Saturday, November 26, 2011

യുക്തിപരവും , ശാസ്ത്രീയവുമായ ആയ താരതമ്യങ്ങള്‍

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

ഒരു പ്രത്യേക ഘടകത്തിന്റെ യുക്തിപരവും , ശാസ്ത്രീയവുമായ ആയ താരതമ്യങ്ങള്‍ നടത്തേണ്ടത് " മറ്റു ഘടകങ്ങള്‍ തുല്യമായിരിക്കെ " (Everything else remaining constant )എന്നാ സാഹചര്യ നിബന്ധനകള്‍ക്ക് അടിസ്ഥാനമാക്കിയാണ് .അതല്ലാതെ ഉള്ള താരതമ്യങ്ങള്‍ യുക്തിപരമോ ശാസ്തീയമോ ആയ സാധുത ഉള്ളതോ പരിഗണന അര്‍ഹിക്കുന്നതോ അല്ല .

For example :

Boyle’s law : temperature remaining constant for a fixed mass, the absolute pressure and the volume of a gas are inversely proportional. The law can also be stated in a slightly different manner, that the product of absolute pressure and volume is always constant.

So if one wants to study the pressure - volume relationship of a fixed mass of gas he has to make sure that he compare two gas samples which are experiencing the same temperature. If the temperature is allowed to vary the comparison do not give valid relationships.

അക്കാരണത്താല്‍ തന്നെ ശ്രി കാളിദാസന്‍ നടത്തിയ താരതമ്യങ്ങള്‍ക്ക് (ഉദാ : കേരളവും - യു പിയും ) അത്ര കണ്ടു സാധുത ഇല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഘേദം ഉണ്ട് . താരതമ്യം ചെയ്യേണ്ടത് ഒരേ ഭൂമിശ്സ്സ്ത്ര - സാമൂഹ്യ - രാഷ്രീയ - സാസ്കാരിക - ബോധ മണ്ഡലങ്ങള്‍ പങ്കു വയ്ക്കുന്ന വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഇതിന്റെ (ജനസംഭ്യ വളര്‍ച്ചയുടെ )വിതരണം എങ്ങനെ ആണ് എന്നതാണ്

അതായത് :
ഉത്തര പ്രദേശിലെ തന്നെയുള്ള ഹിന്ദുക്കളുടെയും ദളിതരുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും തമ്മില്‍ തമ്മില്‍ ഉള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ആണ് പര്ശോധിക്കപ്പെട്ണ്ടത് .. കാരണം ഇവര്‍ എല്ലാവരും നേരത്തെ പറഞ്ഞ പൊതു മണ്ഡലം ഏതാണ്ട് പങ്കു വയ്ക്കുന്നവര്‍ ആണ് . യു പിയിലെ വിവിധ വിഭാഗങ്ങളുടെ വളച്ര്‍ഹാ നിരക്കാണ് പഠനാര്‍ഹാമാക്കേണ്ടത് .

അത് പോലെ :
കേരളത്തിലെ ഒരേ സാമൂഹ്യ - വിദ്യാഭ്യാസ രാഷ്ട്രീയ സാഹചര്യങ്ങള്‍ പങ്കിട്ട , പൊതു നവോദ്ധാന ചരിത്രവും പാരമ്പര്യവും ബോധവും ഉള്ള - ഒരേ സ്കൂളില്‍ ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ച ,ഒരേ സാക്ഷരതാ ക്ലാസ്സില്‍ പങ്കെടുത്ത പഠിച്ച വിവിധ വിഭാഗങ്ങളുടെ ആനുപാതിക ജനസംഖ്യ വര്‍ദ്ധനവ്‌ ആണ് യഥാര്‍ത്ഥത്തില്‍ താരതമ്യം ചെയ്യേണ്ടത് . അല്ലാതെ കേരളവും യു പിയും തമ്മിലോ അത് പോലെ ആപ്പിളും ഒരന്ജും തമ്മിലോ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല .



വ്യക്തിപരമായി എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ അഭ്യസ്തരായ ക്രിസ്ത്യാനികള്‍ (പ്ര്യത്യേകിച്ചും കേരളത്തിലെ ) ഇക്കാര്യത്തില്‍ പൊതുവേ ഉയര്‍ന്ന പുരോഗമന സ്വഭാവം കാണിക്കുന്നുണ്ട് . അതായത് വ്യക്തിപരം ആയി ചെറിയ കുടുംബങ്ങളില്‍ തന്നെ ആണ് അവര്‍ താത്പര്യം കാണിക്കുന്നത് . പ്രധാനമായും മികച്ച ജീവിത സാഹചര്യങ്ങളും കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും അത് കൊണ്ട് ലഭിക്കും അന്ന് അവര്‍ കരുതുന്നു എന്നതാണ് അതിന്റെ കാരണം ആയി ഞാന്‍ കരുതുന്നത് .

ഇനി പൊതുവായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു :

ഒരു മതത്തില്‍ പെട്ട ഒരാള്‍ തന്റെ വ്യക്തി ജീവിതത്തില്‍ കൂടുതല്‍ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല എന്നതു കൊണ്ട് മാത്രം ഒരാള്‍ ജനസംഖ്യ വര്‍ദ്ധനവ്‌ എന്നാ ആശയത്തോട് പിന്തിരിഞ്ഞു നില്‍ക്കുന്നവന്‍ ആണ് എന്ന നിഗമാനത്തിലെത്താന്‍ സാദ്ധയ്മല്ല . തനിക്കു ആ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ വയ്യ എന്ന് മാത്രമേ അതിനര്ത്തമുള്ളൂ .. തന്റെ മതത്തില്‍ പെട്ട മറ്റാരെങ്കിലും അങ്ങനെ ചെയ്തു മതത്തിന്റെ മൊത്തം ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതില്‍ ആത്മാര്ടമായി ഒരു മതത്തില്‍ വിശ്വസിക്കുന്ന ഇതൊരു വ്യക്തിക്കും നിക്ഷിപ്ത താത്പര്യം ഉണ്ടാകുക തന്നെ ചെയ്യും . അതിനു വേണ്ടി സംവിധാനങ്ങള്‍ ഒരുക്കുന്നതിലും അതിന്റെ ലോജിസ്ടിക് , സാമ്പത്തിക മൂലധനത്തിലെക്കായും ഉദാരമായി സംഭാവന ചെയ്യാനും ഇത്തരക്കാര്‍ തയ്യാറായേക്കും . സ്വന്തം നിലക്ക് ചെയ്യുന്നില്ല എന്നതിലല്ല , പൊതു സമൂഹത്തില്‍ താന്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ അങ്ങനെ സംഭവിച്ചു കാണണം എന്ന് ഒരാള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം . "സ്വന്തം ആളുകള്‍ " എന്ന ബോധം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ "സ്വന്തം ആളുകളുടെ" എണ്ണം കൂടി ക്കാണാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ് . അതങ്ങനെയേ വരൂ .. അത് കൊണ്ട് തന്നെ 'സ്വന്തം ആളുകളെ' സൃഷ്ടിക്കുന്ന മതങ്ങള്‍ ഇവിടെ പ്രസക്തമാകുന്നു .

No comments:

Post a Comment