http://nasthikanayadaivam.blogspot.com/2011/10/blog-post_17.html
ജനസംഖ്യ നിയന്ത്രണം : ചില നിര്‍ദ്ദേശങ്ങള്‍ :
യഥാര്‍തത്തില്‍ താന്‍ മറ്റൊരാള്‍ക്ക് അല്ലെങ്കില്‍ പൊതു സമൂഹത്തിനു വരുത്തി വയ്ക്കുന്ന ബുദ്ധിമുട്ടിന് പകരമായി പ്രതിബ്ഫലം നല്‍കാന്‍ എല്ലാവരും ബാദ്ധ്യസ്തരാനെങ്കിലും നിര്‍ബന്ദ്ധമായും ഒരാള്‍ അങ്ങനെ ചെയ്യണം എന്ന് പറഞ്ഞാല്‍ വക്രിതമായ നിര്‍ബന്ദ്ധബുദ്ധിയാല്‍ ആളുകള്‍ അതിനെ എതിര്‍ക്കുക എന്നത് സ്വാഭാവികമാണ് . അത് കൊണ്ട് പ്രായോഗികമായി ചെയ്യാന്‍ കഴിയുന്നത് ഉയര്‍ന്ന പൌര ബോധം കാണിക്കുന്നവര്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നല്‍കുക എന്നതാണ് . വാസുവിന്റെ ഏകാംഗ കമ്മിഷന്‍ തയ്യാറാക്കിയ ചില നിര്‍ദ്ദേശങ്ങള്‍ ഇതാ :)
പ്രോടസാഹന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ട രീതികല്‍ :
--------------------------------------------------
1 . സീനിയര്‍ സിറ്റിസന്‍സ് (മുതിര്‍ന്ന പൌരന്മാര്‍ ) എന്ന പോലെ മോഡല്‍ സിറ്റിസന്‍സ് ( മാതൃകാ പൌരന്മാര്‍ ) എന്നാ ഒരു പുതിയ പൌര നിര്‍വ്വചനം കൊണ്ട് വരിക . രണ്ടോ അതില്‍ താഴെയോ കുട്ടികള്‍ ഉള്ളവരെ അതില്‍ ഉള്‍പ്പെടുത്തുക .ഇവര്‍ക്ക് ഓരോ വര്‍ഷവും അംഗീകാരമായി ഒരു സെര്ടിഫിക്കട്റ്റ് വീട്ടില്‍ സര്‍ക്കാര്‍ ലഭ്യമാക്കുക . അതോടൊപ്പം രാജ്യത്തിന്‍റെ പുരോഗതിക്കു കൂട്ട് നില്‍ക്കുന്നതില്‍ അവരെ അഭിനന്ദിച്ചു കൊണ്ടുള്ള ലഖുലെഖയും, ബാഡ്ജും അയച്ചു കൊടുക്കുക .രണ്ടു കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് ലഭ്യമാകുന്ന വിവിധ പരിഗനകലെപ്പറ്റി അവരെ ബോധവാന്മാര്‍ ആക്കുക .
2 .രണ്ടു കുട്ടികള്‍ ഉള്ള കുടുംബങ്ങളെ "മാതൃകാ കുടുംബങ്ങള്‍" എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക .ഇവര്‍ക്കുള്ള വിവിധ കുടുംബ ക്ഷേമ പരിപാടികള്‍ നടപ്പാക്കുക .
3 .മാതൃകാ കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ , വ്യവസായം എന്നിവയ്ക്ക് സര്‍ക്കാര്‍ ധന സഹായം നല്‍കുക . അവര്‍ തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി മാതൃക കുടുംബ വെല്‍ഫയര്‍ ബോര്‍ഡ് നിലവില്‍ വരുത്തുകയും , സബ്സിഡി , സൌജന്യ സാങ്കേതിക പരിശീലനം മുതലായവ ഏര്‍പ്പെടുത്തുക
4 .മാതൃകാ കുടുംബങ്ങള്‍ക്ക് വിവിധ നികുതി ഇനങ്ങലളില്‍ ഇളവു പ്രഖ്യാപിക്കുക
5 .മാതൃകാ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഏറ്റവും മികച്ച ആരോഗ്യ - വൈദ്യ സഹായ സേവനം ലഭ്യമാക്കുക .മാതൃകാ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുക , പോഷകാഹാരങ്ങള്‍ , മികച്ച ജീവിത സൌകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുക .
6 . ഈ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സാങ്കേതിക മേഖലകളില്‍ സൌജന്യ വിദ്യാഭ്യാസം ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക .
7 .മാതൃകാ പൌരന്മാര്‍ക്ക് രാജ്യത്തിന്‍റെ വളര്‍ച്ചയിലും ഭരണ നിര്‍വഹാനങ്ങളിലും കൂടുതല്‍ പങ്കാളിത്തം നല്‍കുക . അവര്‍ക്ക് സംവരണം അല്ലെങ്കില്‍ തത്തുല്യമായ ഇളവുകള്‍ ഏര്‍പ്പെടുത്തുക .
8 മാതൃകാ പൌരന്മാര്‍ എന്നത് ഒരു ഭരണ ഖടനാനിര്‍വച്ചനമാക്കി ഭേദഗതി ചെയ്യുകയും അവര്‍ക്ക് പ്രത്യേക ഭരണഖടനാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണവും പ്രഖ്യാപിക്കുക.
9 ഒരു അഞ്ചു വര്‍ഷത്തിലും രാജ്യത്തെ ജനസംഖ്യ വളര്‍ച്ച തിട്ടപ്പെടുത്തുകയും , അതിനന്സുരിച്ചു ഈ വ്യവസ്ഥകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക .
നിരുതാസഹപ്പെടുതെണ്ട മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ട രീതികള്‍
---------------------------------------------------------
1 . രാജ്യത്തിന്റെ പൊതു തത്വങ്ങല്‍ക്കെതിരെ നിലപാടെടുക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിയെ തടസ്സപ്പെടുത്തുന്നതും സമൂഹത്തോട് ചെയ്യുന്ന തെറ്റാണ് എന്ന് നിയമപരമായി അടയാളപ്പെടുത്തുക
2 .ഈ തെറ്റിന് വ്യക്തികള്‍ക്കുള്ള ശിക്ഷ പരസ്യ ശാസനയില്‍ ഒതുക്കുക . മറ്റുള്ളവരുടെ ചിലവില്‍ ജീവിക്കുന്നത് ഒരു മോശം കാര്യം ആണെന്ന് ബോധവല്‍ക്കരണം നടത്തുക .
3 .ഒരു അഞ്ചു വര്‍ഷത്തിലും രാജ്യത്തെ ജനസംഖ്യ വളര്‍ച്ച തിട്ടപ്പെടുത്തുകയും , അതിനന്സുരിച്ചു ഈ വ്യവസ്ഥകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക .ആവശ്യമെങ്കില്‍ അപ്പോള്‍ പിഴയും മറ്റും ഈടാക്കുന്ന കാര്യം പരിഗണിക്കുക .
No comments:
Post a Comment