Saturday, November 26, 2011

ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തണം

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

"മേല്‍പ്പറഞ്ഞ ഇന്‍ഡ്യയിലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ എത്ര സമയം കൂടുതല്‍ ഉണ്ട് എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു."

ഇതില്‍ എന്താ ഇത്ര സംശയം , എത്രയും പെട്ടെന്ന് തന്നെ ഇവിടങ്ങളില്‍ ശക്തമായി തന്നെ ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തണം (ബീഹാറില്‍ പ്രത്യേകിച്ചും അത് ഒരു വലിയ സംസ്ഥാനം ആണ് ) ! ആലോചിക്കാന്‍ എന്തിരിക്കുന്നു !!! നല്ല ചോദ്യം !!
(പിന്നെ നഗരങ്ങള്‍ ആയ ഡല്‍ഹി , ചന്ദീഗാദ് തുടങ്ങിയവയും അതെ പോലെ നഗര സ്വഭാവമുള്ള ഭരണ മേഖലകളും ഇതില്‍ കൂട്ടി വായിക്കുന്നത് ശരിയല്ല )

യഥാര്‍ത്ഥത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഇവിടെങ്ങല്‍ക്കെല്ലാം മാതൃകയായി പുരോഗമന സ്വഭാവമുള്ള നമ്മള്‍ ( കേരളം ) ആണ് ആദ്യം മാതൃക കാണിക്കേണ്ടത് . ബിഹാറില്‍ ജനസംഖ്യ നിയന്ത്രിക്കാതെ നമ്മള്‍ എന്തിനു നിയന്ത്രിക്കണം എന്നൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് മലയാളികള്‍ ഇത്ര നാളും കൊണ്ട് ഉണ്ടാക്കിയെടുത്ത പുരോഗമന സ്വഭാവമുള്ള സമൂഹത്തിനു അപമാനമാണ് . എന്നാല്‍ പിന്നെ ബീഹാറില്‍ സാക്ഷരത കുറവല്ലേ പിന്നെ നമുക്കെന്തിനാ സാക്ഷരത എന്നൊക്കെ പറയാം.. അങ്ങനെ എന്തും പറയാം !! :)

യഥാര്‍ത്ഥത്തില്‍ നേരത്തെ പറഞ്ഞ കമന്റില്‍ യു പി , ബീഹാര്‍ , ബംഗാള്‍ എന്നിങ്ങനെ വായിക്കണം എന്ന് താത്പര്യം . രണ്ടാമത് പറഞ്ഞ കാര്യം ബീഹാറിനും ബാധകം ആണ് . അതായതു ബീഹാറിലെ ഹിന്ദു പോപുjavascript:void(0)ലേഷന്‍ ദേശീയ ശാരാഷരിയെക്കള്‍ താഴെയാണ് ( യു പി , ബംഗാള്‍ , കേരളം എന്നിവിടങ്ങളിലെ പോലെ ).

കാളിദാസന്‍ ,

താങ്കള്‍ പറയുന്നു :
"എനിക്കൊന്നും മനസിലായില്ല. കേരളത്തിന്റെ എന്തവസ്ഥയേക്കുറിച്ചാണു താങ്കള്‍ പറയുന്നതെന്ന് മനസിലായില്ല."

അതെന്താ ..? population density അഥാവ ജന സാന്ദ്രത എന്നതിനെ പറ്റി ആണല്ലോ വ്യക്തമായി കമന്റില്‍ മുഖവുരയായി തന്നെ എഴുതിയിരുക്കുന്നത് .!! അത് വായിച്ച എല്ലാവര്ക്കും മനസ്സിലായിക്കാണും എന്നാണ് കരുതുന്നത് . ഇതാ ആ മുഖവുര ഇവിടെ ആവര്‍ത്തിക്കുന്നു "പോപുലേഷന്‍ അല്ല 'പോപുലേഷന്‍ ടെന്‍സിറ്റി' ( ജന സാന്ദ്രത ) ആണ് ആളോഹരി വിഭവങ്ങള്‍ ഒരാള്‍ക്ക്‌ എത്ര കിട്ടുമെന്ന് നിശ്ചയിക്കുന്നത് ."

താങ്കള്‍ പറയുന്നു :
"ജനസംഖ്യയായ 120 കോടി എന്നത് 300 കോടി ആയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നു കരുതാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല."

ഞാന്‍ പറയാത്ത കാര്യം (ഞാന്‍ ഉദ്ദേശിക്കുന്നത്തിന്റെ വിപരീതര്തം ) താങ്കള്‍ എന്റെ വായില്‍ തിരുകി വക്കരുത്. അത് മര്യാദ്ദയല്ല . പ്രശനമല്ല പകരം പ്രശ്നമാണ് എന്നാണ് ഞാന്‍ പറഞ്ഞത് . "പ്രത്യേകിച്ചൊന്നും സംഭവിക്കില്ല" എന്നല്ലല്ലോ ഞാന്‍ പറഞ്ഞത് , അങ്ങനെ ഭാവിയില്‍ സംഭവിക്കുക ആണെങ്കില്‍ ഇന്ത്യയുടെ അന്നത്തെ അവെരെജ് ജനസാന്ദ്രത പ്രത്യേകിച്ച് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് എത്തിച്ചേരും എന്നാണ് പറഞ്ഞത് ..അത് അപ്പോള്‍ ഒരു പ്രശ്നമാകും . അതായതു കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് ഇന്ത്യാ മഹാരാജ്യം അന്ന് എത്തിച്ചേരുമെന്ന് .. ഇത് വളരെ ലളിതമായാണ് എഴുതിയിരിക്കുന്നത് . അത് താങ്കള്‍ക്ക് (ആര്‍ക്കും )വ്യക്തമായിട്ട് തന്നെ ഉണ്ടെന്നാണ് എന്റെ ധാരണ . പക്ഷേ ഇന്നത്തെ കേരളത്തിന്റെ ജന സന്ദ്രതിയിലേക്ക് എത്തിച്ചേരാന്‍ ഒരു 60 വര്ഷം കൂടി ഇന്ത്യക്ക് വേണ്ടി വരും എന്നര്‍ത്ഥം . അതായത് ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളില്‍ ജന സംഖ്യാ നിയന്ത്രണ പരിപാടികള്‍ക്ക് കൂടുതല്‍ സാവകാശം ഉണ്ട് എന്നര്‍ത്ഥം .എന്നാല്‍ ജന സാന്ദ്രത കൂടിയ കേരളം പോലുള്ള ഇടങ്ങളില്‍ ആ സാവകാശം ഇല്ല തന്നെ .

താങ്കള്‍ പറയുന്നു :
"120 കോടി എന്നത് 300 കോടി ആയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നു കരുതാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല."

മേലെ പറഞ്ഞത് പോലെ ഞാന്‍ അല്ല അങ്ങനെ പറയുന്നത് താങ്കള്‍ ആണ് . കാരണം കേരളത്തിലെ ജന സംഖ്യ ഇനിയും വര്‍ദ്ധിക്കുന്നതില്‍ താങ്കള്‍ക്ക് എതിര്‍പ്പൊന്നുമില്ല എന്നാണ് താങ്കള്‍ ഇത് വരെ ഇവിട വ്യക്തമാക്കിയത് . താങ്കളുടെ നിലപാട് ഇനിയും വര്‍ദ്ധിചാലും വര്‍ദ്ധനയുടെ തോത് കുറഞ്ഞു വരുമെന്ന് ഉള്ള പ്രതീക്ക്ഷയാണ് . എന്നാല്‍ അപ്പോഴും കേരത്തിലെ ജന സംഖ്യ കൂടി ക്കൊണ്ടിരിക്കും എങ്കിലും അത് താങ്കള്‍ക്ക് പ്രശ്നമല്ല എന്നാണല്ലോ ഇവിടെ കമന്റുകളില്‍ താങ്കള്‍ സൂചിപ്പിക്കുന്നത് .

എന്നാല്‍ അതെ സമയം 300 കോടി ജനങ്ങള്‍ (ഒരു അറുപതു വര്‍ഷത്തിനു ശേഷം ഇന്തയില്‍ ഉണ്ടാകുക) എന്നത് പ്രശ്നാമയും ഇപ്പോള്‍ തന്നെ താങ്കള്‍ കാണുന്നു !! താങ്കള്‍ മനസ്സിലാക്കേണ്ടത് കേരളത്തിലെ ഇപ്പോഴത്തെ ജന സാന്ദ്രത 300 കോടി ജനങ്ങള്‍ ഇന്തയില്‍ ഉണ്ടാകുമ്പോള്‍ ഉള്ള ജന സാന്ദ്രതയില്‍ എത്തിക്കഴിഞ്ഞു എന്നതാണ് . അതായതു 300 കോടി ജനങ്ങള്‍ ഭാവിയില്‍ ഇന്തയില്‍ ജീവിക്കുന്നത് ഒരു പ്രശ്നമാണെന്ന് താങ്കള്‍ പറയുമ്പോള്‍ , കേരത്തിലെ ഇപ്പോള്‍ ഉള്ള മൂന്നേ കാല്‍ കോടി ജനങ്ങള്‍ ഉണ്ടാക്കുന്ന ജനസാന്ദ്രത ഇപ്പോള്‍ തന്നെ അതെ പ്രശ്നം ശ്രുഷ്ടിക്കുന്നതായി താങ്കള്‍ അംഗീകരിക്കെണ്ടാതുണ്ട് . ഒരേ സമയത്ത് വിരുധങ്ങള്‍ ആയ രണ്ടു നിലപാട് എടുക്കുന്നത് ശരിയല്ല .

താങ്കള്‍ പറയുന്നു :
"ഇപ്പോള്‍ ജനസംഖ്യ വര്‍ദ്ധനവ് ദേശീയ ശരശരിയേക്കാള്‍ കൂടുതലുള്ള ഉത്തരപ്രദേശിലെ വര്‍ദ്ധനവ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് 859 എന്ന അവസ്ഥയിലെത്തും. അതാണു ഞാന്‍ മനസിലാക്കിയത്..അങ്ങനെ ആകില്ല എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു."

താങ്കള്‍ എന്താണ് സുഹൃത്തെ ഇപ്പറയുന്നത്‌ ? ഉത്തര്‍പ്രദേശും യു പിയും കേരളത്തിന്‌ സമാനമായ സാഹചര്യം ഇപ്പോള്‍ തന്നെ ഉള്ളതാനന്നല്ലേ മുന്‍ കമന്റിന്‍ ഞാന്‍ ഈഴുതിയത് . അതായത് "അങ്ങനെ ആകില്ല " എന്നല്ല .ഇപ്പോള്‍ തന്നെ അങ്ങനെ ആണ് എന്നാണ് എന്റെ നിലപാട് .

ഇതാ മുന്‍ കമന്റില്‍ നിന്നും ആ ഭാഗം വീണ്ടും കോട് ചെയ്യുന്നു "അതെ സമയം കേരളവുമായി പോപുലേഷന്‍ ടെന്സിട്ടി താരതമ്യം ചെയ്യാവുന്ന മറ്റു രണ്ടു സംസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശ്‌ , ബംഗാള്‍ എന്നിവയാണ് ."
======================================================================
The population growth in kerala has already reached the bottom and now on ( 10 years from now) it is going to pick up.

Mark my words!
======================================================================

No comments:

Post a Comment