Saturday, November 26, 2011

"ദേശീയ ജനസംഖ്യ വളര്‍ച്ചാ നിരക്ക്

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

"ദേശീയ ജനസംഖ്യ വളര്‍ച്ചാ നിരക്ക് 17. 64% ആണെങ്കില്‍ മുസ്ലിം വളര്‍ച്ചാ നിരക്ക് 14.5 % ആണ്. "

തീര്‍ത്തും തെറ്റാണല്ലോ കാളിദാസന്‍ !
:)

മറ്റൊരു കാര്യം , ഞാന്‍ പറഞ്ഞല്ലോ തീര്‍ച്ചായും പത്തനം തിട്ടയിലും മറ്റിടങ്ങളിലും അഭ്യസ്ത വിദ്യരും സ്വജീവിതം മെച്ചപ്പെടണ എന്നും സ്വയം പുരോഗതിക്കണം എന്നും ആഗ്രഹിക്കുന്ന ക്രസ്ത്യാനികള്‍ പണ്ടേ തന്നെ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് കൊണ്ട് തന്നെയാണ് ജനസംഖ്യ വര്ധവനില്‍ കുറവ് കാണുന്നത് . അതില്‍ യാതോരോ തര്‍ക്കവുമില്ല .മറ്റൊരു കാരണം കൂടുതലായി നടക്കുന്ന എമ്മിഗ്രെഷനും .. എന്നാലും പ്രധാന കാരണം ആദ്യം പറഞ്ഞത് തന്നെ ആണ് .
===================================================================================

കേരളത്തെ പോലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള ഒരു സംസ്ഥാനത്ത് ദാദ്രിട്ര്യത്തിനു ജനസംഖ്യുടെ മേല്‍ വലിയ പങ്കു ഒന്നുമില്ല എന്ന് മാത്രമല്ല അംഗ സംഖ്യ കുറച്ചു തങ്ങളുടെ കുടുംബം കൂടുതല്‍ ഭദ്രമാക്കണം എന്നും പുരോഗതിയും ഭിവൃദ്ധിയും നേടണം എന്നുമാണ് ഉത്ബുദ്ധനായ കേരളീയന്‍ അവന്‍ ദാരിദ്രനാനെങ്കില്‍ ആഗ്രഹ്ഹിക്കുക .

നമ്മുടെ നാട്ടിലെ സമൂഹവും എങ്ങനെ ആണെന്ന് പലര്ക്കു വ്യക്തത ഇല്ല എന്ന് തോന്നുന്നു .. ഇവിടെ അറ്റവും അധികം ദാരിദ്രത്തിലും ബുദ്ധിമുട്ടിലും കഴിയുന്ന അവശ വിഭാഗങ്ങള്‍ ആണ് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ മറ്റുള്ളവരോടൊപ്പം ജന സംഖ്യ നിയന്ത്രണ മര്ഗ്ഗങ്ക്ഗല്‍ അവലംബിച്ചത് .. ഇവിടത്തെ പട്ടിക ജാതിക്കാര്‍ ഇപ്പോഴും ദാരിദ്രവും തൊഴില്‍ പരമായ തുല്യത ലഭിക്കാതെയും സാമ്പത്തികമായി ഞെരുക്കത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന സാമൂഹിക ബോധം , ഉത്പതിഷ്ണുത എന്നിവ നില നിര്‍ത്തുന്നത് കൊണ്ടാണല്ലോ നാല്പതോ വര്ഷം മുമ്പ് തന്നെ അവര്‍ ഭൂരിഭാഗവും രണ്ടു കുട്ടികള്‍ എന്നാ തത്വം സ്വീകരിച്ചത് .. നിങ്ങള്‍ പാവപ്പെട്ടവരുടെ എതെകിലും കുടിലില്‍ പോയി നോക്കൂ. നിങ്ങള്‍ക്കറിയാം എത്ര ഉത്തരവാടിത്വതോടെയാണ് അവര്‍ പുരോഗമന സ്വഭാവത്തോടെ ഇത്തരം കാര്യങ്ങളെ സ്വീകരിക്കുന്നത് എന്ന് . (എന്നാല്‍ സവര്‍ണ ബോധമുള്ള പൊതു സമൂഹം ഇതിന്റെ ക്രെടിട്ടു അവര്‍ക്ക് കൊടുക്കുകയോ അവരെ മേല്‍ത്തരം പൌരന്മാരായ് അംഗീകരിക്കുകയോ ചെയ്യില്ല എന്നത് മറ്റൊരു സത്യം )

ദാരിദ്ര്യവും കഷ്ടതയുമാണ് അംഗ സംഖ്യ നിയന്ത്രിക്കുന്നതില്‍ ഇന്നും ആളുകളെ പിന്നോട്ട് വലിക്കുന്നത് എന്ന് പല വാദങ്ങളും മുന്‍പേ കാണുകയുണ്ടായി . വെറുതെ നമ്മുടെ സമൂഹത്തിലേക്കു ഒന്ന് കണ്ണോടിക്കൂ.. അപ്പോള്‍ നമുക്ക് തന്നെ മനസ്സിലാകും അതല്ല കാര്യമെന്ന് . വിദ്യാഭ്യാസം ഉള്ളവരുടെ സമൂഹത്തില്‍ -ചായ ക്കടയില്‍ ഇരുന്നു പത്രം വായിക്കുന്നവരുടെ സമൂഹത്തില്‍ , സാക്ഷര കേരളത്തില്‍ ദാരിദ്ര്യം ജന സംഖ്യ നിയന്ത്രണത്തെ കൂടുതല്‍ സ്വീകാര്യമാക്കുകയെ ഉള്ളൂ

ഇക്കാര്യത്തില്‍ സാമൂഹ്യ പ്രതിബദ്ധതോടെയും , വികസിച്ച പൌരബോധത്തിന്റെയും മാതൃകള്‍ ആയി മറ്റുള്ളവ്വര്‍ക്ക് അനുകരിക്കാവുന്നവര ആയ ഈ നാട്ടിലെ കൂലിപ്പണിക്കാര്‍ക്കും കൃഷി തൊഴിലാളികള്‍ക്കും ,അല്‍പ വരുമാനം മാത്രം പറ്റി എങ്ങനെ എങ്കിലും ജീവിച്ചു പോകുന്ന മറ്റുള്ളവര്‍ക്കും വാസുവിന്റെ അഭിവാദ്യങ്ങള്‍ !! കാരണം കേരളം ഇന്ത്യയും ലോകത്തെയും അതിശയിപ്പിക്കുന്ന കേരളാമായത് പ്രബുദ്ധരായ നിങ്ങള്‍ കാരണമാണ് .!!

No comments:

Post a Comment