Tuesday, September 27, 2011

പാഠം 1 :സാമൂഹ്യ ബോധം !

Comment left in Blog : കടലാസ് പൂക്കള്‍ ,
പോസ്റ്റ്‌ : വരിയുടക്കാന്‍ നടക്കുന്നവര്‍ ..!



തീര്‍ച്ചയായും തനിക്കു എത്ര കുട്ടികള്‍ വേണം എന്നതു ഓരോ വ്യക്തിയുടെയും വ്യക്തിപരാമായ സ്വാതന്ത്ര്യംമാണ് . പക്ഷെ ആ സ്വാതത്ര്യം അയാള്‍ക്ക്‌ ഉപയോഗിക്കണമെങ്കില്‍ അയാള്‍ വ്യക്തിപരമായി സ്വതന്ത്രന്‍ ആയിരിക്കണം . വ്യക്തിപരമായി .സ്വതന്ത്രന്‍ എന്ന് പറയുമ്പോള്‍ അയാളുടെ തീരുമാനങ്ങള്‍ മറ്റേതെങ്കിലും പൊതുവായ ഒരു ഉദ്ദേശം വച്ചുള്ളത് ആകരുത് എന്നര്‍ത്ഥം .. താന്‍ മറ്റാര്‍ക്കോ വേണ്ടി ചെയ്യുന്ന ത്യാഗമോ , സമ്മാനമോ , വാഗ്ടാനമോ ആയിരിക്കരുത് ഒരാളുടെ തികച്ചും വ്യക്തിപരമായ ജീവിതം .

ഒരു ആളുകളും സമൂഹത്തോട് ഒരുപോലെ ഉത്തരവാദിത്വം ഉള്ളവര്‍ ആകുക എന്നതാണ് സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന മര്യാദ .. അങ്ങനെ വരുമ്പോള്‍ തന്റെ ചെയ്തികള്‍ സമൂഹത്തിന് മേല്‍ ബാധ്യത ആകുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ ഓരോരുത്തര്‍ക്കും ബാധ്യത ഉണ്ട് .ആ ബാധ്യത നിരവേട്ടപ്പെടാതിരിക്കുമ്പോള്‍ അയാളിലുള്ള സാമൂഹ്യ ജീവി സാമൂഹ്യ വിര്ദ്ധനായി മാറുന്നു .കാരണം പൊതു സമൂഹത്തോട് ഒരു ഉത്തരവാദിത്വവും അയാള്‍ എന്തുകൊണ്ടോ വച്ച് പുലര്‍ത്തുന്നില്ല എന്തു തന്നെ . ഒരാളുടെ ജീവിതത്തില്‍ പുതുതായി സംബാടിക്കപ്പെടുന്ന സ്വത്ത് അയാളുടെ ആകെ സ്വത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നിരിക്കെ , രണ്ടു കുറ്റിയില്‍ കൂടുതല്‍ വരുന്ന ഓരോ കുട്ടിക്കും വേണ്ട സ്വത്ത് കണ്ടെത്തേണ്ട ബാധ്യത ഈ രാഷ്ട്രതിനാണ് .

ഏതായാലും കുട്ടികള്‍ ഉണ്ടാകുന്നത് നിരോധിചിട്ടോന്നുമില്ലല്ലോ .. ആഗ്രഹമുള്ളവര്‍ കുട്ടികള്‍ ഉണ്ടാക്കട്ടെ , സ്വന്തം ചിലവില്‍ വളര്‍ത്തട്ടെ , പൊതു സമൂഹത്തില്‍ നിന്നും അതിനു വേണ്ടി തുക നീക്കി വക്കണം എന്ന് പറയുന്നത് മര്യാദയല്ല .. മാത്രമല്ല പൊതു സമൂഹത്തില്‍ വിഭവങ്ങളുടെയും മറ്റും കൂടുതല്‍ ദുര്‍ ലഭ്യത ഉണ്ടാക്കുന്നത്‌ അയാള്‍ മൂലമാകയാല്‍ , അത് സമൂഹത്തിനു കൊമ്പന്‍സെട്ടു ചെയ്യുവാന്‍ അയാള്‍ ധാര്‍മികമായി ബാധ്യസ്തന്‍ ആണ് .(ഉദാഹരത്തിനു ഒരിടത് പത്തു ബെഡ് ഉള്ള ഹോസ്പിറ്റല്‍ ഉണ്ടെന്നിരിക്കട്ടെ , സാധാരണ ഗതിയില്‍ പത്തു കുട്ടികള്‍ ഒരേ സമയം പിറക്കുന്ന സ്ഥലമാണെന്ന് കരുതുക . അപ്പോള്‍ പത്തു ബെഡ് പൂര്‍ണമായി ഉപയോഗിക്കപ്പെടും ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്നില്ല .എന്നാല്‍ ചിലര്‍ കൂടുതല്‍ കുട്ടികളെ ഉത്തപാടിപ്പിക്കുന്നതിന്റെ ഫലമായി 20 ബെഡ് ആവശ്യായി വരുന്നു . പക്ഷെ പത്തു ബെഡ് ഉള്ളൂ താനും . അങ്ങനെ വരുമ്പോള്‍ കുട്ടികളെ കൂടുതല്‍ ഉതാപടിപ്പിക്കതവനും അവനു കുട്ടിയുണ്ടാകുമ്പോള്‍ ബെഡ് കിട്ടാതെ വരും .. അത് കൊണ്ട് കൂടുതല്‍ കുട്ടിയുണ്ടാക്കുന്നവന്‍ കയ്യില്‍ നിന്നും കാശെടുത്ത് കൂടുതല്‍ ബെഡ് വാങ്ങിക്കാന്‍ ഏര്‍പ്പാട് ചെയ്യണം എന്നതാണ് ധാര്‍മികത ..അത് തന്നെയാണ് പിഴ ഈടാക്കണം എന്ന് പറയുന്നതിലെ യുക്തിയും .. )

എന്നാലും വെറുതെ ചര്‍ച്ച ചെയ്തു സമയം കളയേണ്ട ! ഈ നിയമം ഒന്നും ഒരിക്കലും നടപ്പാകാന്‍ പോകുന്നില്ല .. പകരം വൈകാതെ ഇവിടെ ഒരു "പ്രസവ മത്സരം" പ്രതീക്ഷിക്കാം ..വിദേശ സഹായവും ഫണ്ടിങ്ങും പ്രതീക്ഷിക്കാം ..പണ്ട് (ഇപ്പോഴും ) പുരോഗമാനമെന്നൊക്കെ വിചാരിച്ചു കുടുംബാസൂത്രണം നടത്തിയവര്‍ മഹാ വിഡ്ഢികള്‍ ആയിരുന്നെന്നു ചരിത്രം അനതിവിദൂരഭാവിയില്‍ വിലയിരുത്തുക തന്നെ ചെയ്യും !!..ജനാധിപത്യത്തിനു അര്‍ഹാരല്ലാത്ത ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒഴിച്ചുകൂടാനാകാത്ത പരാജയമാണ് നമ്മളെ കാത്തിരിക്കുന്നത് ..!!അത് ചൂണ്ടിക്കട്ടാണോ തിരുത്താനോ ജനാധിപത്യപരമായി സാധ്യമല്ല എന്നത് തന്നെ ഏറ്റവും വലിയ പരിമിതി ..!!

3 comments:

ChethuVasu said...

.ജനാധിപത്യത്തിനു അര്‍ഹാരല്ലാത്ത ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒഴിച്ചുകൂടാനാകാത്ത പരാജയമാണ് നമ്മളെ കാത്തിരിക്കുന്നത് ..!!അത് ചൂണ്ടിക്കട്ടാണോ തിരുത്താനോ ജനാധിപത്യപരമായി സാധ്യമല്ല എന്നത് തന്നെ ഏറ്റവും വലിയ പരിമിതി ..!!

റോസി പൈലോക്കാരന്റെ നാട്ടുകാരന്‍ ...... said...

ഇത് ഞാന്‍ facebook ല് ഇടും കേട്ടോ...

Sajnabur said...

>>>തീര്‍ച്ചയായും തനിക്കു എത്ര കുട്ടികള്‍ വേണം എന്നതു ഓരോ വ്യക്തിയുടെയും വ്യക്തിപരാമായ സ്വാതന്ത്ര്യംമാണ് . പക്ഷെ ആ സ്വാതത്ര്യം അയാള്‍ക്ക്‌ ഉപയോഗിക്കണമെങ്കില്‍ അയാള്‍ വ്യക്തിപരമായി സ്വതന്ത്രന്‍ ആയിരിക്കണം . വ്യക്തിപരമായി .സ്വതന്ത്രന്‍ എന്ന് പറയുമ്പോള്‍ അയാളുടെ തീരുമാനങ്ങള്‍ മറ്റേതെങ്കിലും പൊതുവായ ഒരു ഉദ്ദേശം വച്ചുള്ളത് ആകരുത് എന്നര്‍ത്ഥം .. താന്‍ മറ്റാര്‍ക്കോ വേണ്ടി ചെയ്യുന്ന ത്യാഗമോ , സമ്മാനമോ , വാഗ്ടാനമോ ആയിരിക്കരുത് ഒരാളുടെ തികച്ചും വ്യക്തിപരമായ ജീവിതം.<<<<

ഈ പാരഗ്രാഫിനോട് വിയോജിക്കുന്നു.

എത്ര കുട്ടികള്‍ എന്ന തീരുമാനം ഇവിടെ മറ്റെല്ലാവര്‍ക്കും വേണ്ടി ചെയ്യുന്ന ത്യാഗം ആയിരിക്കണം.

Post a Comment