Saturday, November 26, 2011

സെന്‍സസില്‍ വരുന്ന കണക്കുകള്‍

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

പ്രിയ കാളിദാസന്‍ ,

കേരളത്തില്‍ അത്തരം ഒരു കണക്കെടുപ്പ് നടന്നിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ് . സെന്‍സസില്‍ വരുന്ന കണക്കുകള്‍ ഇത്തരത്തില്‍ ക്ലാസിഫായ് ചെയ്യരുംമില്ല . അത് കൊണ്ട് എന്നെ പ്പോലെ ഒരാള്‍ ആധാരമാക്കുന്നത് പ്രായോഗികമായി ചെയ്യാവുന്ന രണ്ടു മൂന്നു കാര്യങ്ങള്‍ മാത്രമാണ് . തതപര്യമുള്ള വിഷയമായത് ( സാമൂഹ്യ സംബന്ധി ആയതു കൊണ്ട് ) കൊണ്ട് കുറച്ചു വര്‍ഷങ്ങളായി ഇതിനെക്കുറിച്ച് ഇത്തരത്തില്‍ ശ്രദ്ധിക്കാറുണ്ട് :

1 . ഇന്ത്യന്‍ സെന്‍സസ് വെബ്‌ സയിട്ടില്‍ നിന്നും , കേരളത്തിലെ വിവിധ മത വിഭാഗങ്ങളുടെ ജന സംഖ്യ എത്രയുണ്ടെന്ന് പഠിക്കുക
2 . മുന്‍കാല സെന്സസുകളില്‍ ഇതേ ടാറ്റയില്‍ എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുക

ഇവ രണ്ടും ടാബില്‍ രൂപത്തില്‍ വെബ്‌ സയിട്ടില്‍ ലഭ്യമാണ്

3 ,. അടുത്തതായി ഇത് രണ്ടു തമ്മില്‍ വരുന്ന മാറ്റം ( delta change ) പത്ത് വര്‍ഷത്തെ കാലയളവില്‍ എന്നതുമായി ബന്ധപ്പെടുത്തി ഒരു ടൈം സ്കെയില്‍ ഫോര്മാട്ടിലേക്ക് കൊണ്ട് വരിക .
4 .ഇപ്പോള്‍ നമുക്ക് വിവിധ മത വിഭാഗങ്ങളുടെ ജനസംഖ്യയുടെ ഒരു ടൈം വരിയിംഗ് ആയ വിതരണം കിട്ടി എന്നര്‍ത്ഥം - ഈ ഗ്രാഫിനെ കന്വേര്‍ജന്‍സ് സ്വഭാവം നിരീക്ഷിക്കുക , വിവിധ മത വിഭാഗളുടെ ഗ്രാഫുകള്‍ വിവിധങ്ങള്‍ ആയ ചരിവ് ( slope ) ഉള്ളവയാരിക്കും അല്ലോ . അതില്‍ നിന്നും പ്രോജെക്ഷന്‍സ് ചെയ്തു ഭാവിയുടെ വിതരണം എങ്ങനെ ആണെന്ന് ആര്‍ക്കും കണക്കാക്കാവുനത്തെ ഉള്ളൂ
5 . 0 -5 വയസ്സ് വരെ ഉള്ള കുട്ടികളുടെ മൊത്തം ജനസംഖ്യയുമായുള്ള അനുപാതം . സെന്‍സസ് ടാറ്റയില്‍ ഇതുണ്ടെങ്കിലും ഇതിന്റെ മത പരാമായ വേര്‍തിരിച്ച കണക്കുകള്‍ ഇല്ല .അത് കൊണ്ട് നമുക്ക് ഇതിന്റെ ഏറ്റവും അടുത്ത അപ്രോക്സിമെഷന് വേണ്ടി ഓരോ മത വിഭാഗങ്ങളുടെയും നിര്‍ണായ സാന്നിദ്ധ്യമുള്ള ജില്ലകള്‍ - ആ ജില്ലകളില്‍ ഉണ്ടായ ജന സംഖ്യ വര്‍ധനവ്‌ എന്നിവ കൂടി പരിഗണിക്കേണ്ടി വരും . അങ്ങനെ വരുമ്പോള്‍ 0 - 5 വയസുള്ള (അതായത് ഏറ്റവും പ്രായം കുറഞ്ഞ തലമുറയില്‍ ഏതൊക്കെ മത വിഭാഗക്കാര്‍ എത്ര അളവില്‍ ഉണ്ട് എന്നതിന്റെ ചിത്രം ലഭിക്കുന്നു . ജനസംഖ്യ വര്‍ദ്ധനവിനെ കുറിച്ച് പഠിക്കുമ്പോള്‍ ഏറ്റവും നിര്‍ണായകം ആകുന്നത്‌ ഈ വസ്തുതയാണ് .

എന്ത് കൊണ്ടാണ് അത് എന്ന് ചോദിച്ചാല്‍ , ജനസംഖ്യ എന്നത് ഒരു പിരമിഡ് ആണ് . ആ പിരമിഡില്‍ താഴെയാണ് (ഏറ്റവും പ്രായം കുറഞ്ഞ )ഏറ്റവും വിശാലം ആയ ഭാഗം ഇരിക്കുന്നത് . അത് കൊണ്ട് ഏറ്റവും വെയ്താജു വരുന്നത് അവിടെയാണ് . താഴത്തെ തട്ട് കാലത്തിനൊപ്പം ഉയര്‍ന്നു മുകളിലത്തെ തട്ടിനെ മാറ്റി പ്രതിഷ്ടിക്കും .
ഇവിടെ, ഇപ്പോഴത്തെ സെന്‍സസ് ക്ലാസ്സിഫിക്കേഷന്‍ രീതികള്‍ , TFR തുടങ്ങിയ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും അപര്യാപ്തമാണ് എന്നാണ് എന്റെ പക്ഷം . കാരണം അതെല്ലാം ടൈം അവെരെജുകള്‍ ആണ് . ഈ നിമിഷത്തിലെ (ഈ വര്‍ഷങ്ങളിലെ )ഡാറ്റ ആണ് പ്രധാനം . അതിനെ മുന്‍പത്തെ ഡാറ്റ കൊണ്ട് അവെരെജു ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ചിത്രം മറക്കപ്പെടുന്നു .

അപ്പോള്‍ പറഞ്ഞു വന്നത് ഏറ്റവും പ്രധാനം വിവിധ മത വിഭാഗങ്ങളിലുള്ള 0 -5 വയസ്സുകാരുടെ ഒരു പത്തു വര്‍ഷത്തിലുണ്ടായ എണ്ണത്തിലുള്ള മാറ്റമാണ് . നേരത്തെ പറഞ്ഞ രീതിയിലൂടെ സെന്‍സസ് ടാബിളില്‍ നിന്നും തന്നെ നമുക്ക് അല്പം ബുദ്ധിമുട്ടി ഇത് കണ്ടെത്തവുന്നത്തെ ഉള്ളൂ . അങ്ങനെ വരുമ്പോള്‍ ആണ് ഭാവിയില്‍ ഓരോ വിഭാഗവും സമൂഹത്തില്‍ നിന്നും എത്ര കണ്ടു വിഭവങ്ങള്‍ ആവശ്യപ്പെടും എന്ന് കണക്കു കൂറ്റന്‍ പറ്റൂ .
ഇത് കൂടാതെ , മറ്റൊരു പ്രധാന ഡാറ്റ എന്നത് ഉത്പാദന ക്ഷമതയുള്ള മനുഷ്യരുടെ എണ്ണമാണ് ( അത്യായത് ഒരു 18 - 40 വയസ്സ് ) . ഓരോ മതത്തിലും ഈ വിഭാഗക്കാര്‍ ആയവര്‍ എത്രയുണ്ട് , നാളെ എത്ര പുതിയ കുട്ടികള്‍ ഉണ്ടാകും എന്ന് ഈ ലെയര്‍ തീരുമാനിക്കും .

അങ്ങനെ വരുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ചില മതവിഭാഗക്കാരുടെ അവെരെജു വയസ്സ് കുറവും മറ്റു ചിലരുടെ അവെരെജു വയസ്സ് കൂടുതല്‍ ആണ് എന്നുള്ളതാണ് . അവെരെജു വയസു കൂടുതല്‍ ഉള്ള വിഭാഗക്കാരില്‍ നല്ലൊരു ശതമാനവും റീ -പ്രോടക്ടീവ് വയസ്സ് കടന്നവര്‍ ആയിരിക്കും എന്നുള്ളതാണ് .

മറ്റൊരു കാര്യം പിരമിഡിന്റെ ആങ്കിള്‍ ( ചരിവ് ) ആണ് . നമ്മുടെ സെന്‍സസ് , TFR തുടങ്ങിയവ പിരമിഡുകളുടെ വോള്യും മാത്രമേ സൂചിപ്പിക്കുന്നുള്ളൂ . അതിന്റെ ബേസ് ഏരിയ , മധ്യ ഭാഗത്തിന്റെ വലുപ്പം തുടങ്ങിയ പരമ പ്രധാന കാര്യങ്ങള്‍ ഈ കണക്കുകള്‍ വിട്ടു കളയുന്നു .

വേറൊരു പ്രധാന കാര്യം , ബേസ് , ഉയരം അനുപാതം കൂടിയ പിരമിടുകലെക്കള്‍ ,അങ്ങനെ അല്ലാത്ത എന്നാല്‍ തുല്യ വ്യാപ്തം ഉള്ള പിരമിഡില്‍ ജനസംഖ്യാ പിരംടില്‍ നിന്നും പുറത്തു പോകുന്നവരുടെ എണ്ണം ( മരണപ്പെടുന്നവരുടെ ) ആപേക്ഷികമായി കൂടുതലായിരിക്കും .

പക്ഷെ ഇപ്പോള്‍ ലഭ്യമായ വിവിധ തരാം സെന്‍സസ് ഡാറ്റയെ തന്നെ ഉപയോഗിച്ച് പ്രോജെക്ഷന്‍സ് ഉപയോഗിച്ച് നമുക്ക് ഇത് കണ്ടു പിടിക്കവുന്നത്തെ ഉള്ളൂ


മേല്‍ പറഞ്ഞത് തിയറി , ഇനി അലപം പ്രാക്ടിക്കല്‍ :

പ്രായോഗികം ആയി നിരീക്ഷണങ്ങളിലൂടെ ഇതിനെ സപ്പോര്‍ട്ട് ചെയ്യുക എന്തും ഒരു ശാസ്ത്രീയ സ്നിഗമാനത്ത്തില്‍ എത്തുന്നതിനു ആവശ്യമാണ് .അതിനായി നമുക്ക് ചുറ്റുമുള്ള സമൂഹത്തെ നിരീക്ഷിക്കാന്‍ നാം സമയം കണ്ടെത്തതുണ്ട് വളരെ ലളിതമായ നിരീക്ഷണങ്ങളിലൂടെ എളുപ്പം എത്താവുന്ന ഒരു കാര്യമാണല്ലോ ഇത് . നമ്മുടെ ചുറ്റുവട്ടത് എത്ര ആളുകള്‍ പുതുതായി കുടുംബം തുടങ്ങുന്നു , എത്ര കല്യാണങ്ങള്‍ നടക്കുന്നു , എത്ര ജനങ്ങള്‍ നടക്കുന്നു വീടിനു മുന്നിലൂടെ ആദ്യമായി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പോകുന്ന കുട്ടികളില്‍ എത്ര അനുപാതം ഏതൊക്കെ മത വിഭാഗങ്ങളില്‍ പെടുന്നവര്‍ ആണ് എന്ന് ഇക്കാര്യത്തെ ഗവേഷണ ബുദ്ധിയാ താതപര്യമെടുത്ത് കൌതുകത്തോടെ നിരീക്ഷിക്കുനവ്ര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്നതെ ഉള്ളൂ .

.കൂടുതല്‍ പറഞ്ഞു വലച്ചു നീട്ടുന്നില്ല .

No comments:

Post a Comment