Saturday, November 26, 2011

ദൈവവും മനുഷ്യനും

http://nasthikanayadaivam.blogspot.com/2011/09/blog-post_25.html

======================================================================

ദൈവം മനുഷ്യനെ അവന്റെ രൂപത്തില്‍ ശ്രുഷ്ടിക്കുകയായിരുന്നോ അതോ, മനുഷ്യന്‍ ദൈവത്തെ അവന്റെ രൂപത്തില്‍ സൃഷിക്കുകയായിരുന്നോ ..? :-)

======================================================================

പ്രിയ Dinesh ,

അവിവേകിളും ദുഷ്ടന്മാരും ആയി മാറിക്കഴിഞ്ഞവര്‍ ദൈവത്തെക്കാളും കൂടുതല്‍ പോലീസിനെയും നിയമത്തെയുമാണ് പേടിക്കുന്നത് എന്നാണ് നമുക്ക് പ്രായോഗികമായി കാണാന്‍ കഴിയുന്നത്‌ .പിന്നെ മരണം കഴിഞ്ഞു 'മേലേക്ക്' പോയാല്‍ പണി കിട്ടും എന്നാ ഭയം സാധുക്കള്‍ ആയ ചില പാവം ക്രൂരന്മാര്‍ക്കുണ്ടായെകം ..പക്ഷെ അവിടെയും സ്വന്തം ദൈവത്തിനെ സന്തോഷിപ്പികുക എന്നതാണ് ലക്‌ഷ്യം .. സ്വന്തം ദൈവത്തിനു തതപര്യമില്ലാത്ത വിഷയങ്ങളില്‍ (ഉദാ അന്യ ദൈവ വിശ്വാസിയുടെ കാര്യം ) ശകലം നെറികേട് കാണിക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നും വരുമെന്ന് കരുതാന്‍ വയ്യ .കാരണം സ്വതം ദൈവത്തിനു ഒരു പക്ഷെ അതില്‍ സന്തോഷമാകാനും മതി .( ഉദാ : എന്റെ മതക്കാരനും വേറെ ഒരു മതക്കാരനും കൂടി അടി കൂടുന്നു .. ന്യായം അന്യ മതക്കാരന്റെ ഭാഗത്താണ് .. പക്ഷെ ഞാന്‍ എന്റെ മതക്കാരനെ സുപ്പോര്‍ത്ടു ചെയ്യുമ്പോഴാണ് ഞാന്‍ എന്റെ ദൈവത്തെ അനുസരിച്ച് എന്ന് എനിക്ക് തൃപ്തി വരിക )

ഇനി അടിസ്ഥാന പ്രശ്നത്തിലേക്ക് വന്നാല്‍ , ഇവിടെ എങ്ങനെ ആണ് അവിവേകികളും ക്രൂരന്മാരുടെയും എണ്ണം കൂടി വരുന്നത് ? അടിസ്തനാനപരമായി മാനവികത വിദ്യാഭ്യാസം എന്നാ സംഗതി വേണ്ട രീതിയില്‍ നടത്ത്തപ്പെടാതാകുമ്പോള്‍ അആനല്ലോ ഇത് സംഭവിക്കുക .അതായത് പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ശീലിച്ച ഒരു തലമുറയെ ശ്രുഷ്ടിക്കുന്ന പ്രവൃത്തി നടക്കെണ്ടാതയിട്ടുണ്ട് .. പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ പരസ്പരം അധികാരം സ്ഥാപിക്കുന്നതും അപരനെ ചൂഷണം ചെയ്യുന്നതും സ്വാഭാവികമായി മനസ്സില്‍ നിന്നും നീക്കപ്പെടും .. അതായത് തന്റെ കൂടെ സമൂഹം പങ്കിടുന്നവന്‍ തന്നെപ്പോലെ തന്നെ യോഗ്യനായ ഒരു മന്‍ഷ്യന്‍ ആണ് താന്‍ പ്രത്യേകം തിരയാഞ്ഞെടുക്കപ്പെട്ടവാന്‍ (പാരംബര്യതാലോ , ദൈവീകമായ തീരുമാനതാലോ ) അല്ല എന്നാ ബോധം അടിസ്ഥാനപരംമായി വളര്‍ന്നു വരേണ്ടതയിടുണ്ട് .. എന്നാല്‍ ആരാണ് ഇത്തരത്തില്‍ ഉള്ള ബോധാനതിനു തടസ്സം നില്‍ക്കുന്നത് ? തന്‍ ജനിച്ചു വീഴുന്ന പാരമ്പര്യം , മതം മറ്റവന്റെപാരമ്പര്യം മതം എന്നിവയെക്കാള്‍ മേന്മയുട്ടതാനെന്നും , അതാണ്‌ യഥാര്‍ത്ഥ സത്യമെന്നും , അതില്‍ വിശ്വൈക്കുന്നത് /അത് അനുഭവിക്കുന്നത് കൊണ്ട് കൊണ്ട് താന്‍ മറ്റവനെക്കാള്‍ മികച്ചവന്‍ ആണ് എന്നും അക്കാരനതാല്‍ അവന്‍ എനിക്ക് കീഴ്പ്പെടുന്നത് സ്വാഭാവിക ന്യായമാണെന്നും ഉള്ള ബോധമാണ് അവനു ലഭിക്കുന്നത് ..

അതെ സമയം മതമില്ലാത്ത ജീവന്‍ തനിക്കെന്ന പോലെ അവനും അങ്ങനെതന്നെ ആണെന്നും അങ്ങനെ വരുമ്പോള്‍ താനും അവനും തമ്മില്‍ പറയത്തക്ക ഭേദമില്ലെന്നും ഉള്ള സഹോദര ചിന്തക്ക് സാധ്യത തെളിയുകയാണ് .. മനുഷ്യ സ്നേഹത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ആണ് ഇതിലൂടെ ഒരു കുട്ടിക്ക് ലഭിക്കുന്നത് ..എന്നാല്‍.............................ആ പഠനം ഇവിടെ നടക്കുന്നില്ലല്ലോ ..ആരാണ് കാരണക്കാര്‍ ..? ആരാണ് ഭേദ ചിന്തയുടെ , വിദ്വേഷത്തിന്റെ വിത്ത് ഇളം മനസ്സുകളില്‍ പാകുന്നത്


===================================================================

മതങ്ങള്‍ മാനവികതയെ അംഗീകരിക്കണം എങ്കില്‍ തന്റെ മതം മറ്റേതു മതവും പോലെയേ ഉള്ളൂ തന്റെതിനു വിശേഷിച്ചു പ്രത്യകത ഒന്നുമില്ല എന്ന് ഒരു മതവിശ്വാസി ചിന്തിക്കേണ്ടി വരും ... അങ്ങനെ ചിന്തിച്ചാല്‍ , തന്നെപ്പോലെ അന്യമത വിശ്വാസിക്കും ഒരേ പോലെ മാനവികമായ ഔന്നത്യം ഉണ്ട് എന്ന് സംമാതിക്കെണ്ടാതായി വരും ..അതായയത് തന്റെ മതം തനിക്കു കൂടുതല്‍ മാനവീയമായ മേന്മ നല്‍കുന്നില്ല എന്ന് അന്ഗീകരിക്കെണ്ടാതായി വരും ..അങ്ങനെയായാല്‍ സ്വമതത്തിന്റെ പ്രാധാന്യം , ഔന്നത്യം എന്നിവ തന്നെ ഇല്ലതാകുമല്ലോ .. .. നടപ്പുള്ള കാര്യമാണോ ..?

തന്റെ മതം മറ്റു മതങ്ങലെക്കള്‍ മേല്ത്തരമെന്നും ( മേല്‍ത്തരം എന്ന് മാത്രമല്ല -ബാക്കിയുള്ളവ എല്ലാം "പൊട്ട തെറ്റ് "- "മഹാ മോശം " ചായ് !! മണ്ടന്മാര്‍ !!!) എന്നാ കാഴപ്പാടില്‍ നിന്നാണ് തന്റെ മതത്തോടു വിധേയത്വം , സ്നേഹവും , ആരാധനയും , എന്നിവയും ഒരാളില്‍ ഉണ്ടാകുന്നത് ..അത് കൊണ്ട് തന്നെ തീര്‍ത്തും മാനവീയമായ കാഴ്ചപ്പാട് വിശ്ശ്വാസിക്ക് അലഭ്യമാണ് .. കൂടി വന്നാല്‍ ഒരു ഔദാര്യം എന്നാ നിലക്കോ , ഉയര്‍ന്ന നിലയില്‍ ഉള്ള മനുഷ്യന്‍ എന്നാ രീതിയില്‍ തമ്മില്‍ താണവരോട് കാണിക്കുന്ന പരിഗണന ( patronising ) എന്നാ നിലയിലോ മാത്രമേ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അന്യ മത വിശ്വാസികളോട് ഇടപെടാന്‍ കഴികയുള്ളൂ .. ഇടപെടലുകള്‍ എല്ലാം മേന്മയുള്ളവന്‍ എന്ന് സ്വയം ധരിക്കുന്നവന്‍ മേന്മയില്ലത്തവര്‍ എന്ന് അവന്‍ മുന്‍വിധിയോടു കൂടി കാണുന്നവരോട് ചെയ്യുന്ന കാരുണ്യമാകുന്ന " ഭിക്ഷയായെ " വരികയുള്ളൂ ..മാനവീയമായ തുല്യതാ ബോധം അവിടെ മരീചികയായി തുടരുക തന്നെ ചെയ്യും ..!!

(ഇവിടെ പറഞ്ഞത് യഥാര്‍ത്ഥ വിശ്വാസിയുടെ (ideal ) കാര്യമാണ് , എന്നാല്‍ പ്രായോഗികമായി ഓരോ വിശ്വാസിയും സ്വാനുഭാവങ്ങളിലൂടെ മനസ്സിലാക്കുന്നത്‌ ,മനുഷ്യന്റെ നന്മ , സ്വഭാവ ഗുണം , വ്യക്തിത്വം എന്നിവ മതദായകങ്ങളോ ഏതെങ്കിലും മതത്തിന്റെ കുത്തകയോ അല്ല എന്ന് തന്നെയാണ് ..അത് കൊണ്ട് തന്നെ , തന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുതിക്കൊണ്ട് ഓരോ വിശ്വാസിയും മറ്റു മത വിശ്വാസികളുടെ നന്മ , മനവീയത എന്നിവ തിരിച്ചറിയുന്നുണ്ട് , അന്ഗീകരിക്കുന്നുണ്ട് .. യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസിയും താന്താങ്ങളുടെ മതത്തിനെതിരെ ചെയ്യുന്ന തുടര്‍ച്ചയായ സമരത്തിന്റെ ഫലങ്ങളാനിവ- മതങ്ങള്ക്കെതിരെ സമരം ചെയൂന്നതു യുക്തിവാദികള്‍ മാത്രമാണു എന്ന് ഒരു പൊതു ധാരണയുണ്ട് , യഥാര്‍ത്ഥത്തില്‍ എല്ലാ വിശ്വാസികളും അത് തന്നെയാണ് നിത്യ ജീവിതത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത് )

=====================================================================

No comments:

Post a Comment