http://nasthikanayadaivam.blogspot.com/2011/10/blog-post.html
=============================================================
മതവിശ്വാസത്തെ വിമര്‍ശിക്കുമ്പോള്‍ സ്വയം തെറ്റിദ്ധരിപ്പിക്കാനുള്ള ഒരാളുടെ അവകാശത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നത് !
=============================================================
സ്വപ്നം കാണുന്നത് നിരോധിക്കണം എന്നാണോ ...? ഒരര്‍ത്ഥത്തില്‍ അറിവില്ലയ്മയല്ലേ മനസ്സമാധാനം തരുന്നത് ..? ഒരു കസേര ഒഴിഞ്ഞു കിടക്കുന്നു എന്ന് കരുതിയാണ് നാം അവിടെ ഇരിക്കുന്നത് ..എന്ന്നാല്‍ അവിടെ അനേകായിരം ലഖു ജീവികള്‍ ഉണ്ടെന്നുചിന്തിച്ചു ക്കഴിഞ്ഞാല്‍ ആ ജീവികളുടെ മേല്‍ നമുക്ക് കയറി ഇരിക്കാന്‍ മനുഷ്യത്വ പരമായ കാരണങ്ങളാല്‍ സാധ്യമാണോ ..അങ്ങനെ ചെയ്‌താല്‍ മനസ്സമാധാനം ലഭിക്കുമോ.. അങ്ങനെ ആലോചിക്കുമ്പോള്‍ നമ്മള്‍ ( നമ്മുടെ കണ്ണുകള്‍ , തലച്ചോറ് ) നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടല്ലേ നമുക്ക് മനസ്സമാധാനം ലഭിക്കുന്നത് .. വിശ്വാസം കബളിപ്പിക്കല്‍ ആണെങ്കിലും സ്വയം കബളിപ്പിക്കാതെ ( അറിവുകളെ മൂടിവക്കാതെ ) മനുഷ്യന് മനസ്സമാധാനം ലഭിക്കുമോ.. കൂടുതല്‍ അറിവുകള്‍ ശരി തെറ്റുകളുടെ ആപേക്ഷികത നമ്മെ ബോധ്യപ്പെടുതുമ്പോള്‍ ,അര്‍ത്ഥമുണ്ട് എന്ന് കരുതുന്ന ഉന്നതമായ പലതും വെറും കല്പനകള്‍ ആണ് എന്ന് തിരിച്ചറിയുമ്പോള്‍ പലപ്പോഴും അങ്ങനെ അല്ല അവ മൌലികമാണ് എന്ന് ചിന്തിച്ചു സ്വയം കബളിപ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ജീവിതത്തിന്റെ ലക്ഷ്യമില്ലയ്മയെയും അര്‍ത്ഥ രാഹിത്യത്തെയും ഉലോകൊല്ലാന്‍ അവന്‍ അശക്തന്‍ ആയതു കൊണ്ടല്ലേ ..? മനുഷ്യന്‍ സത്യത്തെ നേരിടാന്‍ അശക്തനാണ് എന്ന് എന്ത് കൊണ്ട് നമുക്ക് അംഗീകരിച്ചു കൂടാ ..? അങ്ങനെ വരുമ്പോള്‍ ആ ദുര്‍ബലന് സ്വയം സൃഷ്ടിച്ച ഒരു അയഥാര്‍ത്ഥ കാല്‍പനിക ലോകത്ത് അഭയം തേടാന്‍ എങ്കിലും അനുവടിക്കെണ്ടാതല്ലേ ..?
( അല്പം വിമര്‍ശനാത്മകം - മനപൂര്‍വ്വമാണ് ;-) )
===============================================================
പ്രിയ രവി സാര്‍ ,
"അജ്ഞത ആകര്‍ഷകം തന്നെ. സൂക്ഷ്മജീവികളുടെ മുകളില്‍ ഇരിക്കുന്നുവെന്ന ബോധം അസ്വസ്ഥജനകമായേക്കാം. ശരീരത്തിനുള്ളിലും പുറത്തും സൂക്ഷ്മജീവികളുടെ സൂപ്പര്‍മാര്‍ക്കാറ്റാണെന്നറിയുമ്പോള്‍ ആ അസ്വസ്ഥത മെല്ലെ മാറിക്കിട്ടും"
ശരിയാണ് എന്നാലും അല്പം വിയോജിപ്പ് രേഖപ്പെടുത്തുന്നു ..കാരണം ആദ്യം പറഞ്ഞ കമന്റിലെ ആശയം വിപുലപ്പെടുതെണ്ടാതുണ്ട്
അറിവ് ഉണ്ട് എന്നത് കൊണ്ട് എല്ലായ്പ്പോഴും ആ അറിവിനെ പറ്റി ബോധാവാനാകണം എന്നില്ല ..( ie instantaneous consciousness ( (c) vasu ))
ഇരിക്കുന്നിടത്തും കഴിക്കുന്ന ഭക്ഷണത്തിലും ശരീരം അങ്ങോളം ഇന്ഗോലവും , വായിലും പല്ലിലും ഒക്കെ സൂക്ഷ്മ ജീവികളുടെ കളി മാസ് കളിയാണ് എന്ന് പൊതുവില്‍ എല്ലാവര്ക്കും അറിയാം.. പക്ഷെ പൊതുവില്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നത് ആ അറിവ് എല്ലായ്പ്പോഴും ബോധത്തില്‍ ഉണ്ടാകണം എന്നില്ല.. (അറിവും ബോധവും ഞാന്‍ രണ്ടായിക്കനുന്നു - for this comment I would define "ബോധം as "അറിവ് in action'" )പലപ്പോഴും അറിവ് തലച്ചോറിന്റെഏതെങ്കിലും മണ്ഡലത്തില്‍ ശേഖരിക്കപ്പെടുകയും അതിനെ ചിന്തയിലൂടെ പുറത്തെടുക്കാത്ത സമയങ്ങളില്‍ , (അതായത് തലച്ചോര്‍ മറ്റു കാര്യങ്ങളില്‍ വ്യാപ്രുതമായ സാഹചര്യങ്ങളില്‍ ആ അറിവ് data തലച്ചോറിന്റെ എക്സിക്യുഷന്‍ സ്ട്രീമില്‍ വരുന്നില്ല എന്ന് തന്നെയാണ് ..പകരം അവയെ സൌകര്യപൂര്‍വ്വം സുഷുപ്തിയില്‍ ആക്കി വക്കാന്‍ (അതായത് മൂടി വക്കാന്‍ -കബളിപ്പിക്കാന്‍ )ആണ് തലച്ചോര്‍ ശ്രമിക്കുന്നത് .. ഇഷ്ടമല്ലാത്ത അറിവുകള്‍ തലച്ചോര്‍ പിന്നിലേക്ക് തള്ളിക്കളയുന്നു എന്നത് വളരെ പ്രകടമാണല്ലോ.. അപ്പോള്‍ അറിവിനെ ബോധാമാണ്ടാലതിലേക്ക് ( live thoughts in existence and in action)സന്നിവേശിപ്പ്പിക്കുന്ന കാര്യത്തില്‍ തലച്ചോര്‍ വളരെ വിവേചന ബുദ്ധി ( being selective ആന്‍ഡ് discriminate ) ആണ് കാണിക്കുന്നത് അന്ന് തന്നെ പറയേണ്ടി വരും..
ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അനേക കോടി ജീവനുള്ള "പുഴുക്കള്‍ " ഉണ്ടെന്നു നുമുക്ക് അറിയാം.. എന്നാല്‍ കഴിക്കുന്ന അവസരത്തില്‍( ആ ഇന്സ്ടന്റില്‍ )ആ അറിവ് നമ്മുടെ ചിന്ത - ബോധ മണ്ഡലത്തിലേക്ക് കടന്നു വരുന്നില്ല ( ഏതൊരാള്‍ക്കും - വിശ്വാസിയോ , ശാസ്ത്രഞ്ഞനോ - യുക്തിവാദിയോ ആയിക്കോട്ടെ ) . ആ സമയത്തെ തലച്ചോറിന്റെ സ്നാപ് ഷോട്ടില്‍ ( delta t = 0 ) ഈ ഒരു ചിന്ത ഉണ്ടാകില്ല തന്നെ ..( എന്നാല്‍ ഒരു ശാസ്ത്രഞ്ജന്‍ അല്ലെങ്കില്‍ യുക്തിവാദി ആ ഭക്ഷണം ആസ്വദിക്കുന്നതിടക്ക് ( അല്പം ചവച്ചു അതിന്റെ രുചി ഒന്നാസ്വടിച്ചതിനു ശേഷം :) ) താന്‍ കഴിക്കുന്നത് കാണാന്‍ വയ്യാത്ത ജീവികളെ ക്കൊടി ആണല്ലോ എന്ന് "പിന്നീട് '"ബോധപൂര്‍വ്വം ചിന്തിച്ചേക്കാം..എന്നാല്‍ ഭക്ഷണം കാണുക ,അതിന്റെ ഗന്ധം അനുഭവിക്കുക , അത് അകത്താക്കുക തുടങ്ങിയ അടിസ്ഥാന പ്രവൃത്തികള്‍ (ഒരു പക്ഷെ രിഫ്ലാക്സീവ് ആയിത്തന്നെ ചെയ്യപ്പെടുന്ന ) ചെയ്യുന്ന നിമിഷങ്ങളില്‍ തലച്ചോറ് ഈ അറിവ് ശ്രദ്ധാപൂര്‍വ്വം മൂടി വക്കുക തെന്നെ ചെയ്യുന്നുണ്ട് )
കുറച്ചു കൂടി വിശാലമായി ചിന്തിച്ചാല്‍ മറക്കാനുള്ള കഴിവ് ( അതായത് അറിവിനെ ഓര്‍മ്മയുടെ അടിതട്ടില്ലേക്ക് താത്കലികമായെങ്കിലും തള്ളാനുള്ള കഴിവ് ) ആണ് പലപ്പോഴും മനുഷ്യനെ ജീവിത പ്രതിസന്ധികളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും മുന്നോട്ടു നയിക്കുന്നത് .. ഉദാഹരത്തിനു അടുത്ത ബന്ട്ധു മരിച്ച ഒരാളുടെ മനസ്സ് ആകുലമായിരിക്കുകയും നഷ്ടബോധം നിരര്തകത എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു .. എന്നാല്‍ പതുക്കെ ആ അറിവ് ( തന്റെ ഏറ്റവും വേണ്ടപ്പെട്ട ആള്‍ മരിച്ചു എന്നാ - data - ഇന്‍ഫര്‍മേഷന്‍ ) ഓര്‍മയില്‍ പിന്നോട്ട് തള്ളപ്പെടുമ്പോള്‍ , മനസ്സിന് ആ അറിവിന്റെ സ്വാധീനമില്ലാത്ത കൂടുതല്‍ നിമിഷങ്ങള്‍ കിട്ടികയും ആ നിമിഷങ്ങളില്‍ മറ്റു കാര്യങ്ങളില്‍ വ്യാപ്രുതം അആകുകയും ചെയ്യുന്നു - അയാള്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നുഎ ന്നു നാട്ടുകാരും സാഹിത്യകാരന്മാരും പറയും ..ഇവിടെ നിരീക്ഷിച്ചാല്‍ നമുക്ക് കാണാവുന്നത് , ജീവിതത്തിനു സഹായകരമല്ലാത്ത അറിവുകളെ താമസ്ക്രിച്ചോ ദുര്‍ബലപ്പെടുതിയോ മനസ്സിനെ ചില അനുഭാങ്ങലേക്ക് കേന്ദ്രീകരിച്ചും ഒതുക്കി നിര്‍ത്തിയും വളരെ വിവേചന ബുദ്ധിയോടെ തലച്ചോര്‍ പെരുമാറുന്നു അല്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്തനഗളുടെ നാച്ചുറല്‍ സെലക്ഷന്‍ അങ്ങനെ ആണ് എന്ന് വരുന്നു .
അതായത് വിശാലമായ അര്‍ത്ഥത്തില്‍ തലച്ചോര്‍ ഒരു സ്വയം കബളിപ്പിക്കുന്ന ഉപകരണമാണ് .. അതിനു ലഭിക്കുന്ന ടാറ്റ - ഇന്പുട്ടുകളെ താമസ്കരിച്ചോ ദുര്‍ബലപ്പെടുതിയോ , ജീവിയുടെ അതിജീവനത്തിനും അതിനു അതിനെ പ്രേരിപ്പിക്കുന്ന സന്തോഷത്തിന്റെ നിര്‍മിതിക്കും അടിസ്ഥാനപരമായി ജീവന്റെ നിലനിലപ്പിനും ഇത്തരം കബളിപ്പിക്കല്‍ കൂടിയല്ലേ തീരു ..
അങ്ങനെ വരുമ്പോള്‍ , സ്വപനം കാണാനും , അതി കല്പനികതയില്‍ വിശ്വസിക്കാനും തലച്ചോറിന്റെ സങ്കേതങ്ങള്‍ ജനിതകപരമായും അല്ലാതെയും ഉണ്ടായേ പാട്ടൂ എന്ന് വരുന്നു ..അത്തരം സങ്കേതങ്ങള്‍ നില നില്‍ക്കുന്നിടത്തോളം കാലം അതിനെ ഉപോത്പന്നമായി പ്രത്യേക ഗുണം ഒന്നുമില്ലെങ്കിലും വിശാസം എന്നാ സങ്കല്‍പം കയറി വരും .. സ്വയം കബളിപ്പെക്കുണ്ടുന്ന സാഹചര്യങ്ങള്‍ അടിസ്ഥാനമായി മനുഷ്യന് ഇപ്പോഴത്തെ ജനിതകാവസ്ഥയില്‍ ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും ജനിതപരമായി തന്നെ മന്സുഹ്യനു കൈ വന്ന വിശേഷ ബുദ്ധിയുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരം ഉപോത്പന്നങ്ങളെയും അവയുടെ സ്വാധീനത്തെയും നിയന്ത്രിച്ചു നിര്‍ത്താന്‍ മാത്രമേ സാധിക്കൂ എന്നാണ് എന്റെ അഭിപ്രായം ..കൂടി വന്നാല്‍ വിശ്വാസത്തെ ഹോമിയോപ്പതി പോലെ ദയിലുട്ടു ചെയ്തു ആന്‍ഡ് അല്ലെങ്കില്‍ അതിനെ ഉപദ്രവമില്ലാത്ത മറ്റു അയഥാര്‍ത്ഥ അനുഭവങ്ങലേക്ക് റീ- ദയരക്റ്റ് ചെയ്യുക എന്നത് മാത്രമേ ഇപ്പോള്‍ കരണീയം ആയിട്ടുള്ളൂ ..
കാല്പനികമായ വിശ്വാസ മേഖലകില്‍ നിന്നും കാല്‍പനിക സ്വപ്നം തന്നെയായ മാനവീയ ആദര്‍ഷങ്ങളിലെക്കോ , സാഹിത്യ , കലാ ശ്രിഷ്ടികലെക്കോ , ബൌധിക വസന്തത്തിന്റെ സ്വപ്നങ്ങളിലെക്കോ മനസ്സിനെ റീ- ദയരക്റ്റ് ചെയ്‌താല്‍ അടിസ്ഥാനപരമായി തലച്ചോറിന്റെ കാല്‍പനിക ജീവ കോശങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുകയും അന്നാല്‍ അവ സമൂഹത്തിനു ഉപദ്രവകരമാകുന്ന പ്രാചീന കല്പനികതകളില്‍ നിന്നും വിമോചനം നേടുകയും ചെയ്യും - അങ്ങനെ ചെയ്യേണ്ടതുണ്ട് ! പീരീഡ് ! ഹ ഹ
=================================================================
No comments:
Post a Comment