Saturday, November 26, 2011

സമയം കയ്യിലുണ്ട് !!

http://nasthikanayadaivam.blogspot.com/2011/10/blog-post_17.html

"അവിടത്തെ ജനസംഖ്യ നാളെ മുന്നൂറുകോടി ആയാലും കേരളത്തിന്റെ ജനസന്ദ്രതയുടെ അത്ര വരില്ല എന്നൊക്കെ ആശ്വസിക്കുന്നത് നല്ല പ്രവണതയല്ല , എന്നാണെന്റെ അഭിപ്രായം."


എന്ത് കൊണ്ട് ..?
തീര്‍ച്ചയായും . ജനസാന്ദ്രത കുറാവാണ് എന്നത് അതൊരു ആള്‍ക്കും ആശ്വാസകരം തന്നെയാണ് . ഉയര്‍ന്ന ജനന നിരക്കിനെ കുറച്ചു കൊണ്ട് വരുവാന്‍ കൂടുതല്‍ സമയം കയ്യിലുണ്ട് എന്നത് അത്ര കണ്ടു കൂടുതല്‍ ആശ്വാസം തരുന്ന ഒരു കാര്യാമാണ് ..

ഒരു സോഫ്ട്വെയര്‍ പ്രോജക്റ്റ് ചെയ്യുവാന്‍ ഇരട്ടി സമയമാനുണ്ട് എന്നതാണല്ലോ പ്രോജക്റ്റ് ചെയ്യുന്നവന്റെ ജോലി എളുപ്പമാക്കുന്നത് ..അതെ സമയം ഒട്ടും സമയമില്ലാത്ത ഒരു കാലയളവിനുള്ളില്‍ ഒരു പോജക്റ്റ് ചെയ്യണം എന്ന് ഒരാളോട് പറഞ്ഞാല്‍ അത് അയാള്‍ക്ക്‌ ഒട്ടും അശാവ്സം തരുന്ന ഒന്നായിരിക്കില്ല .. വളരെ ലളിതാമാണ് ..

മരണാസന്നനായ ഒരു രോഗിയെക്കളും ഒരു ഡോക്ടര്‍ പ്രതീക്ഷ വക്കുന്നത് രോഗം ബാധിച്ചു തുടങ്ങിയ അവസ്ഥയിലുള്ള , ഇനിയും ചികിത്സ നടപ്പാക്കാന്‍ ഏറെ സമയം ലഭിച്ചേക്കാവുന്ന ഒരു രോഗിയാണ് ..
എരനാകുളത് നിന്നും ഗുരുവായൂര്‍ക്ക് മൂന്നു മണിക്കൂര്‍ ട്രിപ്പ്‌ സാമ്യമുള്ള ബസ് ഓടിക്കുന്ന ഡ്രൈവറുടെ അവസ്ഥയല്ല അതെ ദൂരം ഒരു മണിക്കൂര്‍ കൊണ്ട് ഓടിക്കെണ്ടാവന്റെ അവസ്ഥ

ഇത് വളരെ ലളിതമായ ഒരു കാര്യമാണ് !!

======================================================================

മിസ്ടര്‍ കാളിദാസന്‍ :

താങ്കള്‍ ഞാന്‍ പരഞ്ഞതായ് എന്ന രീതിയില്‍ താങ്കള്‍ എന്തെങ്കിലും എഴുതി വക്കുന്നപരിപാടി നിരത്തണം എന്ന് ഞാന്‍ പല കുറി ആവശ്യപെട്ടിട്ടും താങ്കള്‍ അത് നിര്‍ബാധം തുടരുകയാണ് ..അത് താങ്കളുടെ രീതി..അതൊന്നും മാറ്റാന്‍ എനിക്ക് സാധ്യമല്ല

.. എന്തായാലും റിസര്‍ച്ച് നടത്തി താങ്കള്‍ മിനക്കെട്ടു ചിലത് 'കണ്ടു പിടിച്ച ' നിലക്ക് അത് വിശദീകരിക്കേണ്ട ബാദ്ധ്യത എനിക്കുണ്ട് ..പക്ഷ ഇത് കൊണ്ടും അസുഖത്തില്‍ വലിയ പുരോഗതി ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല .

താങ്കള്‍ ഞാന്‍ പറഞ്ഞതായി കാര്യങ്ങള്‍ അക്കമിട്ടു കൊടുക്കുന്നു അതിന്റെ മറുപടിയും :

(1 ) ഒരു കുട്ടിയുള്ളത് പുരോഗനത്തിന്റെ ലക്ഷണമാണെന്ന് ആവേശം കോണ്ടിട്ട്, ഇപ്പോള്‍ പറയുന്നു, രണ്ടില്‍ കൂടുതല്‍ കുട്ടികളു ഉണ്ടാകണമെന്ന്

മറുപടി :

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ തീര്‍ച്ചയായും ഉണ്ടാകണം എന്ന് ഒരിടിത്തതും ഞാന്‍ എഴുതിയിട്ടില്ല ..അത് താങ്കളുടെ ഭാവനയാണ് . തെറ്റിദ്ധരിപ്പിക്കാനുള്ള താങ്കളുടെ പ്രവണതയില്‍ നിന്നും ഉടലെടുക്കുന്ന മാനസികാവസ്ഥയാണ് .എന്നാല്‍ രണ്ടു കുട്ടികളുള്ള കുടുംബങ്ങളെ പ്രോതസാഹിപ്പിക്കണം എന്ന് ഞാന്‍ എഴുതിയിട്ടുണ്ട്. TFR 2 .1 ആയി കൊണ്ട് വരേണം എന്നതാണ് അഭികാമ്യം എന്നും എഴുതിയിട്ടുണ്ട് .. തീര്‍ച്ചയായും ചില കുടുംബങ്ങളില്‍ അപൂര്‍വ്വ മായിട്ടെങ്കിലും മൂന്നു കുട്ടികള്‍ ഉണ്ടാകാം ..പക്ഷെ ആ പ്രവണത നിര്ത്സാഹപ്പെടുതെണ്ടാതാണ് എന്നര്‍ത്ഥം.

(2 ) TFR 1.55 ഉള്ള ക്രിസ്ത്യാനികളും. 1.47 ഉള്ള ഹിന്ദുക്കളും അത് 2.1 ആക്കി ഉയര്‍ത്തി ഇവരുടെ അംഗസംഖ്യ ഇപ്പോഴുള്ളതിനേക്കാള്‍ കൂട്ടണം

മറുപടി :

ഞാന്‍ അങ്ങനെ പറഞ്ഞതായി ഒരിടത്തും താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല ..വീണ്ടും താങ്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണ് :

ഞാന്‍ എഴുതിയത് ഇതാണ് :

എല്ലാ വിഭാഗങ്ങളും TFR രണ്ടിലെക്കെതിക്കുക എന്താണ് അഭികാമ്യം . തീര്‍ച്ചയായും അത് തന്നെയാണ് എന്റെ നിലപാട് .. കാരണം അല്ലാത്ത പക്ഷം ഇവിടെ താത്പര കക്ഷികള്‍ മുതലെടുപ്പ് നടത്തും .(അത് ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട് )

എന്നാല്‍ ഇതിന്റെ കൂടെ താഴെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട് - കാര്യങ്ങള്‍ തെറ്റി ദ്ധരിപ്പികാന്‍ മിടുക്കന്‍ അയ താങ്കള്‍ അതൊന്നും പക്ഷെ കാണില്ല ,
അത് ഇവിടെ കോട് ചെയ്യുന്നു :
"
(ജനസംഖ്യ വര്‍ദ്ധനവില്‍ ) വലിയ താത്പര്യമില്ലാതെ മാറി നില്‍ക്കുന്ന വിഭാഗങ്ങള്‍ ഉണ്ട് . അവര്‍ക്ക് സ്വീകര്യമായിരിക്കുന്നിടത്തോളം അവരുടെ TFR കുറഞ്ഞു തന്നെയിരിക്കട്ടെ .. അല്ലാതെ സര്‍ക്കാരോ മറ്റുള്ളവരോ പദ്ധതി തയ്യാറാക്കി കൂട്ടണം എന്ന് പറയുന്നില്ല . പക്ഷെ സന്തുലിതമായ സമൂഹത്തില്‍ അഭികാമ്യമായ ഒന്നാണ് ഇതു ( TFR 2 ) എന്നു മാത്രം .അതില്‍ ഒരു തര്‍ക്കവും ഇല്ല .


( മിസ്ടര്‍ കാളിദാസന്‍, താങ്കളുടെ കണ്ണിനു സെലക്ടീവ് വിഷന്‍ ബാധിച്ചിട്ടില്ല അന്ന് കരുതുന്നു )

അതായത്, സന്തുലിതമായ ഒരു സമൂഹത്തിനു പരസ്പരം കുറ്റങ്ങള്‍ ആരോപിക്കെപ്പെടാതിരിക്കാനും മാനസിക ചൂഷണത്തിന് വെധേയര്‍ ആകതിരിക്കാനും എല്ലാ വിഭാഗങ്ങളും ഒരു പോലെ വളരുക എന്നതാണ് അഭികാമ്യം എന്ന് പറയുമ്പോള്‍ തന്നെ ..ഏതെങ്കിലും വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് താങ്കള്‍ സാമുദായികമായി എണ്ണത്തില്‍ വളരേണ്ട ആവശ്യമില , തങ്ങളുടെ വ്യക്തി ജീവിതവും കുടുംബ ഭദ്രതയുമാണ് വലുത് എന്ന് കരുതി ഒരു കുട്ടിയില്‍ ഒതുക്കുകയാനെങ്കില്‍ അത് തടയേണ്ട കാര്യമില്ല എന്നര്‍ത്ഥം .. അത് അവരുടെ ചോയ്സ് ആണ് എന്ന് എഴുതി വച്ചത് ഈ ബ്ലോഗ്‌ മുഴുവന്‍ റിസര്‍ച്ച് നടത്തിയ താങ്കള്‍ കണ്ടില്ല എന്നത് മനോഹരം ..താങ്കള്‍ കിടുവാണ്‌ ഹേ കിടു !!

അതെ സമയം ഇപ്പോള്‍ ഏതെങ്കിലും വിഭാഗത്തിന് തങ്ങള്‍ക്കു ജനന നിരക്ക് കുറവായിപ്പോയത് പ്രശനാമുണ്ടാക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ അവരുടെ TFR രണ്ടിലേക്ക് ഉയര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതില്‍ അപാകതയില്ല .അതിനു വേണ്ടി രണ്ടു കുട്ടികള്‍ ഉള്ള ഫമിളികളെ അവര്‍ക്ക് പ്രോത്സാഹിപ്പിക്കവുന്നതാണ് .അതെ സമയം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള ഫാമിലികള്‍ പ്രോത്സാഹിക്കപ്പെടാന്‍ പാടുള്ളതല്ല .

ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കുട്ടി ഉള്ള കുടുംബങ്ങള്‍ ഉള്ളത് കൊണ്ട് തങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞു പോയി എന്നത് കൊണ്ട് ആര്‍ക്കെങ്ങിലും പരിഭാവുന്ടെങ്കില്‍ രണ്ടു കുട്ടികള്‍ ഉള്ള കുടുംബങ്ങളെ അവര്‍ക്ക് പ്രോത്സാഹിപ്പിക്കവുന്നതാണ്
=======================================================================



( 3 ) അഭികാമ്യം എന്നു പറഞ്ഞാല്‍, അങ്ങനെ സംഭവിച്ചാല്‍ എനിക്ക് യാതൊരു വിരോധമോ എതിര്‍പ്പോ ഇല്ല എന്നു തന്നെയല്ലേ?

മറുപടി :

തീര്‍ച്ചയായും .അങ്ങനെ തന്നെ . ക്രിസ്ത്യാനികളോ , ഹിന്ദുക്കളോ , സിഖുകാരോ , പര്സികാലോ , ജൈനരോ , മുസ്ലീങ്ങലോ ആരാലായാലും അവരുടെ TFR രണ്ടില്‍ താഴെ ആണ് എങ്കില്‍ അത് രണ്ടിലെക്കുന്നതില്‍ എനിക്ക് വിരോധമോ എതിര്‍പ്പോ ഇല്ല.. പക്ഷെ അതിനു വേണ്ടി പ്രസവ മത്സരം നടത്തുന്നതിനോട് എനിക്ക് എതിര്‍പ്പ് ഉണ്ട് .. അവര്‍ക്ക് ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ വേണം എന്ന് അവരുടെ സമൂഹത്തോട് ആവശ്യപ്പെടാം .അതില്‍ എനിക്ക് എതിര്‍പ്പോ വിരോധമോ ഇല്ല .എന്നാല്‍ അതിനു വേണ്ടി ഈ വിഭാഗങ്ങള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രോടസഹിപ്പിക്കണം എന്നതിനോട് എനിക്ക് എതിരഭിപ്രായം ഉണ്ട് . ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഉത്പാടിപ്പികാന്‍ നിര്‍ബന്ധം ചോലുതുന്നതിനോടും എതിരഭിപ്രായം ഉണ്ട് .പ്രോത്സാഹനം ആകാം നിര്‍ബന്ധം ആകരുത്


--------------------------------------------------------------------


താങ്കള്‍ ഇവിടെ എഴുതി വച്ച വിവിധ അബദ്ധങ്ങള്‍ എടുത്തു പറഞ്ഞു താങ്കളെ പിന്‍ തുടരാന്‍ ഒന്നും എനിക്ക് താത്പര്യമില്ല ..എന്റെ രീതി അതല്ല .ഒട്ടും താത്പര്യവും ഇല്ല . വിഷയമാണ് എനിക്ക് പ്രധാനം വ്യക്തി അല്ല . എന്റെ അഭിപ്രായം ഇവിടെ പറഞ്ഞു ..ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പലകുറി വിശദീകരണവും നല്‍കി ..താങ്കള്‍ക്ക് വേണമെങ്കില്‍ എടുക്കാം. തള്ളിക്കളയാം . എന്ത് വേണമെങ്കിലും ചെയ്യാം .. അത്രയെ ഉള്ളൂ ..

No comments:

Post a Comment