Comments left on Prof: Ravichandran's blog
http://www.blogger.com/comment.g?blogID=1970105762930260296&
"ദൈവമില്ലാത്ത ഒരവസ്ഥ ചിന്തിക്കാന്‍ മനുഷ്യന് സാധ്യമല്ല വാസൂ....."
തീര്‍ച്ചയായും ഒരു സാധാരണ മനുഷ്യനു വളരെ വിഷമമാണ് ദൈവം ഇല്ല എന്ന് ചിന്തിക്കാന്‍ .. കാരണം പലരും നല്ല കാര്യങ്ങള്‍ ചെയ്യുന്നത് തന്നെ ദൈവം കാണുന്നുണ്ട് , ഒരു പ്രതിഭലം കിട്ടാതിരിക്കില്ല എന്നാ വ്ശ്വാസതിലാണ് ..അതെ കാരണം കൊണ്ട് തന്നെ ചിലപ്പോള്‍ ദൈവം പകരം ചോദിക്കും എന്ന് കരുതി കുറ്റ കൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നതും .. പക്ഷെ പ്രശ്നം എന്താണെന്നു വച്ചാല്‍ തന്റെ ദൈവത്തിനു കുഴപ്പമില്ല എങ്കില്‍ അഥവാ തന്റെ ദൈവം തന്റെ കൂടെ ഉണ്ട് എങ്കില്‍ ഏതു അറ്റം വരെ നരാധമമായ പ്രവൃത്തി ചെയ്യാനും അതെ കാരണം തന്നെ പ്രേരകമാകുന്നു എന്നതാണ് .. സമൂഹത്തില്‍ കണ്ടു വരുന്നതും അതാണ് ..
ഒന്നോര്‍ത്താല്‍ നന്മ ചെയ്യുന്ന , സഹജീവി സ്നേഹമുള്ള യുക്തിവാദികളെ സമ്മതിക്കണം .. ദൈവമുന്ടെന്നോ , ദൈവത്തില്‍ നിന്നും പ്രതിഭലമോ പിന്തുണയോ കിട്ടുമെന്നൊന്നും പ്രതീക്ഷിക്കാതെ , അത്തരത്തില്‍ ഒരു വ്യക്തിഗത താത്പര്യമോ സ്വാര്തതയോ ഇല്ലതെയാണല്ലോ അവര്‍ പല നല്ല കാര്യങ്ങളും ചെയ്തു കൂട്ടുന്നത് .. അങ്ങനെ വരുമ്പോള്‍ ചില മനുഷ്യനെകിലും നിസ്വാര്‍ഥമായ (പ്രതിഭാലെച്ചയില്ലാത്ത) നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ദൈവ വിശ്വാസമല്ല , പകരം സഹജീവിയോടുള്ള സ്നേഹവും കരുണയും ആണു എന്ന് വരുന്നു .. ദൈവ വിശ്വാസത്തിന്റെ മേല്‍ ചെയ്തു കൂട്ടുന്ന നന്മകള്‍ക്ക് പങ്കാളിയാകാന്‍ പ്രതിഭാലെച്ച നിമിത്തം ആളെ കിട്ടുമെങ്കിലും , പട്ടാള ചിട്ടകളോടെ, വ്യാപകമായ നിലയില്‍ നിര്‍ബന്ധപ്പൂര്‍വ്വം നടപ്പാക്കാന്‍ സാധിക്കുമെങ്കിലും ആത്യന്തികമായി അത് അജ്ഞാതനായ ആരുടെയോ മുന്നില്‍ ആളാവാനും ആ അന്ജാതനെ പ്രീതിപ്പെടുതാനുള്ള ശ്രമങ്ങള്‍ മാത്രമാണ് .. മുനില്‍ വരുന്ന സാധുവിനെ സഹായിക്കുമ്പോഴും മാര്‍ക്കിടാന്‍ വരുന്ന ആള്‍ അത് കാണുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്ന മാനസികാവസ്ഥയും കൂടി ആണത്
..
ആരാധനാലയങ്ങള്‍ക്കു (ഏതു മതതിന്റെതും ആകട്ടെ ) മുമ്പില്‍ എപ്പോഴും ഭിക്ഷാടകരും അവശരും കൂടുതലായി കാണുന്നത് വിശാസികളുടെ മനശാസ്ത്രത്തെയും ആ മനശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്ന ദൈവത്തെയും അവര്‍ ( ഭിക്ഷാടകര്‍ ) സ്വാനുഭാങ്ങളിലൂടെ മനസ്സിലാക്കിയത് കൊണ്ടാണ് .ചാരിറ്റിക്ക് പിന്നിലെ മനശാസ്ത്രത്തില്‍ പി എച് ഡി എടുത്തവര്‍ ആണ് ഈ ലോകത്തെ പിച്ചക്കാര്‍ എന്നാണ് വാസുവിന്റെ അഭിപ്രായം . അവര്‍ക്ക് തെറ്റാന്‍ വഴിയില്ല .
പക്ഷെ ശരിയാണ് , ദൈവമില്ലാത്ത ഒരു ലോകത്തെ കുറിച്ച് 'സങ്കല്പ്പികാന്‍ ' ബുദ്ധിമുട്ടാണ് .. കാരണം ആരുടെയോം മുമ്പില്‍ പെര്‍ഫോം ചെയ്തു മാര്‍ക്ക് വാങ്ങിക്കുക എന്നാ സ്റ്റേജു ഷോ ആണ് ഭൂരിപക്ഷം പേര്‍ക്കും സാമൂഹ്യ ജിവിതം സഹജീവി സ്നേഹം എന്നിവ.കരുണ ചെയ്യാന്‍ ആരോ പറഞ്ഞത് കൊണ്ടാണത്രേ ചിലര്‍ കരുണ ചെയ്യുന്നത് ..അമ്മ പ്പശുവില്‍ നിന്നും പറിച്ചു മാറ്റപ്പെടുന്ന പൈക്കുട്ടിയുടെ നിലവിളി കേള്‍ക്കുമ്പോള്‍ , തെറ്റിദ്ധരിച്ചു സ്വന്തം കുഞ്ഞിനെ കൊത്തികൊന്ന അമ്മപ്രാവിന്റെ ദുഃഖം അറിയുമ്പോള്‍ കഥ കേള്‍ക്കുന്ന കൊച്ചു കുഞ്ഞിന്റെ ഉള്ളം കരയുന്നത് അവന്‍ ആരും പറഞ്ഞു കൊടുത്ത കരുണയുടെ പാഠം പടിചിട്ടല്ലെന്നു എല്ലാവര്ക്കും അറിയാമെങ്കിലും സൌകര്യപൂര്‍വ്വം നമുക്കത് മറക്കാം ..സഹജമായ മനുഷ്യ ഗുണങ്ങള്‍ അവനില്ലെന്നു നമുക്ക് നടിക്കാം ..അതെല്ലാം മതത്തിന്റെയോ ദൈവത്തിന്റെയോ കണക്കില്‍ എഴുതി വക്കാം ..ശരിയാണ് ,.അടിസ്ഥാനപരാംയി മനുഷ്യന്റെ സ്വാര്‍ഥത കുറയാതെടുതോളം അവനെ പേടിപ്പിച്ചു അടക്കിയിരുത്താന്‍ ഒരു സങ്കല്‍പം ആവശ്യമാണ് .ദൈവത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താവുന്ന ഒരു അവസ്ഥയിലേക്ക് മനുഷ്യന്റെ പ്രാകൃതാവസ്ഥ ഇത് വരെ പൂര്‍ണമായി പുരോഗമിച്ചിട്ടില്ല .. എന്നാല്‍ മാനവികതയുടെയും സഹജീവി സംവേടനതിന്റെയും അംശങ്ങള്‍ കൈമുതലായവര്‍ക്ക് സ്വയം നന്മ ചെയ്യാന്‍ ഒരു ബാഹ്യ സങ്കല്‍പം ' ആവശ്യമില്ല , കാരണം ആ നന്മ സ്വാഭാവികമായി , സഹജമായി വരുന്നതായിരിക്കും .. ജീവിതത്തിന്റെ വ്യര്തത എന്നാ യാഥാര്‍ത്ഥ്യം ഒരു സാധാരണക്കാരനെ ഭയപ്പെടുതിയെക്കം , ആ വ്യര്തതയെ മറികടക്കാന്‍ അവനു ഒരു സങ്കല്പ ലോകത്തിന്റെ വാഗ്ദാനം മോഹനമായി തോന്നാം .. എന്നാല്‍ , ജീവിതം പ്രത്യേക ഉദ്ദേശ ലസ്ക്ഷ്യങ്ങള്‍ ഇല്ലാത്തതെന്ന് തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്നും ഒളിച്ചോടാന്‍ ഒരു സങ്കല്പത്തെ ആശ്രയിക്കാതെ ,യഥാര്‍ത്ഥ ജീവിതം അതിന്റെ എല്ലാ പരിമിതിയോടും , മനുഷ്യ സഹജമായ സന്തോഷ -കൌതുകങ്ങലോടെയും ആസ്വദിക്കുന്നവര്‍ , അവര്‍ തീര്‍ച്ചയായും ഒരു പടി മുന്നില്‍ തന്നെ !!
1 comment:
"എന്നാല്‍ , ജീവിതം പ്രത്യേക ഉദ്ദേശ ലസ്ക്ഷ്യങ്ങള്‍ ഇല്ലാത്തതെന്ന് തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്നും ഒളിച്ചോടാന്‍ ഒരു സങ്കല്പത്തെ ആശ്രയിക്കാതെ ,യഥാര്‍ത്ഥ ജീവിതം അതിന്റെ എല്ലാ പരിമിതിയോടും , മനുഷ്യ സഹജമായ സന്തോഷ -കൌതുകങ്ങലോടെയും ആസ്വദിക്കുന്നവര്‍ , അവര്‍ തീര്‍ച്ചയായും ഒരു പടി മുന്നില്‍ തന്നെ !!"
Post a Comment