Saturday, November 26, 2011

ഇനിയുമെന്താണു കേരളം ചെയ്യേണ്ടത്?

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

പ്രിയ കാളിദാസന്‍ :)

"
ഇനിയുമെന്താണു കേരളം ചെയ്യേണ്ടത്? താങ്കളുടെ മാനസിലുള്ളത് പറയൂ? ഇനിയും ഒരു കുട്ടിയേപ്പോലും കേരളം ജനിപ്പിക്കരുതെന്നാണോ?"



എന്റെ ഇതു വാചകം ആണ് താങ്കള്‍ക്ക് അങ്ങനെ ഒരു തോന്നല്‍ ഉളവാക്കിയത് എന്ന് അറിഞ്ഞാല്‍ കൊള്ളാം !! ഹ ഹ !
ഞാന്‍ പറഞ്ഞതില്‍ നിന്നും ഇനി ഒരു കുട്ടിയെപ്പോലും ജനിപ്പികരുത് എന്നാണോ താങ്കള്‍ മനസ്സിലാക്കിയത്‌ ??? എങ്കില്‍ താങ്കള്‍ ഒന്നുകില്‍ കാര്യമായി ആലോചിക്കുന്നില്ല , ഇല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല ..

മിസ്ടര്‍ ,പോപുലേഷന്‍ ഇനി കൂട്ടരുത് എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കൂടുതല്‍ കുട്ടിയെ ജനിപ്പിക്കരുത് എന്നല്ല .. ..ലളിതമായ കാര്യം ഇവിടെ ആവര്‍ത്തിക്കേണ്ടി വരുന്ന ബുദ്ധിമുട് എനിക്കുണ്ട് ..സുഹൃത്തേ , എന്തായാലും ചോദ്യം ചോദിച്ച നിലക്ക് അത് ചെയ്യാം . പോപുലേഷന്‍ ഇനി കൂടുതല്‍ ആകുന്നത്‌ ആശാസ്യം അല്ല അഥവാ നിയന്ത്രിക്കണം എന്ന് ഞാന്‍ പറയുമ്പോള്‍ സാമാന്യമായി ഒരാള്‍ മനസ്സിലാക്കുന്നത്‌ ഒരാള്‍ക്ക് രണ്ടു കുട്ടികള്‍ ജനിപ്പികാം എന്നാണ് ..അതായത് ഒരാള്‍ക്ക് രണ്ടു കട്ടികള്‍ ഉണ്ടാകാം എന്നാണ് ഞാന്‍ പറഞ്ഞത് എന്ന് അടിസ്ഥാന ഗണിതം അറിയുന്ന ഏതൊരാള്‍ക്കും മനസ്സിലാകും . അതിനെ അതിനെ തല തരിച്ചു വ്യാഖ്യാനിച്ചു ഒരു കുട്ടി പോലും ജനിപ്പിക്കരുത് എന്നാണ് എന്റെ മനസ്സിലുള്ളത് എന്ന് പറഞ്ഞാല്‍ പിന്നെത് ചര്‍ച്ച ചെയാന്‍ ആണ് ....ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണു എന്ന് തോന്നുന്നില്ല .

ചോദ്യം :
"ഇനിയുമെന്താണു കേരളം ചെയ്യേണ്ടത്?"


എത്രയും പെട്ടെന്ന് എല്ലാ മത വിഭാഗക്കരുടെയും വളര്‍ച്ച നിരക്ക് TFR രണ്ടിലേക്ക് എത്തിക്കാന്‍ ആവശ്യമായ എല്ലാ വിധ നടപടികളും കൈക്കൊള്ളുക ..കാരണം അല്ലാത്ത പക്ഷം ഇപ്പോള്‍ ജനന നിയന്ത്രണം പാലിക്കുന്നവര്‍ അതുപേക്ഷിക്കാന്‍ സാധ്യത ഉണ്ട് ( അങ്ങനെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ തന്നെ ) ...അല്ലെങ്കില്‍ കേരള മാതൃക ഒക്കെ കാറ്റില്‍ പറന്നു പോയോക്കൊള്ളും

അമ്പതു വര്ഷം മുന്‍പ് കേരളം എടുത്ത നിലപാട് ഒരു മാതൃക ആണോ എന്ന് ചോദിച്ചാല്‍ ..തീര്‍ച്ചയായും അതെ എന്ന് തന്നെ ആണ് ഉത്തരം .. ആ മാതൃക നില നിര്‍ത്തണം ,പറ്റുമെങ്കില്‍ കൂടുതല്‍ മെച്ചപ്പെടുത്തണം എന്നാണ് അഭിപ്രായം .എ മാതൃക കൈമോശം വരാന്‍ അനുവദിക്കരുത് എന്നര്‍ത്ഥം .തുടര്‍ച്ചയായ പുരോഗതി ആണ് ഇതു കര്യത്തിലും വേണ്ടത് , ശാസ്ത്രത്തിലും , വൈദ്യ ശാസ്ത്രത്തിലും സാമൂഹിക ശാസ്തര്തിലും അങ്ങനെ തന്നെ .
അതെ സമയം കേരളം എന്നാ സംസ്ഥാനത്തിന്റെ പോപുലേഷന്‍ , ജന സാന്ദ്രത എന്നത് ലോകത്തിനോ , മറ്റു സംസ്തനങ്ങല്‍ക്കോ മത്രുകയാനോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെ ആണ് ഉത്തരം . ഈ രണ്ടു ചോദ്യങ്ങളും വ്യസ്ത്യ്സ്തമാണ് . അത് കൂട്ടി ക്കുഴക്കുന്നിടതാണ് കാര്യങ്ങള്‍ മനസ്സിലാക്കാതെ പോകുന്നത് .

ഇഷ്ടമല്ലാത്ത കണക്കുകള്‍ "കണക്കിലെ കളി' ആണെന്ന് ആര്‍ക്കും വ്യാഖ്യാനിക്കവുന്നത്തെ ഉള്ളൂ ..

ഇന്ത്യയില്‍ സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ വലിയ ഒരു ശതമാനം ഫോറെസ്റ്റ് ഏറിയ ഉള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്പന്തിയി ആണെന്ന് താങ്കള്‍ക്ക് അറിയാം എന്ന് തോന്നുന്നു .. പക്ഷെ ആ ഫോറസ്റ്റ് വിസ്തൃതി ഒഴിവാക്കി ബാക്കിയുള്ളിടതാണ് കേരളത്തിലെ ജനങ്ങള്‍ താമസിക്കുന്നത് എന്നും ത്നാങ്കല്‍ മറക്കുന്നു ..എല്ലാം കണക്കിലെ കളി അല്ലെ !! :))

ഇന്ത്യയിലെ മറ്റു സംസ്ഥാനഗളിലെ ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചരിച്ച എനക്ക് കേരളത്തിലെ പോലെ ഉള്ള പോപുലേഷന്‍ ടെന്സിട്ടി അവിടെ ഒന്നും കാണാന്‍ കഴിന്ട്ടില്ല . നഗരങ്ങളിലെ കാര്യമല്ല പറയുന്നത് കേട്ടോ..!
=========================================================================

"താങ്കള്‍ എന്താണിതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഡെല്‍ഹിയും, ചണ്ടിഗഡും, ഒഴിവാക്കുകയാണെങ്കില്‍, മുംബൈയും, കൊല്‍കൊട്ടത്തയും, ചെന്നൈയും, ബാംഗളൂരും, കൊച്ചിയും, തിരുവനന്തപുരവും കൂടി ഒഴിവാക്കിക്കൂടെ?"

തീര്‍ച്ചയായും :

ലോകത്ത് എമ്പാടും ആ രീതിയില്‍ തന്നെ ആണ് ജനസംഖ്യ അപഗ്രധിക്കുന്നത് . നഗര കേന്രീകൃതമായ വളര്‍ച്ചയുടെ അടിസ്ഥാന തത്വം തന്നെ നഗരത്തില്‍ ആളുകള്‍ ഒന്നിച്ചു താമസിക്കുകയും ( അങ്ങനെ ലോജിസ്ടിക്കള്‍ എഫിഷ്യന്‍സി , വര്‍ദ്ധിപ്പിക്കുകയും കോസ്റ്റ് ഓഫ് സോഷിയാല്‍ എക്സ്പെണ്ടിചാര്‍ കുറയുകയും ചെയ്യുന്നു ) അവര്‍ക്ക് വേണ്ട വിഭവങ്ങള്‍ ശ്രുഷിക്കാനും , പ്രകൃതി വിഭാനങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പു വരുത്താനും മറ്റുമായി അതിനു പകരാമായി ഗ്രാമങ്ങള്‍ മറ്റു രാജ്യ ഭൂമിശ്ശ്സ്ത്രം എന്നിവ ഒഴിചിടുന്നതും ഈ വ്യവസ്ഥയുടെ ഭാഗമാണ് . അങ്ങനെ ഒഴിചിടാതെ എല്ലാ ഭാഗവും നഗര വല്ക്കരിക്കുമ്പോള്‍ അത് അടിസ്ഥാന പരമായി inverted പിരമിഡ് ആകുകയും , സോഷിയാല്‍ . എകൊനോമിക് സ്ടബിളിട്ടി നഷ്ടപ്പെടുകയും ചെയ്യുന്നു .

No comments:

Post a Comment