertainty principle " of belief systems എന്ന്നു വിളിക്കാം . എന്നാലും ഒരാള്‍ വിശാസിയാണ് എന്ന് അയാള്‍ പറയുന്നത് ആതാമാര്തമായി അങ്ങനെ തന്നെ കാരുതിക്കൊണ്ടാണ് താന്‍ തന്നെ ആയിരിക്കും എന്നാണ് എന്റെ കാഴ്ചപ്പാട് .താന്‍ വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്നത്‌ സ്വാഭാവിക പ്രക്രിയ ആയതു കൊണ്ട് കൊണ്ട് അയാള്‍ അറിയുന്നില്ലെന്ന് മാത്രം ..

Tuesday, September 27, 2011

മതം മനുഷ്യന്‍ മാനവീയത !

പ്രൊഫ : രവി ചന്ദ്രന്റെ ബ്ലോഗില്‍ (ഇവിടെ) ഇട്ട പുതിയ കമന്റു : മാനവീയത മത സൃഷ്ടിയാണ് എന്നുള്ള അബദ്ധ ധാരണ കമന്റില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു . സത്യം മറിച്ചാണല്ലോ !

മതങ്ങള്‍ മാനവികതയെ അംഗീകരിക്കണം എങ്കില്‍ തന്റെ മതം മറ്റേതു മതവും പോലെയേ ഉള്ളൂ തന്റെതിനു വിശേഷിച്ചു പ്രത്യകത ഒന്നുമില്ല എന്ന് ഒരു മതവിശ്വാസി ചിന്തിക്കേണ്ടി വരും ... അങ്ങനെ ചിന്തിച്ചാല്‍ , തന്നെപ്പോലെ അന്യമത വിശ്വാസിക്കും ഒരേ പോലെ മാനവികമായ ഔന്നത്യം ഉണ്ട് എന്ന് സംമാതിക്കെണ്ടാതായി വരും ..അതായയത് തന്റെ മതം തനിക്കു കൂടുതല്‍ മാനവീയമായ മേന്മ നല്‍കുന്നില്ല എന്ന് അന്ഗീകരിക്കെണ്ടാതായി വരും ..അങ്ങനെയായാല്‍ സ്വമതത്തിന്റെ പ്രാധാന്യം , ഔന്നത്യം എന്നിവ തന്നെ ഇല്ലതാകുമല്ലോ .. .. നടപ്പുള്ള കാര്യമാണോ ..?

തന്റെ മതം മറ്റു മതങ്ങലെക്കള്‍ മേല്ത്തരമെന്നും ( മേല്‍ത്തരം എന്ന് മാത്രമല്ല -ബാക്കിയുള്ളവ എല്ലാം "പൊട്ട തെറ്റ് "- "മഹാ മോശം " ചായ് !! മണ്ടന്മാര്‍ !!!) എന്നാ കാഴപ്പാടില്‍ നിന്നാണ് തന്റെ മതത്തോടു വിധേയത്വം , സ്നേഹവും , ആരാധനയും , എന്നിവയും ഒരാളില്‍ ഉണ്ടാകുന്നത് ..അത് കൊണ്ട് തന്നെ തീര്‍ത്തും മാനവീയമായ കാഴ്ചപ്പാട് വിശ്ശ്വാസിക്ക് അലഭ്യമാണ് .. കൂടി വന്നാല്‍ ഒരു ഔദാര്യം എന്നാ നിലക്കോ , ഉയര്‍ന്ന നിലയില്‍ ഉള്ള മനുഷ്യന്‍ എന്നാ രീതിയില്‍ തമ്മില്‍ താണവരോട് കാണിക്കുന്ന പരിഗണന ( patronising ) എന്നാ നിലയിലോ മാത്രമേ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അന്യ മത വിശ്വാസികളോട് ഇടപെടാന്‍ കഴികയുള്ളൂ .. ഇടപെടലുകള്‍ എല്ലാം മേന്മയുള്ളവന്‍ എന്ന് സ്വയം ധരിക്കുന്നവന്‍ മേന്മയില്ലത്തവര്‍ എന്ന് അവന്‍ മുന്‍വിധിയോടു കൂടി കാണുന്നവരോട് ചെയ്യുന്ന കാരുണ്യമാകുന്ന " ഭിക്ഷയായെ " വരികയുള്ളൂ ..മാനവീയമായ തുല്യതാ ബോധം അവിടെ മരീചികയായി തുടരുക തന്നെ ചെയ്യും ..!!

(ഇവിടെ പറഞ്ഞത് യഥാര്‍ത്ഥ വിശ്വാസിയുടെ (ideal ) കാര്യമാണ് , എന്നാല്‍ പ്രായോഗികമായി ഓരോ വിശ്വാസിയും സ്വാനുഭാവങ്ങളിലൂടെ മനസ്സിലാക്കുന്നത്‌ ,മനുഷ്യന്റെ നന്മ , സ്വഭാവ ഗുണം , വ്യക്തിത്വം എന്നിവ മതദായകങ്ങളോ ഏതെങ്കിലും മതത്തിന്റെ കുത്തകയോ അല്ല എന്ന് തന്നെയാണ് ..അത് കൊണ്ട് തന്നെ , തന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുതിക്കൊണ്ട് ഓരോ വിശ്വാസിയും മറ്റു മത വിശ്വാസികളുടെ നന്മ , മനവീയത എന്നിവ തിരിച്ചറിയുന്നുണ്ട് , അന്ഗീകരിക്കുന്നുണ്ട് .. യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസിയും താന്താങ്ങളുടെ മതത്തിനെതിരെ ചെയ്യുന്ന തുടര്‍ച്ചയായ സമരത്തിന്റെ ഫലങ്ങളാനിവ- മതങ്ങള്ക്കെതിരെ സമരം ചെയൂന്നതു യുക്തിവാദികള്‍ മാത്രമാണു എന്ന് ഒരു പൊതു ധാരണയുണ്ട് , യഥാര്‍ത്ഥത്തില്‍ എല്ലാ വിശ്വാസികളും അത് തന്നെയാണ് നിത്യ ജീവിതത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത് )

പത്രവിതരനപ്രവര്‍ത്തകര്‍

ചിത്രകാരന്റെ നല്ല ഒരു പോസ്ടാനു പത്ര വിതരണക്കാരെ ഓര്‍ത്തു കൊണ്ട് കൊടുത്തിട്ടുള്ളത് :

http://chithrakarans.blogspot.com/2011/09/blog-post_25.html


സത്യം !! ആള് കൂടുന്നതിന് മുമ്പുള പ്രഭാത വേളകളില്‍ ആരെക്കാളും മുമ്പ് ഇവര്‍ ഉണരുന്നത് , നമുക്കൊക്കെ വേണ്ടിയാണല്ലോ എന്ന് ഓര്‍മ്മിപ്പിച്ചതിനു നന്ദി ! പണ്ട് വല്ലിടത്തും ഇന്റെര്‍വ്യൂവിണോ ടെസ്റ്റു പരീക്ഷക്കോ കലതെനീട്ടു യാത്ര പോകുമ്പോള്‍ ആണ് ഇവരുടെ ലോകം ശ്രദ്ധയില്‍ പെടുക !
നന്ദി !

പാഠം 1 :സാമൂഹ്യ ബോധം !

Comment left in Blog : കടലാസ് പൂക്കള്‍ ,
പോസ്റ്റ്‌ : വരിയുടക്കാന്‍ നടക്കുന്നവര്‍ ..!



തീര്‍ച്ചയായും തനിക്കു എത്ര കുട്ടികള്‍ വേണം എന്നതു ഓരോ വ്യക്തിയുടെയും വ്യക്തിപരാമായ സ്വാതന്ത്ര്യംമാണ് . പക്ഷെ ആ സ്വാതത്ര്യം അയാള്‍ക്ക്‌ ഉപയോഗിക്കണമെങ്കില്‍ അയാള്‍ വ്യക്തിപരമായി സ്വതന്ത്രന്‍ ആയിരിക്കണം . വ്യക്തിപരമായി .സ്വതന്ത്രന്‍ എന്ന് പറയുമ്പോള്‍ അയാളുടെ തീരുമാനങ്ങള്‍ മറ്റേതെങ്കിലും പൊതുവായ ഒരു ഉദ്ദേശം വച്ചുള്ളത് ആകരുത് എന്നര്‍ത്ഥം .. താന്‍ മറ്റാര്‍ക്കോ വേണ്ടി ചെയ്യുന്ന ത്യാഗമോ , സമ്മാനമോ , വാഗ്ടാനമോ ആയിരിക്കരുത് ഒരാളുടെ തികച്ചും വ്യക്തിപരമായ ജീവിതം .

ഒരു ആളുകളും സമൂഹത്തോട് ഒരുപോലെ ഉത്തരവാദിത്വം ഉള്ളവര്‍ ആകുക എന്നതാണ് സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന മര്യാദ .. അങ്ങനെ വരുമ്പോള്‍ തന്റെ ചെയ്തികള്‍ സമൂഹത്തിന് മേല്‍ ബാധ്യത ആകുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ ഓരോരുത്തര്‍ക്കും ബാധ്യത ഉണ്ട് .ആ ബാധ്യത നിരവേട്ടപ്പെടാതിരിക്കുമ്പോള്‍ അയാളിലുള്ള സാമൂഹ്യ ജീവി സാമൂഹ്യ വിര്ദ്ധനായി മാറുന്നു .കാരണം പൊതു സമൂഹത്തോട് ഒരു ഉത്തരവാദിത്വവും അയാള്‍ എന്തുകൊണ്ടോ വച്ച് പുലര്‍ത്തുന്നില്ല എന്തു തന്നെ . ഒരാളുടെ ജീവിതത്തില്‍ പുതുതായി സംബാടിക്കപ്പെടുന്ന സ്വത്ത് അയാളുടെ ആകെ സ്വത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നിരിക്കെ , രണ്ടു കുറ്റിയില്‍ കൂടുതല്‍ വരുന്ന ഓരോ കുട്ടിക്കും വേണ്ട സ്വത്ത് കണ്ടെത്തേണ്ട ബാധ്യത ഈ രാഷ്ട്രതിനാണ് .

ഏതായാലും കുട്ടികള്‍ ഉണ്ടാകുന്നത് നിരോധിചിട്ടോന്നുമില്ലല്ലോ .. ആഗ്രഹമുള്ളവര്‍ കുട്ടികള്‍ ഉണ്ടാക്കട്ടെ , സ്വന്തം ചിലവില്‍ വളര്‍ത്തട്ടെ , പൊതു സമൂഹത്തില്‍ നിന്നും അതിനു വേണ്ടി തുക നീക്കി വക്കണം എന്ന് പറയുന്നത് മര്യാദയല്ല .. മാത്രമല്ല പൊതു സമൂഹത്തില്‍ വിഭവങ്ങളുടെയും മറ്റും കൂടുതല്‍ ദുര്‍ ലഭ്യത ഉണ്ടാക്കുന്നത്‌ അയാള്‍ മൂലമാകയാല്‍ , അത് സമൂഹത്തിനു കൊമ്പന്‍സെട്ടു ചെയ്യുവാന്‍ അയാള്‍ ധാര്‍മികമായി ബാധ്യസ്തന്‍ ആണ് .(ഉദാഹരത്തിനു ഒരിടത് പത്തു ബെഡ് ഉള്ള ഹോസ്പിറ്റല്‍ ഉണ്ടെന്നിരിക്കട്ടെ , സാധാരണ ഗതിയില്‍ പത്തു കുട്ടികള്‍ ഒരേ സമയം പിറക്കുന്ന സ്ഥലമാണെന്ന് കരുതുക . അപ്പോള്‍ പത്തു ബെഡ് പൂര്‍ണമായി ഉപയോഗിക്കപ്പെടും ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്നില്ല .എന്നാല്‍ ചിലര്‍ കൂടുതല്‍ കുട്ടികളെ ഉത്തപാടിപ്പിക്കുന്നതിന്റെ ഫലമായി 20 ബെഡ് ആവശ്യായി വരുന്നു . പക്ഷെ പത്തു ബെഡ് ഉള്ളൂ താനും . അങ്ങനെ വരുമ്പോള്‍ കുട്ടികളെ കൂടുതല്‍ ഉതാപടിപ്പിക്കതവനും അവനു കുട്ടിയുണ്ടാകുമ്പോള്‍ ബെഡ് കിട്ടാതെ വരും .. അത് കൊണ്ട് കൂടുതല്‍ കുട്ടിയുണ്ടാക്കുന്നവന്‍ കയ്യില്‍ നിന്നും കാശെടുത്ത് കൂടുതല്‍ ബെഡ് വാങ്ങിക്കാന്‍ ഏര്‍പ്പാട് ചെയ്യണം എന്നതാണ് ധാര്‍മികത ..അത് തന്നെയാണ് പിഴ ഈടാക്കണം എന്ന് പറയുന്നതിലെ യുക്തിയും .. )

എന്നാലും വെറുതെ ചര്‍ച്ച ചെയ്തു സമയം കളയേണ്ട ! ഈ നിയമം ഒന്നും ഒരിക്കലും നടപ്പാകാന്‍ പോകുന്നില്ല .. പകരം വൈകാതെ ഇവിടെ ഒരു "പ്രസവ മത്സരം" പ്രതീക്ഷിക്കാം ..വിദേശ സഹായവും ഫണ്ടിങ്ങും പ്രതീക്ഷിക്കാം ..പണ്ട് (ഇപ്പോഴും ) പുരോഗമാനമെന്നൊക്കെ വിചാരിച്ചു കുടുംബാസൂത്രണം നടത്തിയവര്‍ മഹാ വിഡ്ഢികള്‍ ആയിരുന്നെന്നു ചരിത്രം അനതിവിദൂരഭാവിയില്‍ വിലയിരുത്തുക തന്നെ ചെയ്യും !!..ജനാധിപത്യത്തിനു അര്‍ഹാരല്ലാത്ത ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒഴിച്ചുകൂടാനാകാത്ത പരാജയമാണ് നമ്മളെ കാത്തിരിക്കുന്നത് ..!!അത് ചൂണ്ടിക്കട്ടാണോ തിരുത്താനോ ജനാധിപത്യപരമായി സാധ്യമല്ല എന്നത് തന്നെ ഏറ്റവും വലിയ പരിമിതി ..!!

Monday, September 26, 2011

സമൂഹത്തിന്റെ വിവേകം !! അതിന്റെ പേറ്റന്റ് ആര്‍ക്കു ..?

Comment left on Prof Ravichandran's latest brilliant post:

സംഘഗാനാലാപനം

പ്രിയ Dinesh ,

അവിവേകിളും ദുഷ്ടന്മാരും ആയി മാറിക്കഴിഞ്ഞവര്‍ ദൈവത്തെക്കാളും കൂടുതല്‍ പോലീസിനെയും നിയമത്തെയുമാണ് പേടിക്കുന്നത് എന്നാണ് നമുക്ക് പ്രായോഗികമായി കാണാന്‍ കഴിയുന്നത്‌ .പിന്നെ മരണം കഴിഞ്ഞു 'മേലേക്ക്' പോയാല്‍ പണി കിട്ടും എന്നാ ഭയം സാധുക്കള്‍ ആയ ചില പാവം ക്രൂരന്മാര്‍ക്കുണ്ടായെകം ..പക്ഷെ അവിടെയും സ്വന്തം ദൈവത്തിനെ സന്തോഷിപ്പികുക എന്നതാണ് ലക്‌ഷ്യം .. സ്വന്തം ദൈവത്തിനു തതപര്യമില്ലാത്ത വിഷയങ്ങളില്‍ (ഉദാ അന്യ ദൈവ വിശ്വാസിയുടെ കാര്യം ) ശകലം നെറികേട് കാണിക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നും വരുമെന്ന് കരുതാന്‍ വയ്യ .കാരണം സ്വതം ദൈവത്തിനു ഒരു പക്ഷെ അതില്‍ സന്തോഷമാകാനും മതി .( ഉദാ : എന്റെ മതക്കാരനും വേറെ ഒരു മതക്കാരനും കൂടി അടി കൂടുന്നു .. ന്യായം അന്യ മതക്കാരന്റെ ഭാഗത്താണ് .. പക്ഷെ ഞാന്‍ എന്റെ മതക്കാരനെ സുപ്പോര്‍ത്ടു ചെയ്യുമ്പോഴാണ് ഞാന്‍ എന്റെ ദൈവത്തെ അനുസരിച്ച് എന്ന് എനിക്ക് തൃപ്തി വരിക )

ഇനി അടിസ്ഥാന പ്രശ്നത്തിലേക്ക് വന്നാല്‍ , ഇവിടെ എങ്ങനെ ആണ് അവിവേകികളും ക്രൂരന്മാരുടെയും എണ്ണം കൂടി വരുന്നത് ? അടിസ്തനാനപരമായി മാനവികത വിദ്യാഭ്യാസം എന്നാ സംഗതി വേണ്ട രീതിയില്‍ നടത്ത്തപ്പെടാതാകുമ്പോള്‍ അആനല്ലോ ഇത് സംഭവിക്കുക .അതായത് പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ശീലിച്ച ഒരു തലമുറയെ ശ്രുഷ്ടിക്കുന്ന പ്രവൃത്തി നടക്കെണ്ടാതയിട്ടുണ്ട് .. പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ പരസ്പരം അധികാരം സ്ഥാപിക്കുന്നതും അപരനെ ചൂഷണം ചെയ്യുന്നതും സ്വാഭാവികമായി മനസ്സില്‍ നിന്നും നീക്കപ്പെടും .. അതായത് തന്റെ കൂടെ സമൂഹം പങ്കിടുന്നവന്‍ തന്നെപ്പോലെ തന്നെ യോഗ്യനായ ഒരു മന്‍ഷ്യന്‍ ആണ് താന്‍ പ്രത്യേകം തിരയാഞ്ഞെടുക്കപ്പെട്ടവാന്‍ (പാരംബര്യതാലോ , ദൈവീകമായ തീരുമാനതാലോ ) അല്ല എന്നാ ബോധം അടിസ്ഥാനപരംമായി വളര്‍ന്നു വരേണ്ടതയിടുണ്ട് .. എന്നാല്‍ ആരാണ് ഇത്തരത്തില്‍ ഉള്ള ബോധാനതിനു തടസ്സം നില്‍ക്കുന്നത് ? തന്‍ ജനിച്ചു വീഴുന്ന പാരമ്പര്യം , മതം മറ്റവന്റെപാരമ്പര്യം മതം എന്നിവയെക്കാള്‍ മേന്മയുട്ടതാനെന്നും , അതാണ്‌ യഥാര്‍ത്ഥ സത്യമെന്നും , അതില്‍ വിശ്വൈക്കുന്നത് /അത് അനുഭവിക്കുന്നത് കൊണ്ട് കൊണ്ട് താന്‍ മറ്റവനെക്കാള്‍ മികച്ചവന്‍ ആണ് എന്നും അക്കാരനതാല്‍ അവന്‍ എനിക്ക് കീഴ്പ്പെടുന്നത് സ്വാഭാവിക ന്യായമാണെന്നും ഉള്ള ബോധമാണ് അവനു ലഭിക്കുന്നത് ..

അതെ സമയം മതമില്ലാത്ത ജീവന്‍ തനിക്കെന്ന പോലെ അവനും അങ്ങനെതന്നെ ആണെന്നും അങ്ങനെ വരുമ്പോള്‍ താനും അവനും തമ്മില്‍ പറയത്തക്ക ഭേദമില്ലെന്നും ഉള്ള സഹോദര ചിന്തക്ക് സാധ്യത തെളിയുകയാണ് .. മനുഷ്യ സ്നേഹത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ആണ് ഇതിലൂടെ ഒരു കുട്ടിക്ക് ലഭിക്കുന്നത് ..എന്നാല്‍.............................ആ പഠനം ഇവിടെ നടക്കുന്നില്ലല്ലോ ..ആരാണ് കാരണക്കാര്‍ ..? ആരാണ് ഭേദ ചിന്തയുടെ , വിദ്വേഷത്തിന്റെ വിത്ത് ഇളം മനസ്സുകളില്‍ പാകുന്നത് ..?

Sunday, September 25, 2011

Only those who fear the change, fear the news..!

Again another one left on Prof Ravichandran's blog:
നാസ്തികനായ ദൈവം

Oh dear!!


Students of science hates long standing laws of science.They want the laws to be constantly challenged and modified. Unchallenged scientific laws are nothing but scientific stagnation for them with the smell of stale air around.

One would be happy and only welcome the new developments and wish they should open up newer research to refine and redefine the old ones.. Just like the way Newtons great laws which are still relevant, got modified one would expect a continuous progress in science unlike closed systems. And the field science is not a closed system (on the contrary it is ever expanding) and that is why it is different and able to better itself always. Change is the expected rule here, not the exception , But interestingly the changes so far has been by far additive and not negative ..and that is why we call it progressive and not retrograde!!

It is not the fear ,but it is the sheer thrill and joy of excitement one feel hearing the latest news..Ha ha!! Only those who fear the change, fear for the news..because news is always new!!!

Saturday, September 24, 2011

ദൈവമില്ലാത്ത ഒരവസ്ഥ ചിന്തിക്കാന്‍ മനുഷ്യന് സാധ്യമല്ല ???

Comments left on Prof: Ravichandran's blog

http://www.blogger.com/comment.g?blogID=1970105762930260296&

"ദൈവമില്ലാത്ത ഒരവസ്ഥ ചിന്തിക്കാന്‍ മനുഷ്യന് സാധ്യമല്ല വാസൂ....."

തീര്‍ച്ചയായും ഒരു സാധാരണ മനുഷ്യനു വളരെ വിഷമമാണ് ദൈവം ഇല്ല എന്ന് ചിന്തിക്കാന്‍ .. കാരണം പലരും നല്ല കാര്യങ്ങള്‍ ചെയ്യുന്നത് തന്നെ ദൈവം കാണുന്നുണ്ട് , ഒരു പ്രതിഭലം കിട്ടാതിരിക്കില്ല എന്നാ വ്ശ്വാസതിലാണ് ..അതെ കാരണം കൊണ്ട് തന്നെ ചിലപ്പോള്‍ ദൈവം പകരം ചോദിക്കും എന്ന് കരുതി കുറ്റ കൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നതും .. പക്ഷെ പ്രശ്നം എന്താണെന്നു വച്ചാല്‍ തന്റെ ദൈവത്തിനു കുഴപ്പമില്ല എങ്കില്‍ അഥവാ തന്റെ ദൈവം തന്റെ കൂടെ ഉണ്ട് എങ്കില്‍ ഏതു അറ്റം വരെ നരാധമമായ പ്രവൃത്തി ചെയ്യാനും അതെ കാരണം തന്നെ പ്രേരകമാകുന്നു എന്നതാണ് .. സമൂഹത്തില്‍ കണ്ടു വരുന്നതും അതാണ്‌ ..

ഒന്നോര്‍ത്താല്‍ നന്മ ചെയ്യുന്ന , സഹജീവി സ്നേഹമുള്ള യുക്തിവാദികളെ സമ്മതിക്കണം .. ദൈവമുന്ടെന്നോ , ദൈവത്തില്‍ നിന്നും പ്രതിഭലമോ പിന്തുണയോ കിട്ടുമെന്നൊന്നും പ്രതീക്ഷിക്കാതെ , അത്തരത്തില്‍ ഒരു വ്യക്തിഗത താത്പര്യമോ സ്വാര്തതയോ ഇല്ലതെയാണല്ലോ അവര്‍ പല നല്ല കാര്യങ്ങളും ചെയ്തു കൂട്ടുന്നത്‌ .. അങ്ങനെ വരുമ്പോള്‍ ചില മനുഷ്യനെകിലും നിസ്വാര്‍ഥമായ (പ്രതിഭാലെച്ചയില്ലാത്ത) നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ദൈവ വിശ്വാസമല്ല , പകരം സഹജീവിയോടുള്ള സ്നേഹവും കരുണയും ആണു എന്ന് വരുന്നു .. ദൈവ വിശ്വാസത്തിന്റെ മേല്‍ ചെയ്തു കൂട്ടുന്ന നന്മകള്‍ക്ക് പങ്കാളിയാകാന്‍ പ്രതിഭാലെച്ച നിമിത്തം ആളെ കിട്ടുമെങ്കിലും , പട്ടാള ചിട്ടകളോടെ, വ്യാപകമായ നിലയില്‍ നിര്‍ബന്ധപ്പൂര്‍വ്വം നടപ്പാക്കാന്‍ സാധിക്കുമെങ്കിലും ആത്യന്തികമായി അത് അജ്ഞാതനായ ആരുടെയോ മുന്നില്‍ ആളാവാനും ആ അന്ജാതനെ പ്രീതിപ്പെടുതാനുള്ള ശ്രമങ്ങള്‍ മാത്രമാണ് .. മുനില്‍ വരുന്ന സാധുവിനെ സഹായിക്കുമ്പോഴും മാര്‍ക്കിടാന്‍ വരുന്ന ആള്‍ അത് കാണുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്ന മാനസികാവസ്ഥയും കൂടി ആണത്
..

ആരാധനാലയങ്ങള്‍ക്കു (ഏതു മതതിന്റെതും ആകട്ടെ ) മുമ്പില്‍ എപ്പോഴും ഭിക്ഷാടകരും അവശരും കൂടുതലായി കാണുന്നത് വിശാസികളുടെ മനശാസ്ത്രത്തെയും ആ മനശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്ന ദൈവത്തെയും അവര്‍ ( ഭിക്ഷാടകര്‍ ) സ്വാനുഭാങ്ങളിലൂടെ മനസ്സിലാക്കിയത്‌ കൊണ്ടാണ് .ചാരിറ്റിക്ക് പിന്നിലെ മനശാസ്ത്രത്തില്‍ പി എച് ഡി എടുത്തവര്‍ ആണ് ഈ ലോകത്തെ പിച്ചക്കാര്‍ എന്നാണ് വാസുവിന്റെ അഭിപ്രായം . അവര്‍ക്ക് തെറ്റാന്‍ വഴിയില്ല .

പക്ഷെ ശരിയാണ് , ദൈവമില്ലാത്ത ഒരു ലോകത്തെ കുറിച്ച് 'സങ്കല്പ്പികാന്‍ ' ബുദ്ധിമുട്ടാണ് .. കാരണം ആരുടെയോം മുമ്പില്‍ പെര്‍ഫോം ചെയ്തു മാര്‍ക്ക് വാങ്ങിക്കുക എന്നാ സ്റ്റേജു ഷോ ആണ് ഭൂരിപക്ഷം പേര്‍ക്കും സാമൂഹ്യ ജിവിതം സഹജീവി സ്നേഹം എന്നിവ.കരുണ ചെയ്യാന്‍ ആരോ പറഞ്ഞത് കൊണ്ടാണത്രേ ചിലര്‍ കരുണ ചെയ്യുന്നത് ..അമ്മ പ്പശുവില്‍ നിന്നും പറിച്ചു മാറ്റപ്പെടുന്ന പൈക്കുട്ടിയുടെ നിലവിളി കേള്‍ക്കുമ്പോള്‍ , തെറ്റിദ്ധരിച്ചു സ്വന്തം കുഞ്ഞിനെ കൊത്തികൊന്ന അമ്മപ്രാവിന്റെ ദുഃഖം അറിയുമ്പോള്‍ കഥ കേള്‍ക്കുന്ന കൊച്ചു കുഞ്ഞിന്റെ ഉള്ളം കരയുന്നത് അവന്‍ ആരും പറഞ്ഞു കൊടുത്ത കരുണയുടെ പാഠം പടിചിട്ടല്ലെന്നു എല്ലാവര്ക്കും അറിയാമെങ്കിലും സൌകര്യപൂര്‍വ്വം നമുക്കത് മറക്കാം ..സഹജമായ മനുഷ്യ ഗുണങ്ങള്‍ അവനില്ലെന്നു നമുക്ക് നടിക്കാം ..അതെല്ലാം മതത്തിന്റെയോ ദൈവത്തിന്റെയോ കണക്കില്‍ എഴുതി വക്കാം ..ശരിയാണ് ,.അടിസ്ഥാനപരാംയി മനുഷ്യന്റെ സ്വാര്‍ഥത കുറയാതെടുതോളം അവനെ പേടിപ്പിച്ചു അടക്കിയിരുത്താന്‍ ഒരു സങ്കല്‍പം ആവശ്യമാണ്‌ .ദൈവത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താവുന്ന ഒരു അവസ്ഥയിലേക്ക് മനുഷ്യന്റെ പ്രാകൃതാവസ്ഥ ഇത് വരെ പൂര്‍ണമായി പുരോഗമിച്ചിട്ടില്ല .. എന്നാല്‍ മാനവികതയുടെയും സഹജീവി സംവേടനതിന്റെയും അംശങ്ങള്‍ കൈമുതലായവര്‍ക്ക് സ്വയം നന്മ ചെയ്യാന്‍ ഒരു ബാഹ്യ സങ്കല്‍പം ' ആവശ്യമില്ല , കാരണം ആ നന്മ സ്വാഭാവികമായി , സഹജമായി വരുന്നതായിരിക്കും .. ജീവിതത്തിന്റെ വ്യര്തത എന്നാ യാഥാര്‍ത്ഥ്യം ഒരു സാധാരണക്കാരനെ ഭയപ്പെടുതിയെക്കം , ആ വ്യര്തതയെ മറികടക്കാന്‍ അവനു ഒരു സങ്കല്പ ലോകത്തിന്റെ വാഗ്ദാനം മോഹനമായി തോന്നാം .. എന്നാല്‍ , ജീവിതം പ്രത്യേക ഉദ്ദേശ ലസ്ക്ഷ്യങ്ങള്‍ ഇല്ലാത്തതെന്ന് തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്നും ഒളിച്ചോടാന്‍ ഒരു സങ്കല്പത്തെ ആശ്രയിക്കാതെ ,യഥാര്‍ത്ഥ ജീവിതം അതിന്റെ എല്ലാ പരിമിതിയോടും , മനുഷ്യ സഹജമായ സന്തോഷ -കൌതുകങ്ങലോടെയും ആസ്വദിക്കുന്നവര്‍ , അവര്‍ തീര്‍ച്ചയായും ഒരു പടി മുന്നില്‍ തന്നെ !!

ദ്രവ്യവും ഊര്‍ജ്ജവും

Comments left on Prof Ravi Chandran's blog post :

http://www.blogger.com/comment.g?blogID=1970105762930260296&postID=3051508288018569139&page=2&token=1316878038721


എന്തൊരു കഷ്ടമാണിത് !!

ദ്രവ്യവും ഊര്‍ജ്ജവും ഒരു സംഭവം തന്നെ ആണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടു നൂറു വര്‍ഷമായി .. ആദ്യം ബേസിക് ക്ലയര്‍ ചെയ്യുക .. ഊര്‍ജ്ജം ദ്രവ്യം എന്നിവ ഒരേ സമയം തന്നെ ഒരു വസ്തുവിന്റെ രണ്ടു അവസ്ഥകള്‍ ആണ് അതായതു ഏതു വസ്തുവിനും ഒരേ സമയം ദ്രവ്യ സ്വഭാവവും ഊര്‍ജ്ജ സ്വഭാവും ഉണ്ട് ..

അതായത് മൊത്തം ദ്രവ്യം സമം അതിന്റെ റസ്റ്റ്‌ ദ്രവ്യം അധികം അതിന്റെ ഊര്‍ജ്ജ ദ്രവ്യം ---(1 ) .ഒരു വസ്തുവില്‍ നിന്നും ഊര്‍ജ്ജം നഷ്ടമാകുമ്പോള്‍ അതിന്റെ ദ്രവ്യം കുറയുന്നു - അതായതു അസ്ന്ഷ്ടമാകുന്ന ഊര്‍ജ്ജ ദ്രവ്യം കുറക്കപ്പെടുന്നു // തിരക്ക് കാരണം വാസുവിന് ഇത് കൂടുതല്‍ വിശദീകരിക്കാനുള്ള സമയവും ഇല്ല .

രവി സാര്‍ ഇവിടെ ദ്രവ്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് മാറ്റര്‍ എന്നല്ല മാസ് എന്നാണ് എന്ന് മനസ്സിലാക്കാന്‍ അപേക്ഷ . പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ( പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമേ വരെ ) മാറ്റര്‍ എന്നത് ഇപ്പോള്‍ ശാസ്ത്ര വിവക്ഷയില്‍ വരുന്ന ഒരു വാക്കല്ല . മാറ്റര്‍ എന്നത് കൊണ്ട് ഇന്ന് അര്‍ത്ഥമാക്കപ്പെടുന്നത് 'മാസ് ' എന്നാണു .. അതായതു ഊര്‍ജ്ജം പണ്ടത്തെ മാറ്റര്‍ അല്ല പക്ഷെ അതിനു മാസ് ഉണ്ട് ..!! അത് ഒരു ത്രാസ് വച്ച് അളന്നു നോക്കാനും പറ്റും ..!!

ഊര്‍ജ്ജം ആണ് ദൈവം എന്നൊന്നും പറഞ്ഞു കളഞ്ഞെക്കരുത് !!!! അത് ക്ലാസ്സിക്കല്‍ മെക്കാനിക്സിന്റെ കാലത്ത് മാത്രമേ പറയാ പോലും പറ്റു .

Friday, September 23, 2011

Science - the Unstoppable Fascinatting Journey!

Commented on Prof: Ravi Chandran's blog http://nasthikanayadaivam.blogspot.com/

Latest News

May be a wee bit early to speculate , but science breaks all barriers and better itself with each new findings. If the findings are confirmed the theory of special relativity needs to be enhanced and modified accordingly by changing the universal constant a to a variable . Exciting indeed.

By the by ," ഇനി ദൈവം ന്യുട്രിനോയില്‍ ഇരിക്കുന്നു " എന്നാവും അടുത്ത വാദം !! ഹ ! ഹ !
ശാസ്ത്രം ഒരു തുടര്‍ച്ചയാണ് , പുരോഗതിയുടെയും അറിവിന്റെയും തുടര്‍ച്ച .!!