Saturday, November 26, 2011

ഊര്ധ്വ മുഖമായ മനസ്സു

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

പറഞ്ഞത് കലവരയില്ലത്ത്ത ലളിതമായ , ആര്‍ക്കും കാണാവുന്ന സത്യം :

എന്റെ വല്യച്ചന്റെ കാലം മുതല്‍ക്കേ രണ്ടു കുട്ടികള്‍ ആണ് പൊതുവേ , മൂന്നു കുട്ടികള്‍ ഇല്ലേ ഇല്ല .. എന്റെ മുതിര്‍ന്ന കസിന്‍സിന്റെ കാലം വന്നപ്പോള്‍ പലര്‍ക്കും ഒരു കുട്ടി മാത്രം .. ( അത് കുറച്ചു കടന്നു പോയില്ലേ എന്ന് ഞാന്‍ പോലും ആലോചിച്ചിട്ടുണ്ട് ) . പക്ഷെ അവരുടെ ഒക്കെ മനസ്സില്‍ അവര്‍ പുരോഗമന സമൂഹത്തിന്റെ ഭാഗമാണെന്നും ,മാതൃകയാണെന്നും ,തങ്ങള്‍ ഊര്ധ്വ മുഖമായ മനസ്സുള്ള ആധുനിക മനുഷ്യന്‍ ആണ് എന്നാ ബോധവും ആയിരുന്നു . അവര്‍ കുട്ടികളെ ഉത്പാദിപ്പിച്ചിരുന്നത് അവര്‍ക്ക് വേണ്ടി ആയിരുന്നു , അവരിടെ സന്തോഷത്തിനും ആരോഗ്യവും അഭിവൃദ്ധിയുമുള്ള ഭാവി തലമുറകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയായിരിന്നു . അല്ല്ലാതെ ദൈവത്തിനു വേണ്ടിയോ , തന്റെ വിഭാഗത്തിന് എണ്ണം കൂട്ടാനുള്ള ഉത്പാദന യന്ത്രമായിട്ടോ അല്ല അവര്‍ മക്കളെ പെറ്റതും പോറ്റി വളര്‍ത്തിയതും .അവര്‍ക്കൊന്നും നിഗൂട്ട ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു .. തന്റെ ബന്ധുവിന്റെ വീട്ടില്‍ ഒരു കുഞ്ഞു പിറന്നാല്‍ ആ കുഞ്ഞിനെ കാണുമ്പോള്‍ എല്ലാവര്ക്കും സന്തോഷം എന്നല്ലാതെ ഇതാ "ഞങ്ങളുടെ ആള്‍ക്കാരുടെ " ആളുകള്‍ ഒരെണ്ണം അധികമായിരിക്കുന്ന എന്നാ ഗുപ്തമായ സന്തോഷം എന്നത് എന്താണ് എന്ന് അവര്‍ക്കരിയില്ലയിരുന്നു (ഇന്നും അതിനു വലിയ മാറ്റം ഒന്നും ഇല്ല )..കാരണം കുഞ്ഞുങ്ങള്‍ അവര്‍ക്ക് എണ്ണം ആയിരുന്നില്ല .സാംസ്കാരികമായും മാനസികമായും ഏറെ പുരോഗമിചാര്‍ ആയിരുന്നു അവര്‍ ( നാല്‍പതു വര്ഷം മുന്‍പ് തന്നെ )

സ്വതന്ത്രമായി ചിന്തിക്കുന്ന അവര്‍ക്ക് , തന്റെ കുട്ടികള്‍ ഏതെങ്കിലും വിഭാഗത്തിന്റെ സ്വത്താണ് എന്നോ , അവര്‍ ഏതെങ്കിലും കൂട്ടര്‍ക്ക് അധികാരം ( രാഷ്ട്രീയമായോ സാമൂഹ്യമായോ ) കയ്യടക്കാനുള്ള ഉപകരണമായി ഉപയോഗിക്കനുല്ലതല്ല എന്നും ബോധ്യമുണ്ടായിരുന്നു ( ഇത് നാല്‍പതു വര്ഷം മുന്‍പ് എന്റെ നാട്ടിലും ചുറ്റുവട്ടത്തും നടന്ന കാര്യം നടന്ന കാര്യം ) .അവരുടെ കുട്ടി അവരുടെ മാത്രം കുട്ടിയായിരുന്നു . അവരുടെ ജാതിയുടെ അല്ലെങ്കില്‍ അവരുടെ മതത്തിന്റെയോ കുട്ടിയായിരുന്നില്ല ..അവരുടെ ജാതിക്കോ മതത്തിനോ ആ കുട്ടികളില്‍ ഒരധികാരവും ഉണ്ടായിരുന്നില്ല ..അവര്‍ അത് അനുവദിച്ചിരുന്നില്ല ..എന്നാല്‍ ആ ബോധം ഇന്ന് പലര്‍ക്കും ഇല്ല എന്ന് ചുറ്റും നോക്കിയാല്‍ മനസ്സിലാകും ..ആളുകളുടെ എണ്ണം കൂട്ടി സമൂഹത്തില്‍ മേല്‍ക്കോയ്മ നേടാനും , ജനാധിപത്യത്തിന്റെ പിന്‍ വാതിലിലൂടെ രാഷ്ട്രത്തെ ജനാധിപത്യപരമായി തന്നെ വഞ്ചിച്ചു കൊണ്ട് ഹൈജാക്ക് ചെയ്യാനും രഹസ്യമായി എന്നാല്‍ പരസ്യമായി കളിക്കുന്ന ഈ കളികള്‍ ഈ രാജ്യത്തെ എവിടെ കൊണ്ട് എത്തിക്കും എന്ന് അല്പം ഉത്കണ്ടയോട് കൂടി ഓര്‍ത്തു പോകുകയാണ് ..

കാരണം ഇന്ത്യ എന്നത് ഇപ്പോഴും വളരെ പ്രാകൃതമായ മാനസികാവസ്ഥകള്‍ നില നിക്കുന്ന സ്ഥലമാണ് ... ലഹളകലായും കലാപങ്ങള്‍ ആയും കത്തിക്കയറാന്‍ പാകത്തില്‍ ഉണങ്ങിയ മാനസികാവസ്ഥയുടെ പോന്തക്കാടുകല്‍ക്കിടക്ക് അല്പബുദ്ധി, അതി ബുദ്ധിയാനെനു ചിന്തിച്ചു തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നവര്‍ ഉണ്ടാക്കുന്ന അഗ്നിബാധകള്‍ അവര്‍ അതെ പറ്റി അറിവില്ലാത്തവര്‍ ആണ് എന്നത് കൊണ്ടോ , അത് അവര്‍ക്ക് ഒരു പ്രശ്നമല്ല എന്നത് കൊണ്ടോ ഇല്ലാതാകുന്നില്ല .ഇവിടെ സമാധാനപരമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും ആരുടേയും മേല്‍ അധികാരം സ്ഥാപിക്കണം എന്നാ രഹസ്യ അജണ്ട ഇല്ലാത്തവര്‍ക്കും ഇത്തരം സ്വാര്‍ത്ഥ - പിന്തിരിപ്പന്‍ ശക്തികള്‍ വരുത്തി വയ്ക്കുന്ന പ്രശങ്ങള്‍ ഒരു തലവേദന തന്നെ ആണ് .

മറ്റുള്ളവരുടെ ചിലവില്‍ സ്വന്തം കുട്ടികളെ വളര്‍ത്തണം എന്ന് കരുതുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യ വിരുദ്ധര്‍ ആണ് . കാരണം ഒരു ആള്‍ക്ക് വേണ്ടി സമൂഹം ഒരു പാട് കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട് .. ആനുപാതികമായ/സമൂഹത്തിന്റെ സാമ്പത്തിക ഉത്‌പാദനത്തിന് ആനുപതികമല്ലാത്ത രീതിയില്‍ കൂടുതലായി ജനിക്കുന്ന ഓരോ ആളും സമൂഹത്തിനു അധിക ബാദ്ധ്യത ആണ് ..ചുരുങ്ങിയ പക്ഷം അതിന്റെ ചെലവ് എങ്കിലും സമൂഹത്തിനു തിരിച്ചു കൊടുക്കാന്‍ കൂടുതല്‍ കുട്ടികളെ ഉത്പാടിപ്പിച്ച്ചു വിടുന്നവര്‍ക്കി ബാധ്യത ഉണ്ട് .

ഇതിന്റെ സാമ്പത്തിക വശം മാത്രം വച്ച് നോക്കിയാല്‍ , ഇന്ന് ലോകത്തിലെ മോന്നമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ , ആളോഹരി വരുമാനത്തിലും മറ്റു ദരിദ്ര രസ്ട്രങ്ങല്‍ക്കൊപ്പമാണ് എന്നതിന് കാരണം മറ്റൊന്നല്ല . ഇവിടെ ഉത്തപാടിപ്പിക്കുന്ന പണം ഇവിടത്തെ തന്നെ സാമൂഹ്യ സേവന പരിപാടികള്‍ക്കായി കണക്കില്‍ പോലും തികയാതെ വരുന്നതും മറ്റൊരു കാരണം കൊണ്ടല്ല .

അതെന്തോ ആയോക്കോട്ടേ , രാജ്യം മുടിന്ജോട്ടെ ,ഉത്പാടനത്തെക്കള്‍ കൂടുതല്‍ പ്രാഥമിക ആവശ്യങ്ങളുടെ ചിലവുകള്‍ കൂടിക്കോട്ടെ , ജനങ്ങള്‍ പട്ടിണിയില്‍ ആയിക്കോട്ടെ , എനിക്കെന്താ തന്റെ ആള്കുകള്‍ എണ്ണം കൂടിയല്ലോ എന്നതാണ് ഓരോ അല്പന്റെയും ചിന്ത ... ഇത്തരം ആളുകള്‍ അല്ലെ സാമൂഹ്യ ദ്രോഹികള്‍ / സമൂഹ വിരുദ്ധര്‍ എന്നാ പേരിനു ഏറ്റവും അര്‍ഹാരയിരിക്കുന്നത് ..??

ഒന്നുകില്‍ ഈ രാജ്യത്തെ ഭരണാധികാരികള്‍ കുടുംബാസൂത്രണം പ്രോതസാഹിപ്പിക്കുക , അത് ചെയ്യുന്നവര്‍ക്ക് വന്‍തോതില്‍ ഉള്ള പാരിതോഷികം , സാമൂഹ്യ പ്രതിബദ്ധതക്കുള്ള അംഗീകാരം എന്നിവ നല്‍കുക . അത് ചെയ്യാത്തവര്‍ക്ക് തങ്ങളുടെ ആനുപാതികം അല്ലാത്ത അളവിലുള്ള കുട്ടികളുടെ സാമൂഹ്യ വിഭാവങ്ങള്‍ക്കുള്ള ചെലവ് സമൂഹത്തിനു തരിച്ചു നല്‍കാന്‍ നിയമം ഉണ്ടാക്കുക . അല്ലെങ്കില്‍ നമ്മള്‍ പുരോഗമിക്കാം കഴിവില്ലാത്ത അധോമുഖമായ ഒരു ജനതയാണ് എന്നും നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സംവിധാനങ്ങള്‍ അതിനെ നേര്‍ വഴിക്ക് നടത്താന്‍ പറ്റാത്ത വിധം അശക്തവും അപ്രസക്തവും ആണ് എന്നും വിനായ പൂര്‍വ്വം സമ്മതിക്കുക .പക്ഷെ അതിനും വയ്യല്ലോ ..! അത്തരം ഹിപോക്രട്ടിക് ആയ ഒരു സമൂഹമല്ലേ നമ്മുടേത്‌ ..!!

സാമൂഹ്യ പ്രതിബദ്ധത ഉള്ളവനെ അംഗീകരിക്കുകയും അതില്ലാതവനെ അങ്ങനെ തന്നെ കാണുകയും ചെയ്യുക എന്നത് മിനിമം ധാര്‍മികത ആണ്
ഇതുമായി ബന്ധപ്പെട്ടു മുന്‍പ് പോസ്റ്റ്‌ ചെയ്ത കമന്റു ഇവിടെ : ലളിതാമായ ഒരു ഉദാഹരണം മാത്രം ഇതില്‍ ചൂണ്ടിക്കനിചിരിക്കുന്നു :

No comments:

Post a Comment