Following comment was left by Vasu for the post.
-----------------------------------------------------------------------------------------നന്നായിരിക്കുന്നു യെച്മു ... ഒരു മുദ്രാവാക്യത്തിന്റെ കുറവുണ്ട് ..ലച്ചം ലച്ചം പിന്നാലെ ..!
തന്റെ കഴിവുകളെ പ്രകാശിതമാക്കാന്‍ അവസരം ലഭിക്കണം എന്നും , അതിനു സമൂഹത്തില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്നതും ആത്മ വിശ്വാസത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും അടിസ്ഥാനമായ തിരിച്ചറിവാണ് . സ്വയം തിരിച്ചറിയുന്ന ഒരാള്‍ക്ക് തന്നെ ക്കുറിച്ചുള്ള അപരന്റെ നിര്‍വ്വചനങ്ങള്‍ അസ്വീകാര്യവും എതിര്‍ക്കപ്പെട്ണ്ടതും ആയിരിക്കും .. എന്നെ നിര്‍വ്വചിക്കാന്‍ ..പിന്നെ എന്നെ നിയന്ത്രിക്കാന്‍ താനാരാടോ ..എന്നാ സ്റ്റയിലില്‍ ..ഹ ഹ ! ഇതോലെ അടിസ്ഥാന വ്യക്തി സ്വാതന്ത്യ്ര്യത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ ആണ് .. അതിനു സ്വാതന്ത്ര്യം എന്താണ് എന്ന് ആര്ക്കെങ്ങിലും തിര്ഞ്ഞെങ്കില്‍ അല്ലെ.. പണ്ട് വെള്ളക്കാര്‍ പോയപ്പോള്‍ ഇവിടെ ഇട്ടേച്ചു പോയ എന്തോ മറ്റോ.... വ്യതി സ്വാതന്ത്ര്യം ഇല്ലാതെ നിര്‍ജീവവും കൃത്രിമവും ആയ വെറും ഭൂമിശാസ്ത്രത്തിന്റെ സ്വാതന്ത്ര്യമോ സ്വാതന്ത്ര്യം !! ഹ ഹ! പക്ഷെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് പറയും അമ്പതു വര്‍ഷമായി നാം മനസ്സിലാക്കി വരുന്നത് അതാണ് ... ഇന്ത്യക്ക് സ്വാതത്ര്യം കിട്ടി ഒരു പക്ഷെ ഇന്ത്യക്കാര്‍ക്ക് ഇനിയും ആ സംഭവം കിട്ടിയിട്ടില്ല എന്നര്‍ത്ഥം.. അതില്‍ ആര്‍ക്കും വലിയ പരാതിയും കാണുന്നില്ല !! ഹ ഹ ! ഇങ്ങനെ ഒക്കെ ആണ് നമമുടെ മാനവികതയും സംസ്കാര സമ്പന്നതയും ഒക്കെ ഇപ്പൊ വളര്‍ന്നു പുഷ്ടിപ്പെട്ട് നില്‍ക്കുന്നത് .. വിദ്യാഭ്യാസം നേടിയത് കൊണ്ടോ നെടാത്തത് കൊണ്ടോ ആ ചിന്താഗതിയില്‍ ഒരു മാറ്റവും വന്നിട്ടില്ല ..ആക്ച്വലി ഈ സ്വാതന്ത്ര്യം എന്നാല്‍ എന്തുവാ സംഭവം .. കാന്‍ യു പ്ലീസ് ദിഫയിന്‍ ... ഉദാഹരണത്തിനു ഡോഗ് നു കിട്ടിയ പൊടിയാ കോകൊനട്ട് ..? ഓര്‍ എല്‍സ് , മങ്കിക്ക് കിട്ടിയ ഗാര്‍ ലാന്‍ഡ്..?? അതാണ് ഇന്ത്യക്കാര്‍ക്ക് കിട്ടിയ .... ??
അങ്ങനെ വ്യക്തി സ്വാതന്ത്ര്യവും അതിന്റെ റൂട്ട് ബില്ടിംഗ് ബ്ലോക്ക് ആയ .. കൊണ്സപ്റ്റ് ഓഫ് ഇക്വാളിട്ടി - അതായത് ..താന്‍ വലിയ സംഭവം എന്ന് കരുതി വച്ചിരിക്കുന്ന പല കാര്യങ്ങളും ലവനും 'ലവള്‍ക്കും' അത്ര തന്നെ നന്നായി ചെയ്യാന്‍ കഴിയും എന്ന "നിരാശാ ജനകം" എങ്കിലും (ഹ ഹ ) "അവിശ്വസനീയമായ " തിരിച്ചറിവ് .. ആ അവിസ്വനീയത ശ്രിഷ്ടിച്ചത് തന്റെ തന്നെ വിവരക്കേടാണ് എന്ന തിരിച്ചറിവ് .. ഇങ്ങനെ ഒക്കെ പല സ്റ്റെജിലൂടെ സമൂഹം ഡെവലപ് ചെയ്തു എത്തിയെങ്കില്‍ മാത്രമേ ഈ വക കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ ...
ബട്ട്, പക്ഷേങ്കില്‍ , ഒരു ചെറിയ ഫണ്ടമെന്റല്‍ പ്രോബ്ലം ഇവിടെ ഉണ്ട് ..അതിനെ കാണാതിരുന്നിട്ടും കാര്യമില്ല ..
എന്താണ് എന്ന് വച്ചാല്‍. നമ്മുടെ ശരീരം ഇപ്പോഴും പണ്ടുള്ള ആ കാട്ട് നായടിയായ വേട്ടക്കാരന്‍ ചങ്ങാതിയുടെ അതെ ഉരുപ്പടിയാണ് ... ഉയര്‍ന്ന , സംസ്കൃതമായ മാനവീയ ബോധം ഒക്കെ പിറന്നു വീഴുന്നതിനു ശേഷം ലോഡ് ചെയ്യപ്പെടുന്ന സോഫ്ട്വെയര്‍ ആണ് .. എന്നാല്‍ അതിനു താഴെയായി ഫണ്ടമെന്റല്‍ ആയിട്ട് ..ആണ്‍ പെണ്‍ സ്വാഭാവ വിശേഷങ്ങള്‍ വ്യത്യസ്തമായി ലക്ഷങ്ങള്‍ വര്‍ഷങ്ങള്‍ ആയിട്ടും അതെ പടി നില നില്‍ക്കുന്നു .. കാട്ടില്‍ കിഴങ്ങ് പറിക്കാനോ ( വെജിട്ടെരിയന്‍ ആയ ഇന്നത്തെ ആളുകള്ടെ കുലത്തിന്റെ പൂര്‍വ്വികന്‍ ! ഹ ഹ !) അല്ലെങ്കില്‍ മാനെയോ മുയലിനെയോ മറ്റോ വേട്ടയാടാനോ (ഇന്നത്തെ നോണ്‍ വെജ് അലമ്പ് ടീംസിന്റെ പഴയ പൂര്‍വ്വികന്‍ ! ഹ ഹ ഹ !! - തങ്ങളുടെ പൂര്‍വ്വികന്‍ നോണ്‍ വെജ് കഴിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് വിഷമം ആകും എന്നത് കൊണ്ടാണ് വാസു ഇങ്ങനെ പറഞ്ഞത്..വാസുവിനെ ആരെയും വിഷമിപ്പിക്കുന്നത് ഇഷ്ടമല്ല .. ;-) - അങ്ങനെ അവന്‍ ദൂരെ കാട്ടില്‍ അലഞ്ഞു തിരിയുകയും ഉപകരണങ്ങള്‍ ( ടൂള്‍ ) ഉണ്ടാക്കാന്‍ ശ്രമിക്കുകയും കായിക ശക്തി ഉപയോഗിച്ച് കൂടുതല്‍ പ്രയത്നം നടത്തുകയും ഒക്കെ ചെയ്തു .. അവള്‍ ആകട്ടെ താടിക്കാരന്‍ പുറത്തു പാഞ്ഞു പോയ സമയത്ത് കുഞ്ഞിനെ സംരക്ഷിക്കാനും വളര്‍ത്താനും , മുലയൂട്ടാനും , ഭക്ഷണം കൊടുക്കാനും ഒക്കെ വേണ്ടി കൂടുതല്‍ സമയം മാറ്റി വെക്ക്നടതുണ്ടായിരുന്നു - ആ വിഷ കാര്യങ്ങളില്‍ അവൈക്ക് ബ്രെയില്‍ ടെവപ്മെന്റ്റ് ഉണ്ടാകേണ്ടതും ഉണ്ടായിരുന്നു .. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ , സംമൂഹ്യ സുരക്ഷ ഒട്ടും ഇല്ലാത്ത ആ കാലത്ത് , വംശം നില നിക്കണം എങ്കില്‍ ,പുറം ജോലി ചെയ്യാനും (കിഴങ്ങ് !, കിഴങ്ങ് !!!) , അക്രമികളെ നേരിടാനും സമര്‍ത്ഥനായ പുരുഷനും കുട്ടികളെ വളര്‍ത്താനും , കുട്ടികളെ സംരക്ഷിക്കാനും ( ജീവന്‍ കൊടുത്തും ) ഉള്ള സാമര്ധ്യവും ഉള്ള സ്ത്രീയുടെയും ജോടിക്കാണ് - അനഗനെ ഉള്ള കുടുംബങ്ങള്‍ക്കാണ് പ്രകൃതിയുടെയും , മൃഗങ്ങളുടെയും , മനുഷ്യ രൂപമുള്ള അക്രമികളുടെയും . രോഗകാരികാളായ കീടങ്ങളുടെയും ഭീഷണികളെ അതി ജീവിക്കാന്‍ കഴിയുക.. അല്ലാത്തവരുടെ വംശം പതുകെ കുറ്റി അറ്റ് പോകും .. അങ്ങനെ നില നിന്നവരുടെ പിന്തുടര്ച്ചക്കാരാന് ഇന്ന് നമ്മള്‍ എല്ലാം..അത് കൊണ്ട് ആ പ്രാകൃത ചോദനകള്‍ ഇന്നും അന്നത്തെ പോലെ തന്നെ നമ്മളെ സ്വാധീനിക്കുന്നുണ്ട് ..
പക്ഷെ കാലം മാറിയപ്പോള്‍ , സമൂഹം കൂടുതല്‍ സുരക്ഷിതം ആകുകയും , ഉപകരണങ്ങള്‍ മനുഷ്യനെ ചെറുതാക്കുകയും ചെയ്തു .. വലിയ കോടാലി ഏറ്റവും ഗ്ലാമര്‍ ആയ ഉപകരണം ആയിരുന്ന കാലത്ത് അതുപയോഗിക്കാന്‍ അമ്മാതിരി സൈസ് ഉള്ള 'ആണ് ' തന്നെ വേണ്ടിയിരുന്നു ..ഇന്ന് യന്തിരന്‍ കംപ്യുട്ടര്‍ വന്നപ്പോള്‍ ഒരു മൌസ് പിടിക്കാന്‍ കഴിവുള്ള ആര്‍ക്കും ഉപയോഗിക്കാം. ഇന്നോവ കാര്‍ ഓടിക്കണമെങ്കില്‍ ചെറുവിരല്‍ കൊണ്ട് സ്ടിയരിംഗ് ത്രിച്ചാല്‍ മതി.. വിമാനം പരത്താന്‍ , ചില ബട്ടന്‍ അമര്‍ത്തിയാല്‍ മതി ..അപ്പൊ പിന്നെ ആരാണ് ജോലി ചെയ്യാന്‍ മിടുക്കന്‍ എന്നതില്‍ കാട്ടിലെ യുക്തിയും ആധുനിക ലോകത്തെ യുക്തിയും വ്യത്യസ്തമാണ് ..പക്ഷെ നമ്മുടെ ഹാര്‍ഡ് വെയര്‍ ഇപ്പോഴും പഴയത് തന്നെ .. ഇതാണ് ഇപ്പറഞ്ഞ മുന്‍ വിധികള്‍ നമ്മെ വിട്ടു പോകാത്തതിന്റെ കാരണം ..പക്ഷെ മനുഷ്യന്റെ പുരോഗമനം തുടര്‍ച്ചയായി പരിഷ്കരിക്കപ്പെടുന്ന ആ സോഫ്റ്റ് വെയര്‍ തന്നെയാണ് - ചിന്തകള്‍ ആയാലും .ആശയങ്ങള്‍ , ഇസങ്ങള്‍ ,പ്രസ്ഥാനങ്ങള്‍ , നിയമങ്ങള്‍ , ബോധം , ആത്മീയം , ബൌദ്ധികം എന്ന വിവിധ രീതിയില്‍ നമ്മള്‍ വളര്‍ത്തി ക്കൊണ്ട് വരുന്ന ആ മാനവീയത എന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ ! ഹ ഹ ! പ്രകൃത് നല്‍കിയ ജീനുകളില്‍ ചിലവ ഇപ്പോള്‍ ആവശ്യം ഇല്ല എന്ന് വരികില്‍ അവയെ ഓവര്‍റയിഡ് ചെയ്തു കൊണ്ട് , മൃഗീയതയില്‍ നിന്നും മനുഷ്യത്വതിലേക്ക് കൈ പിടിച്ചു നടത്തുന്നതു അവന്‍ തന്നെ !! ഈ പോസ്റ്റ് യെച്ച്മുവിനെ കൊട് എഴുതിക്കുന്നതും ഇത് കുറെ പേര്‍ വായിക്കുന്നതിനും ചിലര്‍ ഇങ്ങനെ കാള മൂത്രം പോലെ കമന്റു ഇടുന്നതിനും കാരണക്കാരന്‍ അവന്‍ തന്നെ - മാനവീയമായ ഉയര്‍ന്ന സമൂഹത്തിനു വേണ്ടിയുള്ള ആ ആഗ്രഹം !! :))
1 comment:
vaasuvinte nireekshanangal nannaayi
Post a Comment