Tuesday, September 27, 2011

മതം മനുഷ്യന്‍ മാനവീയത !

പ്രൊഫ : രവി ചന്ദ്രന്റെ ബ്ലോഗില്‍ (ഇവിടെ) ഇട്ട പുതിയ കമന്റു : മാനവീയത മത സൃഷ്ടിയാണ് എന്നുള്ള അബദ്ധ ധാരണ കമന്റില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു . സത്യം മറിച്ചാണല്ലോ !

മതങ്ങള്‍ മാനവികതയെ അംഗീകരിക്കണം എങ്കില്‍ തന്റെ മതം മറ്റേതു മതവും പോലെയേ ഉള്ളൂ തന്റെതിനു വിശേഷിച്ചു പ്രത്യകത ഒന്നുമില്ല എന്ന് ഒരു മതവിശ്വാസി ചിന്തിക്കേണ്ടി വരും ... അങ്ങനെ ചിന്തിച്ചാല്‍ , തന്നെപ്പോലെ അന്യമത വിശ്വാസിക്കും ഒരേ പോലെ മാനവികമായ ഔന്നത്യം ഉണ്ട് എന്ന് സംമാതിക്കെണ്ടാതായി വരും ..അതായയത് തന്റെ മതം തനിക്കു കൂടുതല്‍ മാനവീയമായ മേന്മ നല്‍കുന്നില്ല എന്ന് അന്ഗീകരിക്കെണ്ടാതായി വരും ..അങ്ങനെയായാല്‍ സ്വമതത്തിന്റെ പ്രാധാന്യം , ഔന്നത്യം എന്നിവ തന്നെ ഇല്ലതാകുമല്ലോ .. .. നടപ്പുള്ള കാര്യമാണോ ..?

തന്റെ മതം മറ്റു മതങ്ങലെക്കള്‍ മേല്ത്തരമെന്നും ( മേല്‍ത്തരം എന്ന് മാത്രമല്ല -ബാക്കിയുള്ളവ എല്ലാം "പൊട്ട തെറ്റ് "- "മഹാ മോശം " ചായ് !! മണ്ടന്മാര്‍ !!!) എന്നാ കാഴപ്പാടില്‍ നിന്നാണ് തന്റെ മതത്തോടു വിധേയത്വം , സ്നേഹവും , ആരാധനയും , എന്നിവയും ഒരാളില്‍ ഉണ്ടാകുന്നത് ..അത് കൊണ്ട് തന്നെ തീര്‍ത്തും മാനവീയമായ കാഴ്ചപ്പാട് വിശ്ശ്വാസിക്ക് അലഭ്യമാണ് .. കൂടി വന്നാല്‍ ഒരു ഔദാര്യം എന്നാ നിലക്കോ , ഉയര്‍ന്ന നിലയില്‍ ഉള്ള മനുഷ്യന്‍ എന്നാ രീതിയില്‍ തമ്മില്‍ താണവരോട് കാണിക്കുന്ന പരിഗണന ( patronising ) എന്നാ നിലയിലോ മാത്രമേ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അന്യ മത വിശ്വാസികളോട് ഇടപെടാന്‍ കഴികയുള്ളൂ .. ഇടപെടലുകള്‍ എല്ലാം മേന്മയുള്ളവന്‍ എന്ന് സ്വയം ധരിക്കുന്നവന്‍ മേന്മയില്ലത്തവര്‍ എന്ന് അവന്‍ മുന്‍വിധിയോടു കൂടി കാണുന്നവരോട് ചെയ്യുന്ന കാരുണ്യമാകുന്ന " ഭിക്ഷയായെ " വരികയുള്ളൂ ..മാനവീയമായ തുല്യതാ ബോധം അവിടെ മരീചികയായി തുടരുക തന്നെ ചെയ്യും ..!!

(ഇവിടെ പറഞ്ഞത് യഥാര്‍ത്ഥ വിശ്വാസിയുടെ (ideal ) കാര്യമാണ് , എന്നാല്‍ പ്രായോഗികമായി ഓരോ വിശ്വാസിയും സ്വാനുഭാവങ്ങളിലൂടെ മനസ്സിലാക്കുന്നത്‌ ,മനുഷ്യന്റെ നന്മ , സ്വഭാവ ഗുണം , വ്യക്തിത്വം എന്നിവ മതദായകങ്ങളോ ഏതെങ്കിലും മതത്തിന്റെ കുത്തകയോ അല്ല എന്ന് തന്നെയാണ് ..അത് കൊണ്ട് തന്നെ , തന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുതിക്കൊണ്ട് ഓരോ വിശ്വാസിയും മറ്റു മത വിശ്വാസികളുടെ നന്മ , മനവീയത എന്നിവ തിരിച്ചറിയുന്നുണ്ട് , അന്ഗീകരിക്കുന്നുണ്ട് .. യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസിയും താന്താങ്ങളുടെ മതത്തിനെതിരെ ചെയ്യുന്ന തുടര്‍ച്ചയായ സമരത്തിന്റെ ഫലങ്ങളാനിവ- മതങ്ങള്ക്കെതിരെ സമരം ചെയൂന്നതു യുക്തിവാദികള്‍ മാത്രമാണു എന്ന് ഒരു പൊതു ധാരണയുണ്ട് , യഥാര്‍ത്ഥത്തില്‍ എല്ലാ വിശ്വാസികളും അത് തന്നെയാണ് നിത്യ ജീവിതത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത് )

1 comment:

ChethuVasu said...

പ്രായോഗികമായി ഓരോ വിശ്വാസിയും സ്വാനുഭാവങ്ങളിലൂടെ മനസ്സിലാക്കുന്നത്‌ ,മനുഷ്യന്റെ നന്മ , സ്വഭാവ ഗുണം , വ്യക്തിത്വം എന്നിവ മതദായകങ്ങളോ ഏതെങ്കിലും മതത്തിന്റെ കുത്തകയോ അല്ല എന്ന് തന്നെയാണ് ..അത് കൊണ്ട് തന്നെ , തന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുതിക്കൊണ്ട് ഓരോ വിശ്വാസിയും മറ്റു മത വിശ്വാസികളുടെ നന്മ , മനവീയത എന്നിവ തിരിച്ചറിയുന്നുണ്ട് , അന്ഗീകരിക്കുന്നുണ്ട് .

Post a Comment