Saturday, November 26, 2011

പോപുലേഷന്‍ അല്ല 'പോപുലേഷന്‍ ടെന്‍സിറ്റി'

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

പ്രിയ സുഹൃത്ത് കാളിദാസന്‍ പറയുന്നു :

"ഇന്‍ഡ്യന്‍ ശരാശരി വര്‍ദ്ധനവായ 17.64 % കേരള വര്‍ദ്ധനവായ 4.86% ത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചാല്‍ ഇന്‍ഡ്യയില്‍ അത് എന്ത് മാറ്റമുണ്ടാക്കും?"

ഈ ചോദ്യം ശ്രദ്ധക്കുറവു കൊണ്ടാണ് എന്ന് കരുതുന്നു .

പോപുലേഷന്‍ അല്ല 'പോപുലേഷന്‍ ടെന്‍സിറ്റി' ( ജന സാന്ദ്രത ) ആണ് ആളോഹരി വിഭവങ്ങള്‍ ഒരാള്‍ക്ക്‌ എത്ര കിട്ടുമെന്ന് നിശ്ചയിക്കുന്നത് .
ഇന്ത്യയിലെ മൊത്തം പോപുലേഷന്‍ ടെന്സിട്ടി കേരളതിന്റെതിനേക്കാള്‍ വളരെ കുറവാണ് . ( മൂന്നിലൊന്നു മാത്രം ) , അതായതു നാളെ ( tomorrow ) ഇന്ത്യയുടെ പോപുലേഷന്‍ ഒറ്റയടിക്ക് മുന്നൂറു കോടി ആയാലും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എത്തുകയില്ല .അത് കൊണ്ട് ഒരു ജനസംഖ്യാ പഠനത്തില്‍ ഇന്ത്യക്ക് രാജ്യാടിസ്ഥാനത്ത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ഉണ്ട് .

അതെ സമയം കേരളത്തിന്റെ കാര്യം അങ്ങനെ അല്ല . ഇന്ത്യുടെ ഏതാണ്ട് മൂന്നു മടങ്ങ്‌ ( മുന്നൂറു ശതമാനം ) ആണ് നമ്മുടെ ജന സാന്ദ്രത . അതായതു ജനസാന്ദ്രതാ കര്‍വില്‍ നമ്മള്‍ ഇപ്പോള്‍ തന്നെ വല്ലാതെ എക്സ്ട്രീം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം . ആ സാഹ ചര്യത്തിലെ ബേസ് എഫക്റ്റ് വളരെ പ്രധാനമാണ് . ഒരു ചെറിയ അധിക ശതമാനം പോലും ആപേക്ഷികമായി കൂടുതല്‍ ദോഷം ചെയ്യും .

മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ , മരുന്നുകളുടെ ടോസേജു അങ്ങന ആണല്ലോ . ഒരു നിശ്ചിത പരിധി വരെ ശരീരം അത് അട്ജസ്റ്റ് ചെയ്യും .100 mg പരസട്ടമോള്‍ ഒരു ദിവസം കഴിക്കുന്ന ആള്‍ക്ക് പിന്നീടു അത് 500 mg യോ വേണമെങ്കില്‍ 1500 mg യോ ഒക്കെ വരെ പോകാവുന്നതാണ് .. എന്നാല്‍ 2000 തോട് അടുക്കുമ്പോള്‍ പിന്നെ കൊടുതലായി നല്‍കുന്ന അധിക ടോസേജു മാരകമായ ശാരീരിക അവസ്ഥകളിലേക്ക് നയിച്ചേക്കാം .

100 mg കഴിക്കുന്നവന്‍ അധികമായി 17 % കൂടുതല്‍ കഴികുന്നതും 2000 mg കഴിക്കുന്നവന്‍ അതിന്റെ 5 ശതമാനം കൂടുതല്‍ കഴിക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടല്ലോ :)

അതെ സമയം കേരളവുമായി പോപുലേഷന്‍ ടെന്സിട്ടി താരതമ്യം ചെയ്യവുംമ രണ്ടു സംസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശ്‌ , ബംഗാള്‍ എന്നിവയാണ് . ഇതില്‍ ബംഗാളില്‍ മറ്റു പൊതു ഖടകങ്ങള്‍ക്ക് മേല്‍ കുടിയേറ്റം 'കൂടി ' ഒരു ഖടകമാണ് . പക്ഷെ ഈ മൂന്നു സംസ്ഥാനത്തിലും കോമ്മണ്‍ ആയുള്ള കാര്യം അവിടത്തെ ഹിന്ദു ഇതര പോപുലേഷന്‍ ശതമാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധികമാണ് എന്നതാണ് .

കേരളത്തിനു പുറത്ത് വടക്കേ ഇന്ത്യുടെ പ്രത്യേകിച്ചും പോപുലേഷന്‍ സെന്‍സസ് വളരെ കുറ്റമറ്റതാണ്‌ എന്നൊന്നും കരുതിയെക്കരുത് .

മത/ജാതി ബോധം ശക്താംയിരിക്കുന്ന അവിടെ സെന്‍സസ് നടത്താന്‍ നിയോഗിക്കപ്പെടുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അത് കൊണ്ട് തന്നെ കൂടുതലും ഹിന്ദുക്കള്‍ ആയിരിക്കാനും ആണ് സാധ്യത . അങ്ങനെ വരുമ്പോള്‍ അവരില്‍ എത്ര പേര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോകുകയോ യഥാര്‍ത്ഥ കണക്കെടുക്കുകയോ ചെയ്യുന്നുവെന്നു ഊഹിക്കാന്‍ ബുദ്ധിമുട്ടാണ് .. പലരും ഒരു പക്ഷെ ഒരു കടത്തു കഴിക്കുന്ന പോലെ എന്തെകിലും ഒക്കെ കുത്തിക്കുറിക്കാന്‍ ആണ് സാധ്യത . പല കുടുംബങ്ങളും സര്‍വേയില്‍ ഉള്പ്പെടാതിരിരിക്കാന്‍ സാധ്യത ഉണ്ട് .കൂടുതല്‍ കുറ്റമറ്റ വസ്തുതകള്‍ ശേഖരിക്കണം എങ്കില്‍ ജനങ്ങള്‍ സ്വാഭാവികമായി മുന്നോട്ടു വന്നു ആയിടന്റിട്ടി കാര്‍ഡു പോലെ എന്തിനെങ്കിലും അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ സാധ്യമാകൂ .

സെന്‍സസ് ഒരു ക്രോസ് വെരിഫിക്കേഷന്‍ പോലും ഇല്ലാത്ത ഒരു പ്രോസസ് ആണ് എന്നത് മറക്കരുത് . എന്നിരുന്നാലും കേരളത്നെ കുറിച്ചുള്ള സെന്‍സസ് റിപ്പോര്‍ട്ടുകളെ ആശ്രയിക്കാമെന്ന് തോന്നുന്നു .

1 comment:

boban said...

best analysis.................

Post a Comment